അബുദാബി : മലയാളീ സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പാചക മല്‍സരം ഏപ്രില്‍ 20 വെള്ളിയാഴ്ച സമാജം അങ്കണത്തില്‍ നടക്കും.
പായസം, നോണ്‍ – വെജ് (ചിക്കന്‍ ) എന്നീ രണ്ട് ഇനങ്ങളില്‍ ആയിട്ടാണ് മല്‍സരം നടക്കുക. പുരുഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ആലിയാ ഫുഡ് പ്രോഡക്റ്റ്സ് ഒരുക്കുന്ന ‘ലൈവ് കുക്കിംഗ് മല്‍സരം’ ആണെന്നും പാചകം ചെയ്യാനുള്ള സംവിധാനങ്ങള്‍ സമാജത്തില്‍ ഒരുക്കുന്നുണ്ട് എന്നും വനിതാ വിഭാഗം സെക്രട്ടറി അറിയിച്ചു.
വിശദ വിവരങ്ങള്‍ക്കായി സമാജം ഓഫീസില്‍ വിളിക്കുക : 02 55 37 600. വനിതാ വിഭാഗം സെക്രട്ടറി ജീബ : 055 20 70 163.