പ്രവാസികള്‍ വായനാ ശീല ത്തിനു പ്രാമുഖ്യം നല്‍കണം : പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍

April 18th, 2012

quilandi-nri-forum-welcome-mp-shreedharan-nair-ePathram
ഷാര്‍ജ :സാഹിത്യ കൃതികളുടെ പ്രചാരണ ത്തിനും, വായനാ ശീലത്തിനും പ്രവാസി സംഘടനാ പ്രവര്‍ത്ത കര്‍ പ്രാമുഖ്യം നല്‍കണം എന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് രസതന്ത്ര വിഭാഗം മുന്‍ തലവനും എഴുത്തു കാരനുമായ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ പറഞ്ഞു.

ഹൃസ്വ സന്ദര്‍ശന ത്തിനു യു. എ. ഇ. യിലെത്തിയ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം നല്‍കിയ സ്വീകരണ ത്തില്‍ സംസാരിക്കുക യായിരുന്നു.

ഷാര്‍ജ നജഫ്‌ എക്സ്പെര്‍ട്ട് ഓഡിറ്റോറി യത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം രക്ഷാധികാരി സഹദ് പുറക്കാട് ഉപഹാരം സമ്മാനിച്ചു. ദേവാനന്ദ്‌ തിരുവോത്ത്, ലതീഫ് ടി. കെ., അബൂബക്കര്‍ സിദ്ദിഖ്, റിയാസ് ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ പൂക്കാട് സ്വാഗതവും ദിനേശ് നായര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ഇന്ത്യന്‍ ചലച്ചിത്രമേള

April 18th, 2012

indian-film-fest-2012-at-embassy-ePathram
അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെയും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യുടെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ത്രിദിന ഇന്ത്യന്‍ ചലച്ചിത്ര മേള ഏപ്രില്‍ 19 വ്യാഴാഴ്ച ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും.

അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ചലച്ചിത്ര മേള യില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാളം), ഗിരീഷ് കാസറവള്ളി (കന്നട), ജബാര്‍ പട്ടേല്‍ (മറാത്തി), ഗൗതം ഘോഷ് (ബംഗാളി) എന്നിവരും അബുദാബി ഫിലിം ഫെസ്റ്റിവെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍സല തുടങ്ങിയവരും പങ്കെടുക്കും.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ.’ യുടെ ലക്ഷ്യം നല്ല സിനിമ യെയും സിനിമാ അനുബന്ധ പ്രവര്‍ത്തന ങ്ങളെയും പ്രവാസ ജീവിത ത്തില്‍ അവതരിപ്പി ക്കുകയാണ്.

ഇന്ത്യയിലെ വിവിധ ഭാഷ കളില്‍ ഉണ്ടാവുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഇതര ഭാഷകളിലെ ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംവാദവും നടത്താന്‍ അവസരം ഒരുക്കുക, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ഹൃസ്വ ചിത്ര നിര്‍മാണ ത്തിന് വേദിയൊരുക്കുക തുടങ്ങി യവയാണ് ‘ഐ. എഫ്. എസ്. യു. എ. ഇ.’ യുടെ പ്രവര്‍ത്തനങ്ങള്‍.

ചലച്ചിത്ര മേള യുടെ ഉദ്ഘാടന ചിത്രം അടൂരിന്റെ വിഖ്യാത ചലച്ചിത്രമായ എലിപ്പത്തായ മാണ്. അന്തര്‍ ദേശീയമായ ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ലോകത്തെ ഒട്ടുമിക്ക മേള കളില്‍ പ്രദര്‍ശിപ്പി ക്കുകയും ചെയ്തിട്ടുള്ള ‘എലിപ്പത്തായ’ ത്തിന്റെ പുനര്‍ വായനയ്ക്കാണ് പ്രവാസികള്‍ക്ക് അവസരം ഒരുങ്ങുന്നത്.

ഏപ്രില്‍ 20 വെള്ളിയാഴ്ച ആറു മണിക്ക് എംബസി ഓഡിറ്റോറിയ ത്തില്‍ ‘കനസസ കുഡുരേയാഹരി’ യും (കന്നട-ഗിരീഷ് കാസറവള്ളി), എട്ടു മണിക്ക് ‘ഉംബര്‍ത്തോ’ യും (മറാത്തി- ജബാര്‍പട്ടേല്‍) പ്രദര്‍ശി പ്പിക്കും. സമാപന ദിവസം ഗൗതം ഘോഷിന്റെ ബംഗാളി ചിത്രമായ ‘മോനേര്‍’ ആണ് പ്രദര്‍ശി പ്പിക്കുക.

ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒമ്പതു മണി മുതല്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും.

‘ചലച്ചിത്ര വ്യവസായ ത്തിന്റെ സാദ്ധ്യതകള്‍ അബുദാബിയില്‍’ എന്ന വിഷയ ത്തെക്കുറിച്ച് അബുദാബി ഫിലിം കമ്മീഷന്‍ ഡെ. ഡയറക്ടര്‍ മാര്‍സെല്ല പ്രഭാഷണം നടത്തും.

10 മണിക്കുള്ള രണ്ടാം സെഷനില്‍ ‘ഇന്ത്യന്‍ സിനിമ ബോളിവുഡിനപ്പുറം’ എന്ന വിഷയ ത്തെക്കുറിച്ച് ജബാര്‍ പട്ടേല്‍ സംസാരിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്ററാകും.

ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ ‘ചലച്ചിത്ര നിര്‍മാണത്തിലെ പുത്തന്‍ സാങ്കേതികതകള്‍’ എന്ന വിഷയം ഗൗതം ഘോഷ് അവതരിപ്പിക്കും. ഗിരീഷ് കാസറവള്ളി മോഡറ്റേറാകും. തുടര്‍ന്ന് ‘ഇന്ത്യന്‍ സിനിമ ഇന്‍ ദ വേള്‍ഡ്’ എന്ന വിഷയ ത്തില്‍ അബുദാബി ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പ്രഭാഷണം നടത്തും.

‘സാഹിത്യവും സിനിമയും’ എന്ന വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും പ്രസംഗിക്കും. ‘സംവിധാനം എന്ന കല’ എന്ന വിഷയത്തില്‍ ഗിരീഷ് കാസറവള്ളിയും പ്രസംഗിക്കും.

ത്രിദിന ചലച്ചിത്ര മേളയില്‍ അറബിക് ഹൃസ്വ ചിത്രങ്ങള്‍ കാണാനും സംവിധായകരെയും അഭിനേതാ ക്കളെയും അടുത്തറിയാനും അവസരമുണ്ടാവും എന്ന് ഐ. എഫ്. എസ്. യു. എ. ഇ. യുടെ ചെയര്‍മാന്‍ ഷംനാദ് അറിയിച്ചു.

ചലച്ചിത്ര മേള യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ മണ്ഡലം കെ. എം. സി. സി. കമ്മിറ്റി

April 17th, 2012

guruvayoor-kmcc-committee-2012-ePathram
ദുബായ് : ഗുരുവായൂര്‍ മണ്ഡലം കെ. എം. സി. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ മുഹമ്മദ്‌ തിരുവത്ര, ജനറല്‍ സെക്രട്ടറി കെ എസ് നഹാസ്, ട്രഷറര്‍ മുഹമ്മദ്‌ അക്ബര്‍ എന്നിവരും വൈസ് പ്രസിഡണ്ടു മാരായി ഉമ്മര്‍ മുഹമ്മദ്‌, എന്‍ വി ഇസ്മയില്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, മൊയ്തീന്‍ പുന്നയൂര്‍ എന്നിവരും സെക്രട്ടറി മാരായി എന്‍ എം ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഹമീദ് വടക്കേക്കാട്, നൌഫല്‍ പുത്തന്‍ പുരയില്‍, റസാക്ക് ഒരുമനയൂര്‍ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറി കെ എസ് ഷാനവാസ്‌ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട്‌പേ അവാര്‍ഡുകള്‍ വിതരണം ചെയ്തു

April 17th, 2012

uae-exchange-smart-pay-awards-ePathram
ദുബായ് : യു. എ. ഇ. എക്‌സ്‌ചേഞ്ച് നടപ്പാക്കിയ ‘സ്മാര്‍ട്ട്‌പേ’ വേതന വിതരണ സംവിധാനം പ്രയോജനപ്പെടുത്തിയ 16 സ്ഥാപനങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ദുബായ് മദീനാ ജുമൈരാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു. പി. എസ്. അധികാരികളും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും ചേര്‍ന്ന് ജേതാക്ക ള്‍ക്ക് ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.

ബെസ്റ്റ് സ്മാര്‍ട്ട് എംപ്ലോയര്‍, ബെസ്റ്റ് ഫ്രീ സോണ്‍ സ്റ്റാര്‍ അവാര്‍ഡ്, റിലേഷന്‍ ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗ ങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.

സ്മാര്‍ട്ട്‌പേ യുടെ നവീകരിച്ച വെബ്‌ സൈറ്റും പുതിയ ഓണ്‍ ലൈന്‍ കസ്റ്റമര്‍ സെന്റരിക്ക് പോര്‍ട്ടലും പ്രകാശനം ചെയ്തു. തൊഴില്‍ മന്ത്രാലയം, യു. എ. ഇ. എക്‌സ്‌ചേഞ്ച്, വിവിധ സംരംഭക സ്ഥാപന ങ്ങള്‍ എന്നിവ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അഭ്യുദയ കാംക്ഷികളും പങ്കെടുത്ത ചടങ്ങിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപ കുമാര്‍ ഭാര്‍ഗവന്‍ സ്വാഗതവും സ്മാര്‍ട്ട് പേ ഹെഡ് എഡിസണ്‍ ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി കൊടുവള്ളി കൂട്ടായ്മ

April 17th, 2012

അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ K A P C (കൊടുവള്ളി ഏരിയ പ്രവാസി കൌണ്‍സില്‍ ) അബുദാബി കമ്മിറ്റി യുടെ കുടുംബ സംഗമവും ജനറല്‍ ബോഡി യും ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷത വഹിക്കും. കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് അംഗങ്ങളുടെ കലാ പരിപാടികളും ഉണ്ടാകും.

കോഴിക്കോട് ജില്ല യിലെ കൊടുവള്ളി, കിഴക്കോത്ത്,പന്നൂര്‍, എളേറ്റില്‍ വട്ടോളി, പാലങ്ങാട്, നരിക്കുനി, കുന്ദമംഗലം, ചേന്ദമംഗലൂര്‍, പൂനൂര്‍, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ഉണ്ണികുളം, ബാലുശ്ശേരി, ഓമശ്ശേരി, മാനിപുരം എന്നീ സ്ഥലങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കളുടെ കൂട്ടായ്മയാണ് K A P C.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : റഫീക് കൊടുവള്ളി 050 77 24 025. ബഷീര്‍ ഈങ്ങാപ്പുഴ 050 23 51 052. കുട്ടി എളേറ്റില്‍ 055 61 26 283.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി ഹ്രസ്വ ചലച്ചിത്ര മേള മെയ് 18 ന്
Next »Next Page » യു. എ. ഇ. എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട്‌പേ അവാര്‍ഡുകള്‍ വിതരണം ചെയ്തു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine