അബുദാബി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ വരച്ച ചിത്ര ങ്ങളുടെ പ്രദർശനം ഇന്ത്യൻ അംബാസിഡറുടെ ഔദ്യോഗിക വസതി യായ ഇന്ത്യാ ഹൌസില്‍ നടന്നു.
ഓയില്‍ പെയിന്റ് ഉപയോഗിച്ചു വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശന ത്തിനു ഒരുക്കി യിരിക്കുന്നത്. ഇത്തര ത്തിലുള്ള പ്രദർശന ങ്ങളിലൂടെ ഇന്ത്യ യിലെ കലാ കാര ന്മാരുടെ സൃഷ്ടികൾ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള വർക്ക് കാണുവാനും മനസിലാക്കു വാനു മുള്ള അവസരം ലഭിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാഥിതി കളായി സി. എൻ. കരുണാ കരന്റെ പത്നി ഈശ്വരി കരുണാകരൻ, മക്കളായ ആയില്യൻ, അമ്മിണി എന്നിവര്‍ സംബന്ധിച്ചു. പരിപാടി യോട് അനുബന്ധിച്ച് സി. എൻ. കരുണാ കരനെ ക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും സംഘടിപ്പിച്ചു.
ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം, ദീപ സീതാറാം, സൈപ്രസ് അംബാസിഡർ എൽഫിഡൊ ഫോറോസ് എല്‍. ഇകണോ മോ, യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബൽ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ., സംഘടന