അബുദാബി : ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 9 മുതല്‍ രാത്രി 8 വരെ നടക്കും. ഒന്‍പതു വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥി കളാണു മല്‍സര രംഗ ത്തുള്ളത്. 15 അംഗ ങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശി കളെയും രണ്ട് വിദേശി കളെയുമാണ് തെരഞ്ഞെടുക്കുക.
പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലി, തട്ടത്താഴത്ത് ഹുസൈൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തട്ടത്താഴത്ത് ഹുസൈൻ കഴിഞ്ഞ വർഷവും മത്സര രംഗത്തു ണ്ടായിരുന്നു
അബുദാബി നാഷനല്‍ എക്സിബിഷന് സെന്റര്‍, അല്‍ ഐന്‍ എക്സിബിഷന് സെന്റര്‍, മദീനാ സായിദ് സിറ്റി യിലെ പുതിയ വിവാഹ ഹാള്‍ എന്നിവിട ങ്ങളിലാണു പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത് .