ബര്‍ജീല്‍ ആശുപത്രി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തും

August 28th, 2012

burjeel-hospital-100-free-heart-surgeries-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ യ്ക്കായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ കള്‍ നടത്തും എന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ ഒരുക്കുന്ന ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ബര്‍ജീലിനോപ്പം കൈ കോര്‍ക്കുന്നത് അമേരിക്ക യിലെ പ്രശസ്തമായ ‘കൊളമ്പിയ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി’ യാണ്.

ഹൃദയ ശസ്ത്രക്രിയാ രംഗത്ത് അമേരിക്കന്‍ നിലവാരവമുള്ള സേവനം യു. എ. ഇ. യില്‍ ലഭ്യമാക്കുക യാണ് ബര്‍ജീല്‍ ആശുപത്രി യുമായുള്ള സഹകരണ ത്തിലൂടെ കൊളമ്പിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി ലക്ഷ്യ മിടുന്നത് എന്ന് കൊളമ്പിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോറന്‍സ് ബെലസ് പറഞ്ഞു.

ഗള്‍ഫില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തല ത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ബര്‍ജീലിന്റെ പദ്ധതി എന്ന് ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

burjeel-hospital-tribute-to-sheikh-zayed-ePathram

സ്വദേശി കളുടെയും വിദേശി കളുടെയും ഉന്നമന ത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ ഭരണാധികാരി യുടെ സ്മരണയ്ക്കായി ബര്‍ജീല്‍ ആശുപത്രിക്ക് ചെയ്യാവുന്ന എളിയ കര്‍മ്മ മാണ് ഈ ഹൃദയ ശസ്ത്രക്രിയാ പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

signing-ceremoney-of-burjeel-hospital-ePathram

ആതുര ശുശ്രൂഷാ രംഗത്ത് പരസ്പരം സഹകരിക്കുന്ന തിനുള്ള കരാറില്‍ ഡോ. ഷംസീര്‍ വയലിലും ഡോ. ലോറന്‍സ് ബെലസും ഒപ്പു വെച്ചു.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ. എ. നാസര്‍, കൊളംബിയ യിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ബാരി സി. എസ്രിംഗ്, ബര്‍ജീല്‍ ആശുപത്രി സി. ഇ. ഒ. ഡോ. ചാള്‍സ് സ്റ്റാന്‍ഫോഡ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എം. എല്‍ഷഹാത്ത്‌, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമിത് കുമാര്‍ തുടങ്ങിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

August 28th, 2012

sultanate-of-oman-flag-ePathram
മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആലപ്പുഴ ഐഷാ ബീഗത്തിന് പ്രവാസ ലോക ത്തിന്റെ ആദരവ്

August 28th, 2012

ദുബായ് : കഥാ പ്രസംഗത്തെ ജനകീയ മാക്കുന്ന തില്‍ മുഖ്യ പങ്കു വഹിച്ച പ്രശസ്ത കാഥികയും മാപ്പിളപ്പാട്ട് കലാകാരി യുമായ ആലപ്പുഴ ഐഷാ ബീഗത്തിന് ദുബായിലെ കലാ സാംസ്‌കാരിക വേദിയായ ‘സ്വരുമ ദുബായ്’ സ്വരൂപിച്ച സഹായ ധനം നല്‍കി.

ശാരീരികമായ അവശതകള്‍ കാരണം വിശ്രമ ജീവിതം നയിക്കുന്ന ഐഷാ ബീഗത്തെ സഹായി ക്കുന്നതിനായി കരീം വെങ്കിടങ്ങ്, രാജന്‍ കൊളാവിപ്പാലം, ശുക്കൂര്‍ ഉടുമ്പന്തല, അസീസ് തലശ്ശേരി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് യു. ഏ. ഇ. യിലെ സഹൃദയരില്‍ നിന്ന് പണം സമാഹരിച്ചത്.

സ്വരുമ രക്ഷാധികാരി ബഷീര്‍ തിക്കോടി, അന്‍വര്‍ ആലപ്പുഴ, സമദ് മേലടി, ശംസുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായ ധനം കൈമാറിയത്. ആലപ്പുഴ പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്. എന്‍. ഡി. പി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വി. എം. കുട്ടി, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, ഒ. വി. അബൂട്ടി, കാനേഷ് പൂനൂര്‍, സിനിമാ നടി ഉഷ, അലിയാര്‍ എം. മാക്കയില്‍, കമാല്‍ എം. മാക്കയില്‍, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനക മുന്തിരികള്‍ : സംഗീത സായാഹ്നം

August 28th, 2012

അബുദാബി : യുവ കലാ സാഹിതി പി. ഭാസ്കരന്‍ മാസ്റ്റര്‍ മ്യുസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ കനക മുന്തിരികള്‍ സംഗീത സായാഹ്നം ആഗസ്റ്റ്‌ 30 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 720 23 48

- pma

വായിക്കുക: ,

1 അഭിപ്രായം »

ജലീല്‍ രാമന്തളിക്ക് ‘ഇമ’ യാത്രയയപ്പ് നല്കി

August 28th, 2012

ima-sent-off-to-jaleel-ramanthali-ePathram
അബുദാബി : മൂന്നര ദശാബ്ദ ക്കാലത്തെ ഗള്‍ഫ് ജീവിത ത്തിനുശേഷം കേരള ത്തിലേക്ക് മടങ്ങുന്ന യു. എ. ഇ. യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ജലീല്‍ രാമന്തളിക്ക് ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യാത്രയയപ്പ് നല്കി.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായ ജലീല്‍ നിരവധി പുസ്തക ങ്ങളുടെ രചയിതാവും ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ അബുദാബി ബ്യൂറോ ചീഫുമാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ ക്കുറിച്ച് മലയാള ത്തില്‍ ആദ്യമായി പുസ്തകം എഴുതിയത് ജലീല്‍ രാമന്തളിയാണ്.

ima-group-photo-sent-off-to-jaleel-ePathram

അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇമ യുടെ സ്ഥാപക നേതാവും നിലവിലെ വൈസ് പ്രസിഡണ്ടുമായ ജലീല്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

അബുദാബി ഫുഡ്‌ലാന്റ് ഹോട്ടലില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഇമ യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ മൊമന്റൊ സമ്മാനിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി ജലീലിന്  ഇമ യുടെ പുരസ്‌കാരം നല്കി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ഇമ പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുള്‍ റഹ്മാന്‍, അംഗങ്ങളായ ടി. അബ്ദുള്‍ സമദ്, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.

ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ഹഫ്സല്‍ അഹ്മദ്, അമീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇമ ജോയിന്റ് സെക്രട്ടറി സിബി കടവില്‍ നന്ദി പറഞ്ഞു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഹ്ജബിന്‍ റിലീസ്‌ ചെയ്തു
Next »Next Page » കനക മുന്തിരികള്‍ : സംഗീത സായാഹ്നം »



  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine