ചെറുവാടി സംഗമം : കെ. എ. ജബ്ബാരി മുഖ്യാതിഥി

May 4th, 2012

jabbari-ka-epathram
ദുബായ് : ചെറുവാടി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചെറുവാടി സംഗമം’ മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ്‌ ഖിസൈസ് അല്‍ ബുസ്താന്‍ ഹോട്ടലിന് സമീപം യു. എ. ഇ. എക്‌സ്‌ചേഞ്ച് ബില്‍ഡിംഗില്‍ ചേരുന്നു.

‘നാടിന്റെ പ്രവാസ ആകുലതകള്‍ ‘ വിഷയമാകുന്ന സംഗമ ത്തില്‍ ‘സൈകത ഭൂവിലെ സൗമ്യ സാന്നിദ്ധ്യം’ കെ. എ. ജബ്ബാരി മുഖ്യാതിഥി ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  055  24 87 341.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം : സ്റ്റേജ് ഷോ വെള്ളിയാഴ്ച

May 3rd, 2012

poster-vatakara-maholsavam-2012-ePathram
ദുബായ് : വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി പത്താം വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തുന്ന രണ്ടാമത് പരിപാടിയായ സ്റ്റേജ് ഷോ മെയ് 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടത്തും.

വൈകിട്ട് 6ന് തുടങ്ങുന്ന പരിപാടി യില്‍ വടക്കന്‍ പാട്ടിലെ ഇതിഹാസമായ ‘കുഞ്ഞിത്താലു’ അവതരിപ്പിക്കുന്നത് പ്രമുഖ വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ ഒഞ്ചിയം പ്രഭാകരനും സംഘവുമാണ്.

പ്രമുഖ ഗായകരായ കൈതപ്രം ദീപാങ്കുരന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സായി ബാലന്‍, അഭിരാമി തുടങ്ങി ഒട്ടേറെ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, പഞ്ചാരിമേളം, ശിങ്കാരി മേളം, തെയ്യം, നൃത്ത – നൃത്ത്യങ്ങള്‍ എന്നിവയും വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് എന്നും പ്രവേശനം സൗജന്യം ആയിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 32 99 359.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എടക്കഴിയൂര്‍ സംഗമം വെള്ളിയാഴ്ച ദുബായില്‍

May 3rd, 2012

enora-family-fest-2012-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ (എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ് അസോസിയേഷന്‍) യുടെ വിപുല മായ സംഗമം മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.

സാംസ്‌കാരിക സംഗമം, മുതിര്‍ന്ന പ്രവാസികളെ ആദരിക്കല്‍, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, വെബ്‌സൈറ്റ് പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമ രംഗത്തെ പ്രമുഖരായ കെ.എ. ജബ്ബാരി, രാജീവ് കോടമ്പള്ളി, കമാല്‍ കാസിം, എഴുത്തുകാരായ സാബ ജോസഫ്, സൈനുദ്ദീന്‍ ഖുറൈഷി, സിനി ആര്‍ട്ടിസ്റ്റ് ഫൈസല്‍ കല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് 055 – 123 69 41, 050 – 33 42 963, 050 – 570 52 91 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗം : സമദാനി യുടെ പ്രഭാഷണം വ്യാഴാഴ്ച

May 3rd, 2012

mla-tn-prathapan-in-abudhabi-ePathram
അബുദാബി : ലോക മാതൃ ദിനത്തോട് അനുബന്ധിച്ച് മലയാളി സമാജം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി എം. എല്‍. എ. ‘മാതാവിന്‍ കാല്‍ചുവട്ടിലാണ് സ്വര്‍ഗം’ എന്ന വിഷയ ത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

മെയ്‌ 3 വ്യാഴാഴ്‌ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി പദ്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും. ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. മുഖ്യാതിഥി യായി പങ്കെടുക്കും.

അബുദാബി മലയാളി സമാജ ത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ദാനം മെയ് 5 ശനിയാഴ്ച രാത്രി എട്ടു മണിക്ക് മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ നടക്കും.

ടി.  എന്‍. പ്രതാപന്‍ എം. എല്‍. എ. യാണ് മധു സൂദനന്‍ നായര്‍ക്ക് സമാജം സാഹിത്യ അവാര്‍ഡ് സമ്മാനിക്കുക. മധു സൂദനന്‍ നായരുടെ പ്രശസ്ത കവിത കള്‍ കോര്‍ത്തി ണക്കി ക്കൊണ്ടുള്ള സംഗീത ശില്പവും സാഹിത്യ അവാര്‍ഡ് ദാന ചടങ്ങില്‍ അവതരിപ്പിക്കും.

മെയ്‌ 5 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് സമാജം ഹാളില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം യു. എ. ഇ. അടിസ്ഥാന ത്തില്‍ മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കും ചിത്രരചനാ മത്സരവും സംഘടി പ്പിച്ചിട്ടുണ്ട്.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ നാല് ഗ്രൂപ്പുകളില്‍ ആയിട്ടാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ഒന്നാം സമ്മാന ക്കാര്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനമായി നല്‍കും.

പരിപാടി കളെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ടി. എന്‍. പ്രതാപന്‍, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശുശീലന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ്, ആലിയാ ഫുഡ് പ്രൊഡക്ട് എം. ഡി. റഫീഖ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍

May 3rd, 2012

oruma-dubai-central-committee-2012-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ 10-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് കറാമയില്‍ ചേര്‍ന്നു.

യോഗ ത്തില്‍ അടുത്ത വര്‍ഷ ത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ്‌ പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ആര്‍. എം. വീരാന്‍ കുട്ടി, ട്രഷറര്‍ പി. സി. ആസിഫ്‌, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. പി. ജഹാന്ഗീര്‍, വൈസ് പ്രസിഡണ്ടു മാരായി പി. അബ്ദുള്‍ ഗഫൂര്‍, കെ. ഹനീഫ ജോയിന്റ് സെക്രട്ടറി മാരായി എം. വി.അബ്ദുള്‍ ഖാദര്‍, ജോഷി തോമസ്‌, സ്പോര്‍ട്സ് സെക്രട്ടറി എ. സി. കമറുദ്ധീന്‍, ആര്‍ട്സ് സെക്രട്ടറി പി. കെ. സുധീര്‍, ജോയന്‍റ് ട്രഷറര്‍ വി. പി. അലി തുടങ്ങി 41 അംഗ ഭരണ സമതി യേയും തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ വി. കെ. ശംസുദ്ധീന്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എം. കെ. രഞ്ജിത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി വി. ടി. അബ്ദുള്‍ ഹസീബ് സ്വാഗതം ആശംസിച്ചു.

പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ എം. കെ. രഞ്ജിത്ത്, അബ്ദുള്‍ ഹസീബ്, പി. ബക്കര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പി. സി.ആസിഫ്‌ നന്ദി പ്രകാശിപ്പിച്ചു.‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നജം നൈറ്റ് ശ്രദ്ധേയമായി
Next »Next Page » മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗം : സമദാനി യുടെ പ്രഭാഷണം വ്യാഴാഴ്ച »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine