പ്രവാസി കളോടുള്ള അവഗണനക്ക് എതിരെ ശക്തമായ മുന്നേറ്റം ആവശ്യം : കെ. ഇ. ഇസ്മയില്‍

October 13th, 2012

ke-ismail-in-yks-uae-meet-2012-ePathram
റാസ് അല്‍ ഖൈമ : പ്രവാസി കളുടെ യാത്ര ദുരിത ങ്ങളോടും മറ്റു പ്രശ്‌നങ്ങളോടും മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടുകള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ അനിവാര്യം ആണെന്ന് പ്രവാസി ഫെഡറെഷന്‍ സംസ്ഥാന സെക്രട്ടറിയും സി. പി. ഐ. ദേശീയ നിര്‍വ്വാഹക സമിതി അംഗ വുമായ കെ. ഇ. ഇസ്മയില്‍ പ്രസ്താവിച്ചു. യുവ കലാ സാഹിതി യു. എ. ഇ. സമ്മേളനം മുഗള്‍ ഗഫൂര്‍ നഗറില്‍ (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍) ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേരള ത്തില്‍ നിന്ന് നിരവധി മന്ത്രിമാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ പ്രതിനിധികള്‍ ആയിരുന്നിട്ടും കേരള ത്തിലെ പ്രവാസി കളോട് മാത്രമുള്ള ഗവണ്‍മെന്റിന്റെ ചിറ്റമ്മ നയം നിര്‍ഭാഗ്യകരം ആണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായുള്ള യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസി കളോട് കടുത്ത അവഗണന യാണ് രാജ്യത്തിന്‍റെ ദേശീയ വിമാന കമ്പനി യായ എയര്‍ ഇന്ത്യ തുടരുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്ക് വര്‍ദ്ധന അടക്കമുള്ള വിഷയ ങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ കുറഞ്ഞ വേതനമുള്ള പ്രവാസികളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരള ത്തിലെ എല്‍. ഡി. എഫ്. സര്‍ക്കാര്‍ കൊണ്ടു വന്ന പ്രവാസി ക്ഷേമ പദ്ധതി കാര്യക്ഷമ മായി നടപ്പാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനു സാധിക്കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നോര്‍ക്ക റൂട്‌സ് ഡയറക്ട്ടര്‍ ഇസ്മയില്‍ റാവുത്തര്‍ മുഖ്യ അഥിതി ആയിരുന്നു. പി. എന്‍. വിനയചന്ദ്രന്‍, സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ് എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

audiance-yks-uae-meet-2012-ePathram

ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും പി. എന്‍. വിനയചന്ദ്രന്‍ ഭാവി പ്രവര്‍ത്തന രേഖയും അജിത് വര്‍മ്മ വരവ് ചെലവു റിപ്പോര്‍ട്ടും പി. എം. പ്രകാശന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതു ചര്‍ച്ചയില്‍ അനീഷ് നിലമേല്‍, മുജീബ് റഹ്മാന്‍, പ്രശാന്ത് മണിക്കുട്ടന്‍, ശരവണന്‍, എം. സുനീര്‍, ഷക്കീല സുബൈര്‍, സലിം മുസ്തഫ, രഞ്ജിത് കായംകുളം, മുരളി, പ്രദീപ് പൊന്നാനി, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, പ്രവാസി കളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. നജ്മുദ്ദീന്‍ സ്വാഗതവും ചെയര്‍മാന്‍ കെ. രഘു നന്ദന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫിലെ എഴുത്തുകാരുടെ സംഗമം അബുദാബിയില്‍

October 13th, 2012

logo-shakthi-thaayat-award-2012-ePathram
അബുദാബി: ശക്തി തായാട്ട് അവാര്‍ഡ് – ടി കെ രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണ ത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 19ന് കേരള സോഷ്യല്‍ സെന്ററില്‍ ഗള്‍ഫിലെ എഴുത്തു കാരുടെ ഏകദിന സാഹിത്യ സദസ്സ് സംഘടിപ്പിക്കും.

കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ അദ്ധ്യക്ഷത യില്‍ രാവിലെ 9 ന് ആരംഭിക്കുന്ന സര്‍ഗ സംവാദം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. ‘വിമര്‍ശന സാഹിത്യ ത്തില്‍ അഴീക്കോടിന്റെ ഇടം’ എന്ന വിഷയത്തില്‍ ഡോ. പി എസ് രാധാകൃഷ്ണന്‍ സംസാരിക്കും.

‘എഴുത്തിന്റെ വഴികള്‍, എഴുത്തു കാരന്റെയും’ എന്ന വിഷയത്തിലുള്ള സംവാദ ത്തില്‍ പ്രമുഖ കവി എസ് രമേശന്‍ നായര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന സംവാദ ത്തില്‍ ഡോ. ബി സന്ധ്യ, കാനായി കുഞ്ഞിരാമന്‍, മേലൂര്‍ വാസുദേവന്‍, പ്രൊഫ. വി പാപ്പുട്ടി, വിപിന്‍, എ ശാന്തകുമാര്‍, ടി പി വേണു ഗോപാല്‍ എന്നിവര്‍ സംബന്ധിക്കും.

സാംസ്കാരിക സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും ടി കെ രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രൊഫ. എം കെ സാനുവും തായാട്ട് അനുസ്മരണ പ്രഭാഷണം എസ് രമേശനും നിര്‍വഹിക്കും. സാഹിത്യ സദസ്സി നോട് അനുബന്ധിച്ച് ഗള്‍ഫിലെ എഴുത്തു കാരുടെ പുസ്തക ങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

സംഗമ ത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് sakthilitrarywing at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ 050 69 21 018 – 055 422 05 14 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ വിനോദയാത്ര

October 12th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഫാമിലി വിനോദ യാത്ര ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടക്കും. ദുബായ് ക്രീക്കിലൂടെയുള്ള ബോട്ട്‌യാത്ര യാണ് ഈ വര്‍ഷം ഒരുക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക 050 65 000 47, 050 74 462 27, 050 26 397 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ്ചേഞ്ച് – സൂര്യാ ഡാന്‍സ് ഫെസ്റ്റിവല്‍ : ‘നൃത്തോത്സവം’

October 12th, 2012

uae-exchange-show-soorya-2012-ePathram
ദുബായ് : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് ഉം സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ഭാരതീയ നൃത്ത കലകളുടെ സമ്മോഹന സംഗമം ഒരുക്കുകയാണ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യായുടെ ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ബി. ആര്‍. ഷെട്ടിയുടെ മേല്‍നോട്ട ത്തില്‍ സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘നൃത്തോത്സവം’ സ്റ്റേജ് ഷോ ഒക്ടോബര്‍ 12 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അബുദാബി ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തിലും ഒക്ടോബര്‍ 13 ശനിയാഴ്ച 7:30 ന് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തിലും അരങ്ങേറും.

നൃത്തവും സംഗീതവും ഒന്നു ചേരുന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ കാരി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ട നര്‍ത്തകി സുനന്ദ നായര്‍, അനന്യ, കഥക് നര്‍ത്തകര് ശിബാംഗി, ഇഷാ എന്നിവര്‍ സംഘാംഗ ങ്ങളോടൊപ്പം പങ്കെടുക്കും.

പ്രവേശ പാസുകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : 04 29 30 999

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍
Next »Next Page » നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും »



  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine