അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടന്നു വന്നിരുന്ന ‘മാങ്കോ മാനിയ’ യില്‍ നിന്ന് 25 ദിര്‍ഹത്തിന് മാമ്പഴം വാങ്ങുന്നവര്‍ക്ക് ഒരുക്കിയ റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളാവുന്ന വര്‍ക്കായി പ്രഖ്യാപിച്ചിരുന്ന ‘ഫ്ലൈ മലേഷ്യ’ പദ്ധതി യില്‍ വിജയി കളായവര്‍ക്ക് ടിക്കറ്റുകള്‍ സമ്മാനമായി നല്‍കി.
ആസിഫ് മുഹമ്മദ്, ആഷിഖ് അബ്ദുള്ള, മജീദ്, ഹസ്സ അഹ്മദ്, യോമ അഹമദ്, സാദിഖ് എന്നീ സമ്മാനാര്‍ഹര്‍ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ലുലു റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, റീട്ടെയില്‍ കൊമ്മേഴ്സ്യല്‍ മാനേജര്‍ ഹസീസ്. എ. കെ, സക്കറിയ, അജയ്, റിയാദ് എന്നിവര്‍ വിജയി കള്‍ക്ക് ടിക്കറ്റുകള്‍ സമ്മാനിച്ചു.
മലേഷ്യ യില്‍ പോയി രണ്ട് ദിവസം താമസിച്ച് മടങ്ങി വരാനുള്ള സൗജന്യ യാത്രാ പദ്ധതി യാണ് ഫ്ലൈ മലേഷ്യ.
(ചിത്രങ്ങള്‍ : ഹഫ്സല്‍ – ഇമ അബുദാബി)