Thursday, January 22nd, 2015

വറുതിയില്‍ നിന്ന് വൃദ്ധിയിലേക്ക് – പുസ്തകം പ്രകാശനം ചെയ്തു

al-fahim-book-from-rags-to-riches-malayalam-translation-release-in-abudhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ചരിത്രവും രാജ്യത്തിന്റെ വളര്‍ച്ചയും വിശദീകരിച്ചു കൊണ്ട് സ്വദേശി യായ മുഹമ്മദ് എ. ജെ. അല്‍ ഫഹിം രചിച്ച് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി ഓഫ് അബു ദാബി’ എന്ന കൃതി യുടെ മലയാള പരിഭാഷ യായ ‘വറുതിയില്‍ നിന്ന് വൃദ്ധിയിലേക്ക് – അബുദാബി യുടെ ഒരു കഥ’ യുടെ പ്രകാശനം അബുദാബി ഇന്ത്യന്‍ എംബസ്സി യില്‍ വെച്ച് നടന്നു.

ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, ഗ്രന്ഥകാരന്‍ മുഹമ്മദ് എ. ജെ. അല്‍ ഫഹിമിന്നു നല്‍കി യാണ്‌ പരിഭാഷകന്‍ കെ. സി. സലീമിന്റെ സാന്നിദ്ധ്യ ത്തില്‍ മലയാള കൃതി യുടെ പ്രകാശനം നിര്‍വ്വഹിച്ചത്.

കേരളാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍ ആയിരുന്നു കെ. സി. സലീം, പത്തോളം പുസ്തക ങ്ങള്‍ മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

cover-page-from-rags-to-riches-malayalam-ePathram

പുതു തലമുറയ്ക്ക് ഈ രാജ്യ ത്തിന്റെ ചരിത്രം അറിയാനും എങ്ങിനെ യാണ് പുരോഗതി യിലേക്ക് എത്തിയത് എന്നും തിരിച്ചറി വിനുള്ള അവസരം ഉണ്ടാവണം. അതിനായിട്ടാണ് പതിനെട്ടു മാസ ക്കാലത്തെ ശ്രമത്തിന് ഒടുവില്‍ ഈ കൃതി പ്രസിദ്ധീ കരിക്കാന്‍ സാധിച്ചതും പുസ്തക പ്രേമി കളുടെ ഇഷ്ട പ്രസിദ്ധീകരണം ആയി മാറിയതും എന്നും പുസ്തകം രചന ക്കുണ്ടായ സാഹചര്യം ഗ്രന്ഥ കാരന്‍ വിശദീകരിച്ചു.

മോഹന്‍ ജാഷന്മാള്‍, കെ. മുരളീധരന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നിര്‍വ്വഹിച്ചു. എംബസി ഉദ്യോഗ സ്ഥരും അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine