
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിൻറെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു. അൽ വസൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും ദുബായ് പബ്ലിക്ക് സർവ്വീസസ് ഡെപ്യൂട്ടി ചെയർമാനും കൂടിയായ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ് ഹേർസ്റ്റിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ദുബായ് സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സെൻട്രൽ മിലിട്ടറി റീജിയൻ യു. എ. ഇ. യിലെ പ്രധാന സൈനിക താവളങ്ങളിൽ ഒന്നായി ഉയർന്നത്. ആധുനിക ദുബായ് നഗരത്തിന്റെ വികസനത്തിനും രാജ്യത്തെ കായിക മേഖലയുടെ ഉയർച്ചക്കും ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്നു ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം.
Image Credit : W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, ചരമം, ദുബായ്, യു.എ.ഇ.





























