സമാജം കേരളോത്സവം

December 31st, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോത്സവ ത്തിനായി മുസ്സഫയിലെ സമാജം അങ്കണം ഒരുങ്ങി. ജനുവരി ഒന്ന്‍, രണ്ട് തീയതി കളിലായി (വ്യാഴം, വെള്ളി) നടക്കുന്ന കേരളോത്സവം, നാടന്‍ ഭക്ഷ്യ വിഭവ ങ്ങളുടെയും തനതു കലാ പ്രകടന ങ്ങളുടെയും വേദിയായി മാറും.

യു. എ. ഇ. യിലെയും പ്രമുഖ കലാ കാരന്മാരോടൊപ്പം കേരളത്തില്‍ നിന്നും വരുന്ന കലാ കാര ന്മാരുടെ വിവിധ കലാ പരിപാടി കൾ കേരളോത്സവ ത്തിൽ അരങ്ങേറും. നടനും മിമിക്രി താരവുമായ അബി യുടെ നേതൃത്വത്തിൽ അവതരി പ്പിക്കുന്ന മിമിക്രി, ഗാനമേള, കരകാട്ടം, നാടൻ പാട്ടുകൾ, വിവിധ നൃത്ത ങ്ങളും എല്ലാം കേരളോത്സവ ത്തിന്റെ ഭാഗമായി സമാജ ത്തിൽ അരങ്ങേറും.

ഉത്സവ പ്പറമ്പു കളിലെ വാദ്യ ഘോഷങ്ങള്‍, കലാ രൂപങ്ങള്‍, ചന്ത, മത്സര പരിപാടികള്‍, ഗ്രാമീണ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാളു കള്‍ എന്നിവ യെല്ലാം ഒരുക്കി ക്കൊണ്ടാവും കേരളീയ ഗ്രാമീണ ഉത്സവ പശ്ചാത്തല ത്തിൽ പരിപാടികൾ അവതരിപ്പിക്കുക.

പത്ത് ദിര്‍ഹം വില യുള്ള പ്രവേശന ക്കൂപ്പണ്‍ നറുക്കിട്ടെടുത്ത് വിജയി കളാവുന്നവര്‍ക്ക് മിസ്തുബിഷി കാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭ്യമാക്കും.

- pma

വായിക്കുക: , ,

Comments Off on സമാജം കേരളോത്സവം

മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

December 31st, 2014

film-director-madhu-kaithapram-ePathram
അബുദാബി : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്ര ത്തിന്റെ നിര്യാണ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.

മധു കൈതപ്ര ത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗ ത്തിനും സാംസ്‌കാരിക കേരള ത്തിനും തീരാ നഷ്ടമാണ് എന്ന് കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് എം. സുനീര്‍, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സെന്റര്‍ സംഘടിപ്പിച്ച ഇന്‍ഡോ-അറബ് സാംസ്‌കാരി കോത്സവ ത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു മധു കൈതപ്രം ആദ്യ മായി കേരള സോഷ്യല്‍ സെന്ററില്‍ എത്തിയത്.

ചലച്ചിത്ര രംഗത്തെ പുതു തലമുറ അനുവര്‍ത്തി ക്കേണ്ട തായ കടമ കളെ ക്കുറിച്ചും ഭാവി പദ്ധതികളെ ക്കുറിച്ചും സംവാദ ത്തില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

ദൃശ്യ വിസ്മയം തീര്‍ത്ത് ‘ഞായറാഴ്ച’ അരങ്ങിൽ എത്തി

December 30th, 2014

nataka-sauhrudham-drama-njayarazhcha-ePathram
അബുദാബി : അരങ്ങില്‍ ദൃശ്യ വിസ്മയം തീര്‍ത്തു കൊണ്ട് അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘ഞായറാഴ്ച’ എന്ന നാടകം അരങ്ങേറി.

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആറാമത് ഭരത് മുരളി നാടകോത്സവ ത്തിലാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദ്യ കരമായ രീതി യില്‍ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ജെയിംസ് എലിയാ യുടെ ‘ഞായറാഴ്ച’ അനുഭവമാക്കി തീര്‍ത്തത്.

shabu-tk-in-james-elia-drama-sunday-ePathram

പ്രമേയം കൊണ്ടും അഭിനേതാ ക്കളുടെ മികച്ച പ്രകടനം കൊണ്ടും വെളിച്ച വിതാന ത്തിന്റെ ചാരുത യാലും സംവിധാന മികവു കൊണ്ടും പ്രേക്ഷക രില്‍ ഈ നാടകം ദൃശ്യ വിസ്മയം തീര്‍ത്തു.

കാമാര്‍ത്തരാല്‍ ആക്രമി ക്കപ്പെട്ട് ഗര്‍ഭിണി യായ എയ്ഞ്ചല്‍ എന്ന കന്യാസ്ത്രീ, സമൂഹ ത്തില്‍ നീന്നും ഒറ്റ പ്പെടേണ്ടി വരുന്നു. ‘പാപം ചെയ്യാത്ത ഞാന്‍ പാപം ചെയ്ത നിങ്ങളെ കുമ്പസാരിപ്പിക്കാം’ എന്ന് എയ്ഞ്ചല്‍ പറയു മ്പോള്‍, അത് സമൂഹ ത്തിനു നേരേെ തൊടുത്തു വിട്ട കൂരമ്പു കളായി പ്രേക്ഷകരില്‍ ചെന്ന് പതിക്കുക യായി രുന്നു.

പാപം ചെയ്തു പശ്ചാത്തപി ക്കുന്നതാണോ? പാപം ചെയ്യാതിരി ക്കുന്നതാണോ നല്ലത് ?’ എന്ന ചോദ്യം നാടക ത്തില്‍ ഉടനീളം ചര്‍ച്ച ചെയ്യ പ്പെട്ടു. എന്തെല്ലാം പരീക്ഷണ ങ്ങളെ അതി ജീവി ക്കേണ്ടി വന്നാലും ആത്യന്തിക മായി ധര്‍മ്മം വിജയി ക്കുക തന്നെ ചെയ്യും എന്ന സന്ദേശവും നാടകം നല്‍കുന്നു.

മെറിന്‍ മേരി ഫിലിപ്പ്, ബിന്നി ടോമിച്ചന്‍, ടി. കെ. ഷാബു, കെ. വി. സജ്ജാദ്, വി. എം. പ്രദീപ്‌, സജു, ഷാജി സുരേഷ് ചാവക്കാട്, കബീര്‍ അവറാന്‍, സുജിത് മാത്യു, അജേഷ്‌ കൃഷ്ണന്‍, അഭിരാമി, അശ്വതി, പ്രിയ, കാവ്യ എന്നിവര്‍ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കി. പ്രകാശ ക്രമീകരണത്തിനു ഏറെ പ്രാധാന്യമുള്ള ഞായറാഴ്ച്ചയുടെ പ്രകാശ വിതാനം നിര്‍വ്വഹിച്ചത് ജോസ് കോശി.

- pma

വായിക്കുക: ,

Comments Off on ദൃശ്യ വിസ്മയം തീര്‍ത്ത് ‘ഞായറാഴ്ച’ അരങ്ങിൽ എത്തി

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

December 29th, 2014

justice-vr-krishnaiyer-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററും ശക്തി തിയേറ്റേഴ്‌സും യുവ കലാ സാഹിതി യും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളന ത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രൊഫ. അലിയാർ, പ്രമോദ് പയ്യന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി സ്വാഗതവും യുവ കലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം

December 28th, 2014

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി സ്മാരക നാടകോത്സവം സമ്മിശ്ര പ്രതികരണങ്ങ ളുമായി മുന്നേറുന്നു. യു. എ. ഇ. യിലെ നാടക പ്രേമികള്‍ ആവേശ ത്തോടെ കാത്തിരുന്ന നാടക മത്സര ത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വിത്യസ്ഥ അവതരണ ങ്ങളും രചന കളും കൊണ്ട് ശ്രദ്ധേയമായ എട്ടു നാടക ങ്ങള്‍ അരങ്ങില്‍ എത്തി.

ഹാര്‍വെസ്റ്റ്‌, കുറ്റവും ശിക്ഷയും, പ്രേമലേഖനം, സ്വപ്ന മാര്‍ഗ്ഗം, തുഗ്ലക്ക്, മൂക നര്‍ത്തകന്‍, ഒറ്റ്, പെണ്ണ് എന്നിവയാണ് ഇത് വരെ അവതരിപ്പിച്ച നാടകങ്ങള്‍.

പ്രമുഖരായ നാടക പ്രവര്‍ത്ത കരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായ നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങള്‍ കാണാന്‍ വിവിധ എമിരേ റ്റുകളില്‍ നിന്നായി നിരവധി പേരാണ് എത്തു ന്നത്.

നാടകം നെഞ്ചേറ്റിയ ഒരു ജന സമൂഹം ആയതു കൊണ്ട് തന്നെ ഓരോ നാടക ങ്ങളുടെയും പ്രേക്ഷക പ്രതികരണം അപ്പപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ ക്കുന്നു എന്നതും കൃത്യമായ അവലോകന ങ്ങള്‍ നടക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ഉത്ഘാടന ദിവസത്തെ ഹാര്‍വെസ്റ്റ്‌ എന്ന നാടകത്തെ കുറിച്ച് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല. എന്നാല്‍ നവീനമായ അവതരണ സങ്കേതം പരീക്ഷിച്ച അബുദാബി യുവ കലാ സാഹിതി യുടെ കുറ്റവും ശിക്ഷയും കാണികളെ പിടിച്ചിരുത്തി എന്നും ദുബായ് യുവ കലാ സാഹിതി ഒരുക്കിയ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമ ലേഖനം എല്ലാ ത്തരം പ്രേക്ഷ കരെയും ലക്‌ഷ്യം വെച്ച് അവതരി പ്പിച്ചതും സംവിധായ കന്റെ സാന്നിദ്ധ്യം വിളിച്ച് അറിയിച്ച നാടകം ആയിരുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണം.

കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാടക ങ്ങള്‍ ആയിരുന്നു അബുദാബി ശക്തി യുടെ സ്വപ്ന മാര്‍ഗ്ഗം, കല അബുദാബി യുടെ തുഗ്ലക്ക് എന്നിവ.

എന്നാല്‍ പ്രേക്ഷക നുമായി സംവദി ക്കുന്നതില്‍ സ്വപ്ന മാര്‍ഗ്ഗം പരാജയപ്പെട്ടു എന്നാണു ഫെയ്സ് ബുക്ക്‌ അടക്കമുള്ള സമൂഹ മാധ്യമ ങ്ങളില്‍ പ്രതികരിച്ചു കണ്ടത്.

നാടകത്തിനുള്ളിലെ നാടകം അവതരിപ്പിക്കുന്നു എന്ന രീതിയില്‍ നാടക ക്യാമ്പിലെ വിശേഷങ്ങള്‍ അവതരിപ്പിച്ച കലയുടെ തുഗ്ലക്ക്, പ്രവാസി നാടക പ്രവര്‍ത്ത കരെയും സംഘാട കരേയും അവഹേളി ക്കാനാണ് ശ്രമിച്ചത് എന്നും ആക്ഷേപ ഹാസ്യ ത്തിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തുക യായിരുന്നു എന്നും അഭിപ്രായം ഉയര്‍ന്നു.

ദുബായ് റിമബ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ച ‘മൂകനര്‍ത്തകന്‍’ പരി പൂര്‍ണത യിലേക്കുള്ള പ്രയാണ ത്തില്‍ കാലിടറി വീണ കലാകാരന്റെ ജീവിത കഥ യായിരുന്നു. ഈ നാടകം മികച്ച രീതി യില്‍ അവതരി പ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചു.

വാര്‍ത്ത മാന കാല രാഷ്ട്രീയവും ചിന്തയും ആയിരുന്നു കനല്‍ ദുബായ് ‘ഒറ്റ്’ എന്ന നാടക ത്തിലൂടെ വേദിയില്‍ എത്തിച്ചത്. യേശുദേവനെ ഒറ്റി ക്കൊടുത്ത യൂദാസിന്റെ തനി പ്പകര്‍പ്പു കള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിത ത്തില്‍ ഉണ്ടെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ ആയിരുന്നു ഈ നാടകം.

സ്ത്രീ കളുടെ ജീവിതവും വര്‍ത്തമാന കാലത്ത് അവര്‍ അനുഭവി ക്കുന്ന പ്രശ്‌ന ങ്ങളുമാണ് ദുബായ് സ്പാര്‍ട്ടക്കസിന്റെ ‘പെണ്ണ്’ എന്ന നാടകം ചര്‍ച്ച ചെയ്തത്.

ഒന്‍പതാം ദിവസ മായ ഡിസംബര്‍ 28 ന് അബുദാബി നാടക സൗഹൃദം ഒരുക്കുന്ന നാടകം ‘ഞായറാഴ്ച്ച’ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം


« Previous Page« Previous « കാവ്യാ മാധവന്‍ അബുദാബിയില്‍
Next »Next Page » ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine