അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടി ച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്തത യാര്‍ന്ന ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്. ശാസ്ത്ര മൂല, സാംസ്കാരിക മൂല, വിനോദ മൂല, നിര്‍മ്മാണ മൂല എന്നിങ്ങനെ നാല് മൂലകളിലായി നടക്കുന്ന ചങ്ങാതി ക്കൂട്ടം, മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കളെയാണ് ലക്ഷ്യമാക്കുന്നത് .
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
050 58 10 907, 050 58 06 629, 050 78 25 809
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



മലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ പുസ്തകമായ കൊടകര പുരാണത്തിന്റെ മൂന്നാം എഡിഷന്‍ പുറത്തിറങ്ങുന്നു. എഴുത്തുകാരനായ സജീവ് എടത്താടന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇറക്കിയ കൊടകര പുരാണത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബുക്ക് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു.
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും. 

























