മനുഷ്യ ജാലിക : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അബുദാബിയില്‍

January 22nd, 2013

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന പ്രമേയ വുമായി S K S S F സംസ്ഥാന കമ്മറ്റി യുടെ നിര്‍ദേശ പ്രകാരം വിവിധ ജില്ലാ തല ങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി സുന്നി സെന്ററും S K S S F ഉം ചേര്‍ന്ന് മനുഷ്യ ജാലിക തീര്‍ക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച അബുദാബി യിലെ വിവിധ മത രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ജാലിക പ്രഭാഷണം നടത്തും.

കെ. പി. കെ. വേങ്ങര, പി. ബാവ ഹാജി, മനോജ്‌ പുഷ്കര്‍, കെ. ബി. മുരളി, ടി. പി. ഗംഗാധരന്‍, ഉസ്മാന്‍ കരപ്പാത്ത്, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത്‌ ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല വെള്ളിയാഴ്ച

January 22nd, 2013

അബൂദാബി : യു. എ. ഇ. യിലെ തൊഴില്‍ അന്വേഷ കര്‍ക്കായി യൂത്ത്‌ ഇന്ത്യ അബുദാബി മേഖല ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ 8.00 വരെ അബൂദാബി ഐ. സി. സി. യില്‍ നടക്കുന്ന പരിപാടി യില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍, പ്രോഫഷ്നല്‍ സീവി നിര്‍മ്മാണം, എങ്ങിനെ ഇന്റര്‍വ്യു നേരിടാം എന്നീ തല ങ്ങളില്‍ വിവിധ ങ്ങളായ സെഷനുകള്‍ നടക്കും.

പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലെമണ്‍ ട്രീ പ്രദർശനം

January 22nd, 2013

eran-riklis-lemon-tree-epathram

അബുദാബി : അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിൽ ഒരാളായ എറാന്‍ റിക്ലിസ് എന്ന സംവിധായകന്റെ പ്രശസ്തമായ ചിത്രം “ലെമണ്‍ ട്രീ” ഇന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രദർശിപ്പിക്കും.

പാരമ്പര്യമായി ലഭിച്ച തന്റെ ചെറുനാരങ്ങാ തോട്ടം നോക്കി നടത്തി അതില്‍ നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നായിക. ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത്ത് ഒരു മന്ത്രിയുടെ വീട് വരുന്നു. അതോടെ സുരക്ഷയുടെ പേരില്‍ തോട്ടം നീക്കണമെന്ന ആവശ്യവും അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടവുമാണ് സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

ലോക സിനിമകള്‍ കാണുവാനും കൂടുതല്‍ മനസിലാക്കുവാനും വേണ്ടിയാണ് കെ. എസ്. സി. യും പ്രസക്തിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ സിനിമാ പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൌജന്യമാണ്.

ഇന്ന് (22 ജനുവരി) രാത്രി 8:30നാണ് പ്രദർശനം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം

January 22nd, 2013

അബുദാബി : ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം 2013 ജനുവരി 23 ന് ബുധനാഴ്ച്ച വൈകീട്ട് 7.30 നു അബുദാബി മലയാളി സമാജ ത്തില്‍ ചേരുന്നു. ഒ ഐ സി സി തൃശൂര്‍ ജില്ല കമ്മിറ്റി യുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : 050 61 61 458

– ഷുക്കൂര്‍ ചാവക്കാട്, അബുദാബി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ കുടുംബ സംഗമം വ്യാഴാഴ്ച

January 22nd, 2013

ദുബായ് : റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനവരി 24 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് മില്ലേനിയം സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം രാജു എബ്രഹാം എം. എല്‍. എ. ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് മാത്യു വിന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗ ത്തില്‍ ബാബു പി ഇടിക്കുള, വര്‍ക്കി എബ്രഹാം കാച്ചാണത്ത്, ജോണ്‍. ഇ. ജോണ്‍, ബാബു കോശി എന്നിവര്‍ സംസാരിക്കും.

കുടുംബ സംഗമത്തോട് അനുബന്ധിച്ച് കലാ സന്ധ്യയും റാന്നി യുടെ ചരിത്രം വിശദീകരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി എച് ഫുട്ബോള്‍ മേള മാര്‍ച്ച്‌ 22 നു അബുദാബി യില്‍
Next »Next Page » ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine