കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും. സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.
കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും. സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.
- ജെ.എസ്.
ദോഹയിലെ സ് പോര്‍ട്സ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു. വക്രയില്‍ നിന്നും തുടങ്ങിയ മത്സരം 123.5 കിലോമീറ്റര്‍ താണ്ടി ഫിനിഷിങ് പോയന്‍റായ ദോഹ കോര്‍ണീഷില്‍ എത്തി അവസാനിക്കുകയായിരുന്നു. നെതര്‍ലാന്‍ഡിന്‍റെ വൗതര്‍ മോള്‍ ഒന്നാം സ്ഥാനവും ജര്‍മ്മനിയുടെ ഹെന്‍റിച്ച് ഹോട്ട് ലര്‍ രണ്ടാം സ്ഥാനവും നേടി.
- ജെ.എസ്.
അബുദാബി മുസഫയില്‍ നിന്നും സിറ്റി സെന്‍റര്‍ വഴി മീന പോര്‍ട്ടിലേക്ക് പോകുന്ന ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വ്യവസായ മേഖലയില്‍ നിന്നും പോര്‍ട്ടിലേക്ക് പോകുന്ന ട്രക്കുകളും ലോറികളും പുതുതായി തുറന്ന ഖലീഫ ബ്രിഡ്ജ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. പുതിയ ട്രാഫിക് പരിഷ്ക്കാരത്താടോ സലാം സ്ട്രീറ്റിലേയും ടൂറിസ്റ്റ് ക്ലബ് ഏരിയയിലേയും ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
- ജെ.എസ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ ഒന്നായ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പ്രവാസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭികാത്തെ പോയതില്‍ ദൂരൂഹതയുണ്ടെന്ന് എ.ഐ.സി.സി പ്രസിഡന്‍റ് അലക്സാണ്ടര്‍ മുളവന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഒ.ഐ.സി.സി ലയന സമ്മേളനം ഏപ്രീലില്‍ ദോഹയില്‍ ചേരാനിരിക്കെയാണ് പുതിയ വിവാദങ്ങളുമായി ഖത്തറിലെ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.
- ജെ.എസ്.
ബഹ്റിനിലെ സല്‍മാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അല്‍ മറായ് പാല്‍ കമ്പനിക്ക് സമീപമുള്ള അല്‍ ബാനൂഷ് കാര്‍പ്പെന്‍റര്‍ ഷോപ്പ്, ഫാരിസ് ഗ്യാരേജ് എന്നിവയാണ് കത്തി നശിച്ചത്. ആര്‍ക്കും പരിക്കില്ല. നിരവധി യന്ത്രങ്ങളും എട്ട് കാറുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പടെന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേന മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്
- ജെ.എസ്.