
അബുദാബി : ഭക്ഷ്യ വിതരണ ശൃംഖല ചിക് ബൈക്ക് (Chic Baik) മുഷ്‌രിഫ് മാളിലെ ഫുഡ് കോർട്ടിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
പ്രമുഖ പണ്ഡിതൻ സയ്യിദ് ഹബീബ് കോയ തങ്ങൾ ബുഖാരി, പൗര പ്രമുഖൻ യൂസഫ് അഹമ്മദ് മുഹമ്മദ് അൽ-ജാസി എന്നിവർ ചേർന്ന് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അബ്ദുൽ കരീം ഉസ്താദ്, അജു അബ്ദുൾ റഹ്മാൻ കുഞ്ഞലവി (CEO & Founder), മുഹമ്മദ് ബഷീർ ചാത്തോലി (Chief Chef), ഷഹീൻ ആമ്പലത്ത് വീട്ടിൽ വട്ടച്ചിറ (Head, Sales & Marketing), ജസീറ സമീർ (Head, Operations), സമീർ ഇളയടത്ത് പുത്തൻ വീട്ടിൽ (Head, Procurement), അബ്ദുൾ റഹ്മാൻ (Head, HR) തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
പുറത്തു ക്രിസ്പിയും അകത്തു ജൂസിയും കൊണ്ട് രുചി വിസ്മയം തീർത്ത ചിക് ബൈക്ക് ചിക്കൻ ചുരുങ്ങിയ സമയം കൊണ്ട് എല്ലാ ദേശക്കാർക്കും പ്രിയ ഫുഡ് സ്പോട്ട് ആയി മാറിയിട്ടുണ്ട്.
എല്ലാവർക്കും ഇഷ്ടമാവും വിധം തയ്യാറാക്കുന്ന ചിക് ബൈക്ക് വിഭവങ്ങൾ മുഷ്‌രിഫ് മാൾ ഫുഡ് കോർട്ട് ബ്രാഞ്ചിനൊപ്പം അബുദാബി ഇലക്ട്ര സ്ട്രീറ്റ് (ADCB ഹെഡ് ക്വാർട്ടേഴ്‌സിന് എതിർ വശം), മുസഫ ക്യാപ്പിറ്റൽ മാളിലെയും ബ്രാഞ്ചുകളിൽ ലഭ്യമാണ്.
യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കും എന്നും അധികൃതർ അറിയിച്ചു.
ചിക് ബൈക്ക് സ്പെഷ്യൽ മസാല ഇൻജെക്റ്റ് ചെയ്ത്, ചിക്കൻ പേസിന്റെ എല്ലാ സ്പേസിലും രുചി പകരുന്നു എന്നത് തന്നെയാണ് ബ്രോസ്റ്റഡുകളുടെ കൂട്ടത്തിൽ നിന്നും ചിക് ബൈക്കിനെ വേറിട്ട് നിർത്തുന്നത്.
ഡൈനാമിക് സ്ട്രിംപ്സ്, ചിക്കെൻ ലോഡർ ഫ്രൈഡ്‌സ്, ഫിഷ് ബ്രോസ്റ്റഡ്, ബബിൾ ടീ, ഫ്രൂട്ട്സ് ഷെയ്ഖ് സ്‌പെഷ്യൽ തുടങ്ങിയവക്കും ആവശ്യക്കാർ ഏറെയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, social-media, പ്രവാസി, സാമ്പത്തികം





























