
അബുദാബി : അങ്കമാലിക്കാരുടെ പ്രവാസി കൂട്ടായ്മ ആൻറിയ യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് ഒരുക്കുന്നു.
2026 ജൂൺ 14 ഞായറാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ ഖാലിദിയ മാളിനു സമീപത്തുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർ ക്യാമ്പ് കൺവീനർ ബോബി സണ്ണി യുമായി ബന്ധപ്പെടാം. ഫോൺ : 050 742 7665.
ആൻറിയ അബുദാബി അംഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തി തുടർച്ചയായ പതിനാലാം വർഷമാണ് ‘Donate Blood, Donate Love& Life’ എന്ന ആപ്തവാക്യം പിന്തുടർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും നൂറ്റമ്പതോളം രക്ത ദാതാക്കളാണ് ഈ കാരുണ്യ പ്രവൃത്തിയിൽ പങ്കാളികളാകുന്നത്.
- ആൻറിയ ‘അങ്കമാലി പൊന്നോണം’
- ആൻറിയ ‘ഗ്ളിറ്റ്സ് 2018’
- ആൻറിയ ‘ഫിയസ്റ്റ – 2019’
- ആന്റിയ രക്ത ദാന ക്യാമ്പ്
- കെ. എസ്. ചിത്രയെ ആദരിക്കുന്നു
- അങ്കമാലി എൻ. ആർ. ഐ. പുതുവത്സര ആഘോഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anria-angamali, blood-donors-, ആരോഗ്യം, ജീവകാരുണ്യം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം





























