മരുഭൂമിയെ കുളിരണിയിച്ച് മഴയും ആലിപ്പഴ വര്‍ഷവും

January 20th, 2015

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുകളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ കാലാവസ്ഥാ പ്രവചനം ശരി വെച്ചു കൊണ്ടാണ് പലയിട ങ്ങളിലും ഇടി മിന്നലോടു കൂടിയ മഴ പെയ്തത്. ശൈത്യ കാലം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ആദ്യ മായാണ് ഇത് പോലെ ശക്തമായ മഴ പെയ്യു ന്നത്.

അബുദാബി നഗരത്തില്‍ വാഹന ഗതാഗതം മന്ദ ഗതിയിലായി. ഇത് മൂലം ഓഫീസു കളില്‍ ജീവനക്കാര്‍ എത്താന്‍ വൈകി. പലയിട ങ്ങളിലും വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. മഴയെ തുടര്‍ന്നു ണ്ടായ വാഹന അപകട ങ്ങളില്‍ യു. എ. ഇ. യില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വലുതും ചെറുതുമായി 750 – ഓളം അപകട ങ്ങളാണ് രാജ്യത്ത് ഉണ്ടായത് എന്നും പോലീസ് അറിയിച്ചു

അല്‍ ഐനിലും അബുദാബിയുടെ ചില ഭാഗങ്ങളിലും മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. സ്വൈഹാന്‍, അല്‍ ഹയര്‍ തുടങ്ങിയ ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തി പ്രാപിച്ച തോടെ മഞ്ഞ് പുതഞ്ഞു കിടക്കും വിധ ത്തിലാണ് ആലിപ്പഴം വീണത്‌.

- pma

വായിക്കുക: , , ,

Comments Off on മരുഭൂമിയെ കുളിരണിയിച്ച് മഴയും ആലിപ്പഴ വര്‍ഷവും

ഫ്രം റാഗ്‌സ് ടു റിച്ചസ് : അബുദാബിയുടെ ചരിത്ര പുസ്തകം മലയാളത്തിലേക്ക്

January 20th, 2015

from-rags-to-riches-book-release-of-muhamed-aj-fahim-ePathram
അബുദാബി : രാജ്യത്തിന്റെ ചരിത്രവും പുരോഗതിയും വിശദമായി പ്രതിപാദിക്കുന്ന ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി  ഓഫ് അബുദാബി ‘  എന്ന പുസ്തക ത്തിന്റെ മലയാള പരിഭാഷ യുടെ പ്രകാശനം ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച് നടക്കും എന്ന് രചയിതാവ് മുഹമ്മദ് എ. ജെ. അല്‍ ഫഹിം, പരിഭാഷകന്‍ കെ. സി. സലീം എന്നിവർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ജനുവരി 21ബുധനാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ എംബസി യില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം മലയാള പരിഭാഷ യായ ‘വറുതി യില്‍ നിന്ന് വൃദ്ധി യിലേക്ക് – അബുദാബി യുടെ  ഒരു കഥ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും.

യു. എ. ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ കൊട്ടാര ത്തില്‍ ചെലവഴിച്ച കുട്ടിക്കാലത്തെ ഓര്‍മകളും അബുദാബി യുടെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക വളര്‍ച്ച കളുടെ വിവിധ ഘട്ട ങ്ങളു മാണ് 215 പേജുകളുള്ള പുസ്തക ത്തി ലൂടെ മുഹമ്മദ് എ. ജെ. അല്‍ ഫഹിം അവതരിപ്പിക്കുന്നത്.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചിട്ടുള്ള മുഹമ്മദ് എ. ജെ. അല്‍ ഫഹിം രചിച്ച  ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി  ഓഫ് അബുദാബി’ എന്ന പുസ്തക മാണ് കെ. സി. സലീം ‘വറുതി യില്‍ നിന്ന് വൃദ്ധി യിലേക്ക് – അബുദാബി യുടെ  ഒരു കഥ ‘എന്ന പേരില്‍ പരിഭാഷ പ്പെടുത്തി യിട്ടുള്ളത്.

കേരളാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍ ആയിരുന്നു കെ. സി. സലീം, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ‘എന്റെ ദര്‍ശനം’, ‘ചിന്താ സ്ഫുരണങ്ങള്‍’ എന്നിവ അടക്കം പത്തോളം പുസ്തക ങ്ങള്‍ മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗ്രന്ഥകാരന്‍ മുഹമ്മദ് എ.ജെ. അല്‍ ഫഹിമും പരിഭാഷകന്‍ കെ. സി. സലീമും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഫ്രം റാഗ്‌സ് ടു റിച്ചസ് : അബുദാബിയുടെ ചരിത്ര പുസ്തകം മലയാളത്തിലേക്ക്

മൊയ്തു ഹാജി അനുസ്മരണം

January 20th, 2015

ch-jafer-thangal-in-nadapuram-town-kmcc-ePathram
അബുദാബി : ലീഗ് നേതാവും ഖത്തര്‍ കെ. എം. സി. സി. സ്ഥാപക നേതാവുമായ ആനാണ്ടി മൊയ്തു ഹാജിയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

യൂണിവേഴ്‌സല്‍ ആശുപത്രി സംഘടിപ്പിക്കുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ പദ്ധതി യുടെ ആനുകൂല്യ ങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കൂടി എത്തിച്ചു കൊണ്ടാണ് കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി പരിപാടി ഒരുക്കിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിച്ചു കൊടുത്ത ആനാണ്ടി മൊയ്തു ഹാജിയുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി. വി. മുഹമ്മദാലി അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു.

വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പര്‍വേഷ് അഹമ്മദ്, വലിയാണ്ടി അബ്ദുല്ല, ഹാഷിം തങ്ങള്‍, പി. കെ. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും നാസര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മൊയ്തു ഹാജി അനുസ്മരണം

ദയാബായിക്ക് സ്വീകരണം നല്‍കി

January 20th, 2015

social-worker-daya-bai-ePathram
അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.

‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.

കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദയാബായിക്ക് സ്വീകരണം നല്‍കി

ഗോപിക ദിനേഷ് കലാതിലകം

January 18th, 2015

samajam-kala-thilakam-2012-gopika-dinesh-ePathram


അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. ഓപ്പണ്‍ യുവജനോല്‍സവ ത്തിന് തിരശ്ശീല വീണു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഗോപിക ദിനേഷ് കലാതിലകം ആയി തെരഞ്ഞെടുക്കപ്പെട്ടു.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ സംഘടിപ്പിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളി ലാണ് കൂടുതല്‍ മത്സരാര്‍ ത്ഥികള്‍ മാറ്റുരച്ചത്.

നൃത്ത ഇന ങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് ഒന്നില്‍ അധികം കുട്ടികള്‍ അര്‍ഹത നേടി. നൃത്ത വിഭാഗങ്ങള്‍ കൂടാതെ ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, സിനിമാ കരോക്കെ ഗാനം, നാടന്‍ പാട്ട്, മോണോ ആക്ട് എന്നീ ഇന ങ്ങളിലും മത്സര ങ്ങള്‍ നടന്നു.

12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഭരത നാട്യ ത്തില്‍ വൃന്ദ മോഹനും ഗോപിക ദിനേശും ഒന്നാം സ്ഥാനവും ദേവിക ജെ. നായരും നേഹ കൃഷ്ണയും രണ്ടാംസ്ഥാനവും സൂര്യ ഗായത്രിയും നേഹ ജീവനും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ മണ്ഡലം വനജാ രാജന്‍, കവിതാ പ്രദീപ്, അഞ്ജു മേനോന്‍, സുബിജ രാകേന്ദു, കരിവെള്ളൂര്‍ രാജന്‍, വിനോദ് മണിയറ, പ്രദീപ്, റസാഖ്, മുക്കം സാജിത, അനില്‍ കുമാര്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.

- pma

വായിക്കുക: , , , , ,

Comments Off on ഗോപിക ദിനേഷ് കലാതിലകം


« Previous Page« Previous « പി. ശ്രീരാമകൃഷ്ണന് സ്വീകരണം നല്കി
Next »Next Page » ദയാബായിക്ക് സ്വീകരണം നല്‍കി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine