അബുദാബി: യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഒരുക്കുന്ന സി.അച്യുതമേനോന് – കെ.ദാമോദരന് ജന്മശതാബ്ദി സമ്മേളനം ജൂണ് 22 വെള്ളിയാഴ്ച വൈകിട്ട് ആറിന് അബുദാബി കേരള സോഷ്യല് സെന്ററില് നടക്കും.
അനുസ്മരണ സമ്മേളനം ‘രാഷ്ട്രീയവും മൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് ജനയുഗം പത്രാധിപരും മുന് മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര് പങ്കെടുക്കും.
അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് ‘കേരള വികസനവും അച്യുത മേനോന്റെ കാഴ്ചപ്പാടുകളും’ എന്ന വിഷയ ത്തില് ലേഖന മത്സരം, രാജേഷ് രാജേന്ദ്രന്റെ നൂറു ചിത്രങ്ങളുടെ പ്രദര്ശനം, കെ.ദാമോദരന് രചിച്ച ‘പാട്ടബാക്കി’ നാടക ത്തിന്റെ ഹ്രസ്വരൂപം, നാടക ഗാനങ്ങള് കോര്ത്തിണക്കിയ ‘മധുരിക്കും ഓര്മകളേ’ എന്ന സംഗീത പരിപാടി എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടുതല് വിവരങ്ങള്ക്ക് 050 – 31 60 452, 055 – 55 31 236 എന്നീ നമ്പറു കളില് ബന്ധപ്പെടണം.