
ഷാർജ : നവാഗതരായ എഴുത്തുകാർക്ക് തങ്ങളുടെ കൃതികൾ വെളിച്ചം കാണാൻ ഏറെ പ്രോത്സാഹനം നൽകി വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വേറിട്ട ഒരു രചന പ്രകാശിതമായി.

ദുബായിൽ എഞ്ചിനീയറായ എറണാകുളം സ്വദേശി ഫിറോസ് ഷാ എഴുതിയ, അവതരണ രീതി കൊണ്ടും പേര് കൊണ്ടും വ്യത്യസ്തമായ ‘ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയകാലം ആസ്വദിച്ചില്ലേ…?’ എന്ന പുസ്തകം, മാധ്യമ പ്രവർത്തകരും എഴുത്തു കാരുമായ സാദിഖ് കാവിൽ, വനിതാ വിനോദ് എന്നിവർ ചേർന്ന് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശിപ്പിച്ചു.
പ്രതാപ് തായാട്ട്, എം. എ. ഷഹ്നാസ്, ഗീതാ മോഹൻ, പ്രേമാ ശ്രീകുമാർ, ഷാനവാസ് തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ജീവിതത്തിലെ ചില അനുഭവങ്ങളും മനസ്സിൽ സൂക്ഷിച്ചു വെച്ച ഓർമ്മകളും പറയാതെ പോയ ചില വാക്കുകളും അക്ഷരങ്ങളായി മാറിയതും അതെല്ലാം ഒരു പുസ്തകമായി തയ്യാറാക്കി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശിപ്പിക്കുക എന്നത് തന്നെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി എന്ന് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് രചയിതാവ് ഫിറോസ് ഷാ പറഞ്ഞു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, അബുദാബി, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, യു.എ.ഇ., സാഹിത്യം





























