അബുദാബി : ഭക്ഷണ പ്രിയരുടെ കൂട്ടായ്മ യായ ഫുഡ് കലവറ ഫുഡ് ഫെസ്റ്റ് 2017 എന്ന പേരിൽ അബു ദാബി സഫ്രാൻ പാർക്കിൽ കുടുംബ സംഗ മവും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. നൂറിൽ പരം വ്യത്യസ്ത വിഭവ ങ്ങൾ ഒരുക്കി യാണ് ഫുഡ് കലവറ യിൽ അംഗങ്ങൾ ഭക്ഷ്യ മേള സംഘടി പ്പിച്ചത്.
വ്യത്യസ്ത മായ പലഹാര ങ്ങളും ഭക്ഷ്യ വിഭവ ങ്ങളാലും സമ്പന്ന മായിരുന്നു രുചി വൈവിധ്യ ങ്ങളുടെ കലവറ യായിരുന്ന ഫുഡ് ഫെസ്റ്റ്. കേരള ത്തിലെ വിവിധ ജില്ല കളിലെ രുചി വൈവിധ്യങ്ങൾ ഒരു കുട ക്കീഴിൽ തയ്യാ റാക്കു കയും അത് മറ്റു ള്ളവർക്ക് പകർന്നു നൽകുക യു മാണ് ഫുഡ് കലവറ കൂട്ടായ്‌മ യിലെ ഭക്ഷണ പ്രേമി കളായ അംഗങ്ങൾ.
ചിക്കൻ, മട്ടൻ, ബീഫ്, സ്നാക്സ് എന്നി ങ്ങനെ നാല് വിഭാഗ ങ്ങളി ലായി ട്ടായി രുന്നു പാചക മത്സരം സംഘടി പ്പിച്ചത്. കേരളത്തിന്റെ അറുപ തോളം തനതു വിഭവങ്ങൾ ഒത്തു കൂടിയവർക്കു നാവിൽ കൊതിയൂറുന്ന വിഭവ ങ്ങളായി. ഫുഡ് കലവറയിലെ അമ്പതു പേരാണ് മത്സര ത്തിൽ പങ്കെടു ത്തത്.
ഫുഡ് കലവറ ചെയർമാൻ ഗഫൂർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് കെ. വി. സെയ്തു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. ഫിറോസ് ഭാവി പ്രവർത്തന ങ്ങളെ കുറിച്ചു വിശദീകരിച്ചു. ഷജീർ, ഫിർ ദൗസ്, ലത്തീഫ്. സുബിന ഗഫൂർ, ഷൈമ ലത്തീഫ്, റജുല സൈനുദ്ധീൻ, ജസ്‌ന ഗഫൂർ എന്നി വർ സംസാരിച്ചു.
മാധ്യമ പ്രവർത്തകരായ പി. എം. അബ്‌ദുൾ റഹ്മാൻ, സമീർ കല്ലറ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. റമദാനിൽ ഉൾപ്പടെ അർഹി ക്കുന്നവർക്ക് ഭക്ഷണ വിതരണം ഉൾപ്പടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കായി തയ്യാറെടു ക്കുക യാണ് ഫുഡ് കലവറ അംഗങ്ങൾ.
വീട്ടമ്മമാരും കുട്ടി കളു മായി ഇരു നൂറോളം പേര് സംബന്ധിച്ച ഫുഡ് ഫെസ്റ്റ് 2017ന്റെ ഭാഗ മായി വിവിധ കലാ – കായിക മല്സരങ്ങളും കൂടെ ചേർന്ന പ്പോൾ രുചി ക്കൂട്ടുകൾക്കു കൂടുതൽ നിറപ്പകിട്ടേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സ്ത്രീ