ശക്തി ഹ്രസ്വ ചലച്ചിത്ര മേള മെയ് 18 ന്

April 17th, 2012

short-film-competition-epathram
അബുദാബി : അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ മെയ് 18 ന് വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.

ടൈറ്റില്‍ ഉള്‍പ്പെടെ അഞ്ചു മിനിറ്റില്‍ കുറയാത്തതും പത്ത് മിനിറ്റില്‍ കൂടാത്തതു മായ യു. എ. ഇ. യില്‍ നിന്ന് ചിത്രീകരിച്ച മലയാള ചിത്രങ്ങളായിരിക്കും ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനായി പരിഗണിക്കുക.

യു. എ. ഇ. യുടെ സാംസ്‌കാരിക പശ്ചാത്തല ത്തില്‍ പ്രദര്‍ശന യോഗ്യമായ ഏതു വിഷയവും സിനിമയ്ക്ക് തിരഞ്ഞെടുക്കാ വുന്നതാണ്. സംവിധായകരും അഭിനേതാക്കളും യു. എ. ഇ. റെസിഡന്റ് വിസ ഉള്ളവരായിരിക്കണം.

ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ വിധി കര്‍ത്താക്കളായി എത്തുന്ന മത്സര ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ് എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന തായിരിക്കും.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ മുപ്പതിനകം പൂരിപ്പിച്ച അപേക്ഷാ ഫോറവും മെയ് പത്തിനകം ഡി. വി. ഡി. ഫോര്‍മാറ്റി ലുള്ള ചിത്ര ത്തിന്റെ കോപ്പിയും എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 78 90 398 – 050 69 21 018 – 050 68 99 494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക എന്ന് ശക്തി തിയറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം : സ്വാഗത സംഘം രൂപവത്കരിച്ചു

April 17th, 2012

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 27 ന് കൊടിയേറുന്ന മഹോത്സവ ത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ബാബു വടകര (ചെയര്‍മാന്‍), എന്‍. കുഞ്ഞമ്മദ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തില്‍ ഗ്രാമീണ മേള, മലബാര്‍ ഭക്ഷണ മേള, വിവിധ നാടന്‍ കലാ പരിപാടികള്‍, കലാ കായിക സാഹിത്യ മത്സര ങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണ് എന്ന് സംഘാടക സമിതി അറിയിച്ചു.

കേരള സോഷ്യല്‍ സെന്ററില്‍ വനിത കളുടെ നേതൃത്വ ത്തില്‍ നൂറിലധികം തനതായ നാടന്‍ വിഭവങ്ങള്‍ രുചിച്ചറിയാനുള്ള അസുലഭാവസരം 27 ന് ഒരുക്കുന്ന ഗ്രാമീണ മേളയില്‍ ഉണ്ടാകുന്നതാണ്. കൂടാതെ വിവിധ കലാ പരിപാടികളും കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയവയും അരങ്ങേറും.

മെയ് 4 ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ട് ചരിത്ര ത്തിലെ പ്രസിദ്ധമായ കുഞ്ഞിത്താലു എന്ന കഥയുമായി സുപ്രസിദ്ധ വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന്‍ മാസ്റ്റര്‍ നയിക്കുന്ന വടക്കന്‍ പാട്ടു മേളയും ഉണ്ടാകും.

മെയ് 11 ന് യു. എ. ഇ. യിലെ പ്രശസ്തരായ വോളിബാള്‍ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന വോളിബാള്‍ ടൂര്‍ണമെന്റും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 57 12 987 – 050 32 99 359

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങളില്‍ എംബസി സജീവമാകും : വിദേശ കാര്യ മന്ത്രി

April 16th, 2012

face-to-face-with-minister-sm-krishna-in-abudhabi-ePathram
അബുദാബി : ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശിഷ്യാ തൊഴിലാളി കളുടെ പ്രശ്ന പരിഹാര ങ്ങള്‍ക്ക് എംബസ്സികള്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കും എന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. അതിനായി എംബസിയിലും കോണ്‍സുലേറ്റിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സര്‍വീസുകള്‍ സജീവമാകും.

ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങളെ ക്കുറിച്ച് അറിയാന്‍ അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന മുഖാമുഖ ത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.

audience-sm-krishna-abudhabi-meet-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ എംബസിയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ ഒരു സദസ്സ്, ഇന്ത്യന്‍ സമൂഹത്തിന്റെ പുനരധിവാസം, വിമാന യാത്ര, തൊഴില്‍ തുടങ്ങി സമകാലിക പ്രശ്നങ്ങള്‍ അടക്കം നിരവധി വിഷയങ്ങള്‍ മന്ത്രി തല സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, വിദേശ കാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ്‌ സിംഗ്, വിദേശ കാര്യ മന്ത്രാലയ ഉപദേഷ്ടാവ്‌ രാഘവേന്ദ്ര ശാസ്ത്രി, ആനന്ദ്‌ ബര്‍ദന്‍ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

കോണ്‍സുലാര്‍ സഹകരണ ത്തിന് ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി രൂപീകരിക്കുന്ന തിനായിട്ടാണ് വിദേശ കാര്യ മന്ത്രിയും സംഘവും അബുദാബി യില്‍ എത്തിയത്‌.
minister-sm-krishna-in-abudhabi-ePathram

ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി യോഗ ത്തില്‍ ഇന്ത്യന്‍ സംഘത്തെ എസ്. എം. കൃഷ്ണയും യു. എ. ഇ. സംഘത്തെ യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമാണ് നയിക്കുക.

സാമ്പത്തിക സഹകരണ ത്തിനുള്ള സംയുക്ത സമിതിയുടെ പത്താമത് യോഗമാണിത്. ഏറ്റവും ഒടുവില്‍ യോഗം നടന്നത് 2007ല്‍ ന്യൂദല്‍ഹി യിലാണ്.

media-personalities-with-minister-sm-krishna-at-indian-embassy-ePathram

കഴിഞ്ഞ അഞ്ചു വര്‍ഷ ത്തിനിടെ ഇന്ത്യ – യു. എ. ഇ. ബന്ധ ങ്ങളില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി യിലും ഇറക്കുമതി യിലും അഭൂത പൂര്‍വമായ വളര്‍ച്ച യാണ് സംഭവിച്ചത്. യു. എ. ഇ. യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയും ഇപ്പോള്‍ ഇന്ത്യയ്ക്കാണ്.

ഒരു ദശലക്ഷ ത്തിനു മുകളില്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഭൂപ്രദേശം എന്ന നിലയിലും യു. എ. ഇ. ക്ക് പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയ കക്ഷി ബന്ധം മെച്ച പ്പെടുത്താനുള്ള നടപടി കളെ കുറിച്ച് ചര്‍ച്ച ചെയ്യും.

വാണിജ്യം, വ്യവസായം, നിക്ഷേപം, ഊര്‍ജ പദ്ധതികള്‍, കൃഷി, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളിലാണ് മന്ത്രി തല സംഘം ചര്‍ച്ചകള്‍ നടത്തുക എന്ന് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അയച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

– ചിത്രങ്ങള്‍ : ഹഫ്സല്‍ ഇമ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി

April 16th, 2012

khaleel-bhukhari-thangal-ePathram
അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം നടത്തുന്ന കേരള യാത്രക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ നടന്ന മാനവിക സദസ്സ് സാമൂഹിക സാംസ്കാരീക നേതാക്കളുടെ നിറ സാന്നിദ്ധ്യമായി.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മദ്യ ത്തിന്റെയും ആത്മഹത്യ യുടെയും സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുക യാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു.

maanavika-sadhass-with-sys-icf-meet-ePathram

സാംസ്കാരികവും ധാര്‍മികവുമായ മൂല്യച്ചുതി അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുക യാണ്. ഇതിന് എതിരെ യുള്ള പടയോട്ടം ആയിരിക്കും കാന്തപുര ത്തിന്റെ കേരളയാത്ര. മാനവികതയുടെ ഉണര്‍ത്തു പാട്ടുമായി സ്വീകരണ കേന്ദ്ര ങ്ങളില്‍ തടിച്ചു കൂടുന്ന പതിനായിരങ്ങളും എല്ലാ വിധ സഹായങ്ങളും പിന്തുണ യുമായി ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരീക സാമുദായിക നേതാക്കളും നവ പ്രതീക്ഷയാണ് കേരളത്തിന്‌ നല്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഉസ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടി ശരീഫ് കാരശേരി ഉത്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന മുന്‍ ഉപാദ്ധ്യക്ഷന്‍ നാസറുദ്ധീന്‍ അന്‍വരി പ്രമേയ പ്രഭാഷണം നടത്തി.

വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസാ പ്രഭാഷണം നടത്തി. ജി സി സി തലത്തില്‍ ആര്‍ എസ് സി നടത്തിയ ബുക്ക്‌ ടെസ്റ്റില്‍ വിജയിച്ച വര്‍ക്കുള്ള സമ്മാനദാനം ഇബ്രാഹീം ബാഖവി കൂരിയാട് നിര്‍വഹിച്ചു.

- pma

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ജോഷി ഒഡേസയുടെ ശില്‌പ പ്രദര്‍ശനം ശ്രദ്ധേയമായി

April 16th, 2012

salwa-seidan-inagurate-odessa-art-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കിയ ജോഷി ഒഡേസയുടെ ശില്പ പ്രദര്‍ശനം ശ്രദ്ധേയമായി.

പ്രവാസ ജീവിത ത്തിന്റെ തിരക്കിനിടയിലും കലാ പരമായ തന്റെ കഴിവുകള്‍ സ്വാംശീകരിച്ച് ജോഷി നിര്‍മിച്ച പതിനാറു ശില്‍പങ്ങളുടെ പ്രദര്‍ശന മാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നത്. അബുദാബി സ്‌കള്‍പ്ചര്‍ ഗാലറി ഡയറക്ടര്‍ സൈധ സാല്‍വന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും ഭൂമിയെ സംരക്ഷി ക്കുവാന്‍ ആവശ്യപ്പെടുന്ന ശില്പവും പെണ്മ യുടെ വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്ത ശില്പവും തട്ടേക്കാട് ബോട്ട് ദുരന്ത ത്തെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് വേണ്ടി ജോഷി ഒഡേസ  ശില്പ നിര്‍മാണത്തെ ക്കുറിച്ച് ക്ലാസ് എടുത്തു.

കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി.അസ്മോ പുത്തഞ്ചിറ,നസീര്‍ കടിക്കാട്, ടി. എ. ശശി, ടി. കെ. ജലീല്‍, യൂനുസ് ബാവ, അജി രാധാകൃഷ്ണന്‍, ഹരി അഭിനയ, ഫൈസല്‍ ബാവ, സുഹാന സുബൈര്‍, അനിത റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈക്കിളില്‍ ലോക സഞ്ചാരം
Next »Next Page » കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine