ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

August 18th, 2012

shaikh-zayed-masjid-ePathram
അബുദാബി : ഗള്‍ഫ്‌ രാജ്യങ്ങളില്‍ എങ്ങും വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായ തായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്ത തിനാല്‍ ശനിയാഴ്ച റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഗസ്റ്റ് 19 ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

August 17th, 2012

sultanate-of-oman-flag-ePathram
മസ്കറ്റ് : ഒമാനില്‍ ഈദുല്‍ഫിത്വര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 18 മുതല്‍ 22 വരെ അഞ്ചു ദിവസ മാണ് സര്‍ക്കാര്‍ മേഖലക്ക് അവധി, സ്വകാര്യ മേഖലക്ക് 18 മുതല്‍ 21 വരെ നാലു ദിവസമാണ് അവധി. ഒപ്പം ലഭിക്കുന്ന വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്താല്‍ സര്‍ക്കാര്‍ മേഖലക്ക് ഒമ്പത് ദിവസവും സ്വകാര്യ മേഖലക്ക് ആറ് ദിവസം വരെയും തുടര്‍ച്ചയായി മുടക്കം ആയിരിക്കും.

ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ സൗദ് ആല്‍ ബുസൈദി, തൊഴില്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ ബക്രി എന്നിവരാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മേഖല യിലുള്ളവര്‍ അവധി പൂര്‍ത്തിയാക്കി ഈ മാസം 25ന് ജോലി പുനരാരംഭിച്ചാല്‍ മതി. സ്വകാര്യ മേഖല യിലുള്ളവര്‍ 22ന് ജോലി തുടങ്ങണം.

– അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2012

indipendence-day-celebrations-in-indian-embassy-ePathram

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും കോണ്‍സുലേറ്റിലും വിവിധ ഇന്ത്യന്‍ സംഘടന കളിലും വൈവിധ്യം നിറഞ്ഞ പരിപാടി കളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

indipendence-day-in-indian-embassy-2012-ePathram

അബുദാബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ത്രിവര്‍ണ പതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയ ത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ എം. കെ. ലോകേഷ്, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. തുടര്‍ന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നീ വിദ്യാലയ ങ്ങളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങളും നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. പരിപാടി യില്‍ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു

August 17th, 2012

ദുബായ് : ജനത പ്രവാസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയം ദിനേശന്‍ ഏറാമല അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ കൊളാവിപ്പാലം അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘട നകളെ പ്രതിനിധീകരിച്ച് ഹംസ പയ്യോളി, ചന്ദ്രന്‍ ആയഞ്ചേരി, നാരായണന്‍ വെളിയങ്കോട്, കെ. എ. ജബ്ബാരി, കെ. സദാശിവന്‍, വിനയന്‍ കെ., സയസ് ഇടിക്കുള, ടി. എ. ഖാദര്‍, ടി. പി. രാജന്‍, നാസര്‍ പരദേശി, സുബൈര്‍ വെള്ളിയോട്, സുനില്‍ കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ബി ആര്‍ ഷെട്ടിയുടെ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിന് ശിലയിട്ടു

August 17th, 2012

dr-br-shetty-bright-riders-school-ePathram
അബുദാബി : പ്രമുഖ സംരംഭകനും സാംസ്കാരിക പ്രവര്‍ത്ത കനുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി യുടെ നേതൃത്വ ത്തില്‍ അബുദാബി മുസഫയില്‍ ആരംഭിക്കുന്ന ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’ എന്ന വിദ്യാലയ ത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് നിര്‍വ്വഹിച്ചു. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, എഞ്ചിനീയര്‍ ഹാമദ്‌ അലി അല്‍ ദാഹിരി മുഖ്യാതിഥി യായിരുന്നു. ഡോ. ബി. ആര്‍. ഷെട്ടി യോടൊപ്പം അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃതരായ എഞ്ചിനീയര്‍ താരീഖ് സെയാദ് അല്‍ ആമിരി, എഞ്ചിനീയര്‍ മജീദ ഈസാ അല്‍ ഖിത്, ഡാനി നജീബ് ഗ്രീഗ് എന്നിവരടക്കം നിരവധി വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായി.

മുസഫ യിലെ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് സിറ്റിയില്‍ 36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സര്‍വ്വ സൌകര്യങ്ങളോടെയും പണിയുന്ന ഈ സ്കൂളില്‍ നഴ്സറി തലം മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ നാലായിരം കുട്ടികളെ ഉള്‍ക്കൊള്ളാനാവും. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അംഗീകരിച്ച ഇന്ത്യന്‍ സിലബസ് പ്രകാരം അടുത്ത അധ്യയന വര്‍ഷം തന്നെ ഇവിടെ ക്ലാസുകള്‍ തുടങ്ങുമെന്ന് ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

school-plan-of-bright-riders-ePathram

ലോക നിലവാര ത്തില്‍ പരിസ്ഥിതി നിയമ ങ്ങളൊക്കെ പാലിച്ചു കൊണ്ടുള്ള ഒരു വിദ്യാ കേന്ദ്ര മായിരിക്കും ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’. ആരോഗ്യരക്ഷാ രംഗം ഉള്‍പ്പെടെ ഇടപെട്ട മേഖല കളിലൊക്കെ ഏറ്റവും മികച്ച സേവനം നല്‍കി പ്പോരുന്ന ഡോ. ബി. ആര്‍. ഷെട്ടി വിദ്യാഭ്യാസ രംഗത്ത് നില നിര്‍ത്തി പ്പോരുന്ന യശസ്സിന് കൂടുതല്‍ തിളക്കം നല്‍കുന്നതാകും ഈ വിദ്യാലയം എന്നും അബുദാബി യിലെ ഇന്ത്യന്‍ സമൂഹ ത്തിന് അത് കൂടുതല്‍ സഹായ കമാകുമെന്നും അംബാസഡര്‍ ലോകേഷ് അഭിപ്രായപ്പെട്ടു.

തികച്ചും പുതുമയാര്‍ന്ന ഒരു നിര്‍മ്മാണ ശൈലി അവലംബിച്ച് കൊണ്ടുള്ള ഈ സമുച്ചയം എമിരേ റ്റിലെ വിദ്യാഭ്യാസ രംഗത്ത് വഴിത്തിരിവാകുമെന്ന് എഞ്ചിനീയര്‍ ഹാമദ്‌ അലി അല്‍ ദാഹിരി സൂചിപ്പിച്ചു. കാലഘട്ട ത്തിന്റെ ആവശ്യവും തങ്ങളുടെ പ്രതിബദ്ധതയും ഉള്‍ക്കൊണ്ട്, ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍ന് ഏറ്റവും നല്ല ഒരിടത്ത് വിശാലമായ സ്ഥലം അനുവദിച്ച അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃത രോട് നന്ദി ഉണ്ടെന്നും ലാഭേച്ച കൂടാതെ തന്നെ വിദ്യാര്‍ത്ഥി കള്‍ക്ക് മികച്ച പഠന അന്തരീക്ഷം ഒരുക്കുമെന്നും ഡോ. ബി ആര്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി അവാര്‍ഡ് : അബുദാബി യില്‍ സ്വാഗത സംഘം രൂപീകരിച്ചു
Next »Next Page » സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine