നാടക അവതരണവും അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണവും

May 22nd, 2013

drama-fest-alain-isc-epathram
ദുബായ് : നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ തീയ്യേറ്റര്‍ ദുബായ് യുടെ ‘ദി ഐയലന്റ്’ എന്ന നാടകം ദുബായ് സംസ്‌കൃതി യുടെ ആഭിമുഖ്യ ത്തില്‍ മെയ് 24 വെള്ളിയാഴ്ച വൈകീട്ട് 7.30 നു അല്‍ ഖിസ്സൈസ് മദീനാ മാളിനു പിറകുവശ ത്തുള്ള ഇന്ത്യന്‍ അക്കാദമി യില്‍ അവതരിപ്പിക്കും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍, ഓ. ടി. ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ദി ഐയലന്റ്’ എന്ന നാടകം ഇതിനകം യു. എ. ഇ. യില്‍ നിരവധി വേദി കളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അവതരണത്തെ തുടര്‍ന്ന് അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 055 39 63 837

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബി യില്‍

May 22nd, 2013

al-ethihad-sports-academy-press-meet-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന് ഫുട്‌ ബോളിലെ സാദ്ധ്യത കള്‍ പരിചയ പ്പെടുത്താനും പരിശീലനം നല്‍കാനും വേണ്ടി രൂപീകരിച്ച  അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ്  അക്കാദമി സംഘടി പ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ്‌ 31 നു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതല്‍ അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടക്കും.

കഴിഞ്ഞ കൊല്ലം പ്രവര്‍ത്തനം ആരംഭിച്ച അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് 44 ടീമുകളിലായി 550 കളിക്കാര്‍ ജഴ്സി അണിയുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുക.

അന്തര്‍ദേശീയ തലത്തില്‍ വിവിധ ക്ലബ്ബുകളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കളാണ് അല്‍ ഇത്തിഹാദ് സ്പോര്‍റ്റ്സ് അക്കാദമി യില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത് എന്നും സംഘാടകര്‍ പറഞ്ഞു.

കോച്ച് മിഖായേല്‍ സക്കറിയാന്‍, സി. ഇ. ഓ. കമറുദ്ധീന്‍, പ്രായോജക രായ മുഹമ്മദ് റഫീഖ്, സമീര്‍ സലാഹുദ്ധീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി ടി വി ദാമോദരന് പ്രഥമ ഗാന്ധിഗ്രാം അവാര്‍ഡ് സമ്മാനിച്ചു

May 22nd, 2013

gandhigram-award-for-vtv-damodharan-ePathram
അബുദാബി : അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന് പ്രഥമ “ഗാന്ധിഗ്രാം അവാര്‍ഡ്” സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ  മേഖല കളില്‍ വി ടി വി ദാമോദരന്‍ തുടര്‍ന്നു വരുന്ന പ്രശംസനീയ മായ പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

മുന്‍മന്ത്രി വി സി കബീറിന്റെ അധ്യക്ഷത യില്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. എം പി വീരേന്ദ്ര കുമാര്‍, മുന്‍ എം പി സി ഹരിദാസ്, അഡ്വ. സുജാത വര്‍മ്മ, ഗാന്ധിഗ്രാം ഷാജി എന്നിവര്‍ പങ്കെടുത്തു.

അബുദാബി ഗാന്ധി സ്റ്റഡി സെന്ററും സാഹിത്യ വേദിയും വി ടി വി യുടെ നേതൃത്വ ത്തിലാണ് രൂപീകൃത മായത്. കലാ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖല കളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച വി ടി വിക്ക് കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, അക്ഷയ ദേശീയ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, പ്രവാസി സംസ്കൃതി അവാര്‍ഡ്, ഖത്തര്‍ സൗഹൃദ അവാര്‍ഡ്, ഐ എസ് സ്സി അവാര്‍ഡ്, പയ്യന്നൂര്‍ റോട്ടറി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ച വി ടി വി ദാമോദരന്‍ അബുദാബി യില്‍ ചിത്രീകരിച്ച നിരവധി ടെലി സിനിമകളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി

May 22nd, 2013

അബുദാബി : മിഹ്റാജ് ദിനത്തോട് അനുബന്ധിച്ച്‌ യു എ ഇ യില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജൂണ്‍ 6 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് യു എ ഇ തൊഴില്‍ കാര്യ വകുപ്പു മന്ത്രി അറിയിച്ചു. 1980 ഫെഡറല്‍ നിയമം 8 ഖണ്ഡിക 74 നിയമ പ്രകാരമാണ് അവധി നല്‍കിയത് എന്നും മന്ത്രി പറഞ്ഞു.

യു. എ. ഇ. ഭരണാധികാരി ഷെയ്ക്ക്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍നഹ്യാന്‍, യു എ ഇ ഉപ ഭരണാധികാരിയും ദുബായ്‌ ഭരണാധി കാരി യുമായ ഷെയ്ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍മക്തൂം, മറ്റു എമിറേറ്റ്സ് ഭരണാധി കാരികള്‍, മറ്റു പ്രമുഖര്‍ക്കും ആശംസ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം സമ്മാന ദാനം

May 22nd, 2013

അബുദാബി : മലയാളി സമാജ ത്തിന്റെ 2012-’13 വര്‍ഷ ങ്ങളില്‍ നടന്ന ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്, യൂത്ത് ഫെസ്റ്റിവല്‍, സാഹിത്യ മത്സരങ്ങള്‍, ഇസ്‌ലാമിക് മത്സരങ്ങള്‍, ഓപ്പണ്‍ അത്‌ലറ്റിക്‌സ്, പാചക മത്സരം, ക്രിസ്മസ് ട്രീ മത്സരം, തിരുവാതിര ക്കളി തുടങ്ങിയ മത്സര വിജയി കള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പട്ടാമ്പി എം. എല്‍. എ. സി. പി. മുഹമ്മദ് വിതരണം ചെയ്തു. വിഷു, ഈസ്റ്റര്‍ ആഘോഷ ങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്
Next »Next Page » മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine