അബുദാബി : ഇരുപത്തി ഏഴാമത് അബു ദാബി അന്താ രാഷ്ട്ര പുസ്തക മേള യു. എ. ഇ. വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
അബുദാബി നാഷണൽ എക്സി ബിഷൻ സെൻറ റിൽ തുടക്കം കുറിച്ച പുസ്തക മേള യിലേക്ക് വിദ്യാർത്ഥി കളടക്കം ആയിര ക്കണ ക്കിനു പേരാണ് എത്തി ച്ചേര്‍ ന്നത്.
അബുദാബി ടൂറിസം – സാംസ്കാരിക അഥോ റിറ്റി യുടെ ആഭി മുഖ്യത്തില്‍ നടക്കുന്ന പുസ്ത കോല്‍സവ ത്തില്‍ ഇന്ത്യ യിൽനിന്നുള്ള 15 സ്ഥാപ ന ങ്ങൾ ഉൾപ്പെടെ 800 ഒാളം പ്രസാധക രാണ് എത്തി യിട്ടുള്ളത്. ചൈന യാണ് പുസ്തക മേള യിലെ ഇപ്രാവശ്യത്തെ അതിഥി രാജ്യം.
മുപ്പതോളം ഭാഷ കളിലായി അഞ്ചു ലക്ഷത്തിലധികം പുസ്തക ങ്ങളാണ് ഇത്തവണത്തെ പുസ്തക മേള യില്‍ പ്രദര്‍ശി പ്പിച്ചി രിക്കു ന്നത്. ദിവസവും രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ യാണ് മേള. വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ യായി രിക്കും. മേള യിലേ ക്കുള്ള പ്രവേശനം സൗജന്യമാണ്.
- pma