ദോഹയില്‍ നൃത്ത സംഗീത നിശ : ഡാന്‍സ് ഫിയസ്റ്റ – 2012

June 19th, 2012

dance-fiesta-2012-in-qatar-ePathram
ദോഹ : കൈരളി ചാനലിന് വേണ്ടി ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന ‘ആര്‍ഗണ്‍ ഗ്ലോബല്‍ ഡാന്‍സ് ഫിയസ്റ്റ – 2012 നൃത്ത സംഗീത നിശ’ ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറും.

ഖത്തറിലെ ഒമ്പത് സ്കൂളു കളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന ഒപ്പന, സിനിമാറ്റിക്, ഫോക്ക് ഡാന്സ് വിഭാഗ ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം ടീമുകള്‍ മാറ്റുരയ്ക്കും. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ കൊല്ലം ഷാഫി, ഷമീര്‍ ചാവക്കാട്, സുറുമി വയനാട് എന്നിവരോടൊപ്പം ദോഹയില്‍ നിന്നുള്ള ഗായകരായ ഷക്കീര്‍ പാവറട്ടി, റഫീക്ക് മാറഞ്ചേരി, ഹംസ പട്ടുവം, ഹമീദ് ദാവിഡ, ജിനി ഫ്രാന്‍സിസ്, ആന്‍ മറിയ, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടി യിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീത നിശ യുടെ ഫ്രീപാസ്സുകള്‍ ജൂണ്‍ 19 മുതല്‍ കൊടുത്ത് തുടങ്ങും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 550 40 586, 557 11 415

-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല അബുദാബിക്ക് പുതിയ സാരഥികള്‍

June 18th, 2012

kala-abudhabi-committee-2012-ePathram
അബുദാബി : കലാ സാംസ്‌കാരിക കൂട്ടായ്മയായ ‘കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍’ (കല ) യുടെ 2012-13 വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : കെ. ജി. അമര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി : എം. വി. മെഹബൂബ് അലി, ട്രഷറര്‍ : ഗോപാല്‍, വനിതാ വിഭാഗം കണ്‍വീനര്‍ : സുരേഖ സുരേഷ്.
വൈസ് പ്രസിഡന്റുമാര്‍ : മോഹന്‍ദാസ് ഗുരുവായൂര്‍, കെ. കെ. അനില്‍ കുമാര്‍, വര്‍ക്കല പ്രകാശ്, സുരേഷ് കാടാച്ചിറ, ടി. പി. ഗംഗാധരന്‍. ജോയന്റ് സെക്രട്ടറി മാര്‍ : കെ. വി. ബഷീര്‍, മഹേഷ്, ജയരാജന്‍ പയ്യന്നൂര്‍.

kala-abudhabi-committee-2012-members-ePathram
ജയന്തി ജയരാജ്, സീനാ അമര്‍ സിംഗ്, ബിജു കിഴക്കനേല, മധു കണ്ണാടിപ്പറമ്പ്, വിചിത്ര വീര്യന്‍, അനീഷ്ദാസ്, അരുണ്‍ നായര്‍, ദിലീപ്, വേണു, സുരേഷ് പയ്യന്നൂര്‍, ദിലീപ്, ഫസല്‍ റഹ്മാന്‍, ദിനേഷ് ബാബു, ലവീ ജോസ്, തമ്പാന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അങ്കണം സാഹിത്യ അവാര്‍ഡ്‌ പുന്നയൂര്‍ക്കുളം സൈനുദ്ദീന്

June 18th, 2012

punnayurkkulam-zainudheen-ePathram
അബുദാബി : തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തു കാര്‍ക്ക് വേണ്ടി നടത്തിയ കഥാ – കവിതാ മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ഹാഗോപ്’ കഥാ വിഭാഗ ത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ ഇവിടത്തെ സാഹിത്യ സാംസ്കാരിക രംഗത്ത്‌ സജീവ സാന്നിദ്ധ്യമാണ്. 2009 ലെ മാധ്യമം വാര്‍ഷിക പ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയായിരുന്നു ഹാഗോപ്‌.

ankanam-awad-inners-2012-ePathram

അങ്കണം സാംസ്‌കാരിക വേദിയുടെ അവാര്‍ഡ്‌ ജേതാക്കള്‍

അതോടൊപ്പം നിര്‍മ്മലാ തോമസ് (കാനഡ )എഴുതിയ ‘മേപ്പിള്ളിയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍’ എന്ന കഥയും ഒന്നാം സമ്മാനം നേടി. റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കലിന് കഥാ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു.

കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ (അരൂപിയുടെ രൂപം) യ്ക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്‍ (ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍ (അല്‍കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടി യില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എം. എസ്. ഡെന്റല്‍ കോളേജ് ദശ വാര്‍ഷികം

June 18th, 2012

pms-dental-collage-taha-medicals-ePathram
അബുദാബി : ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ‘പി. എം. എസ്. കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് & റിസര്‍ച്ച്’ വിജയകരമായ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു എന്ന് ദശവത്സര ആഘോഷ പരിപാടികള്‍ വിശദീകരിച്ച് കോളേജിന്റെ സാരഥികള്‍ അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ശാരീരിക – മാനസ്സിക വൈകല്യം ഉള്ളവര്‍ക്കും സൗജന്യ ദന്തചികിത്സ, കോളേജില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഡെന്റല്‍ ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ പുതിയ പദ്ധതികള്‍ ആണെന്ന് കോളേജ് ചെയര്‍മാനും അബുദാബി താഹ മെഡിക്കല്‍ സെന്റര്‍ എം. ഡി. യുമായ ഡോ. പി. എസ്. താഹ വിശദീകരിച്ചു.

പോങ്ങുംമൂട് ഗവ. എല്‍. പി. സ്‌കൂള്‍, സെവന്‍ത് ഡേ സ്‌കൂള്‍ വട്ടപ്പാറ, സി. എം. എച്ച്. എല്‍. പി. സ്‌കൂള്‍ വട്ടപ്പാറ എന്നീ മൂന്ന് സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കും പി. എം. എസ്. കോളേജില്‍ ഇനി മുതല്‍ ചികിത്സ സൗജന്യം ആയിരിക്കും.

ദന്തരോഗങ്ങള്‍ കുട്ടികളിലാണ് ഇപ്പോള്‍ കൂടുതല്‍ കണ്ടു വരുന്നത്. സൗജന്യ ദന്ത പരിശോധനാ ക്യാമ്പുകളും ദന്ത ശുദ്ധിയെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലസ്സുകളും കോളേജിന്റെ കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി നടക്കുന്നുണ്ട്.

പി. എം. എസ്. കോളേജില്‍ ഇതുവരെയായി 3,61,800 പേര്‍ ചികിത്സാ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 150 ദന്ത ഡോക്ടര്‍മാര്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങി. പി. എം. എസ്. കോളേജില്‍ ഇപ്പോള്‍ 8 വിഭാഗങ്ങളില്‍ എം. ഡി. എസ്. കോഴ്‌സുകള്‍ നടക്കുന്നുണ്ട്. ഡോ. താഹ അറിയിച്ചു.

പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ‘ഡസിനിയല്‍ ബ്ലോക്കി’ന്റെ തറക്കല്ലിടല്‍ ചടങ്ങും ആഘോഷ ങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ 21ന് വൈകിട്ട് 4ന് നിര്‍വ്വഹിക്കും.

ചടങ്ങില്‍ പാലോട് രവി എം. എല്‍. എ., എ. സമ്പത്ത് എം. പി., കൊലിയക്കോട് കൃഷ്ണന്‍ നായര്‍ എം. എല്‍. എ., കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തിലുള്ള എന്‍. ആര്‍. ഐ. സര്‍വീസ് & എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാണ് 2002ല്‍ തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പ്രദേശത്ത് പി. എം. എസ്. കോളേജിന്റെ നിര്‍മാണം ആരംഭിച്ചത്.

പി. എം. എസ്. കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അബുദാബി യിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ. വി. എ. സലീം പറഞ്ഞു. വാര്‍ത്താ സമ്മേളന ത്തില്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ താഹയും സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദി കിരീടാവകാശി നയെഫ് രാജകുമാരൻ അന്തരിച്ചു

June 17th, 2012

prince-nayef-epathram

റിയാദ് : സൌദി കിരീടാവകാശിയും സൌദി ആഭ്യന്തര മന്ത്രിയുമായ നയെഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ അന്തരിച്ചു. 79 കാരനായ നയെഫ് രാജകുമാരൻ ചികിൽസയ്ക്കായി വിദേശ രാജ്യത്തായിരിക്കവെയാണ് മരണമടഞ്ഞത് എന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണം
Next »Next Page » പി. എം. എസ്. ഡെന്റല്‍ കോളേജ് ദശ വാര്‍ഷികം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine