സമാജത്തിനൊരു തണല്‍

July 14th, 2012

tree-plantation-at-samajam-summer-camp-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ‘സമാജത്തിനൊരു തണല്‍ ‘എന്ന പേരില്‍ ക്യാമ്പിലെ കുട്ടികള്‍ സമാജം അങ്കണത്തില്‍ മരതൈകള്‍ നട്ടു.

സമ്മര്‍ കൂള്‍ 2012 ല്‍ പങ്കെടുക്കുന്ന 157കുട്ടികളുടെയും പേരില്‍ ഈ മരങ്ങള്‍ അറിയപ്പെടും. സമാജം ഭാരവാഹികളും വളണ്ടിയര്‍മാരും ക്യാമ്പ്‌ ഡയരക്ടറും പരിപാടിക്ക് നേതൃത്വം നല്‍കി.

samajam-summer-camp-2012-plants-ePathram
കുട്ടികള്‍ പ്രകൃതി യുമായി അടുക്കുക എന്ന വിഷയത്തെ മുന്‍ നിറുത്തി ഒരുക്കിയ ഈ പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും വിത്തുകള്‍ കുട്ടികള്‍ ശേഖരിച്ചതും നാട്ടിലുള്ള കുട്ടികളേക്കാള്‍ ഗള്‍ഫിലെ കുട്ടികള്‍ക്ക് മരങ്ങളെ കുറിച്ചുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തി എന്നും നാട്ടില്‍ നിന്നെത്തിയ ക്യാമ്പ്‌ ഡയരക്ടര്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. ക്യാമ്പിന്റെ ഓരോ ദിനങ്ങളിലും വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ജൂലായ് 5 നു ആരംഭിച്ച ക്യാമ്പ്‌ 19 ന് സമാപിക്കും.

തുടര്‍ന്ന് കൃഷിയെ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സമാജ ത്തില്‍ കാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും കാര്‍ഷിക മേഖലയെ വിഷയമാക്കി എടുക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും മത്സര ത്തിലേക്ക് അയക്കാം. ഏറ്റവും നല്ല ഫോട്ടോക്ക് സമ്മാനം നല്‍കും എന്ന് ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി യൂണിറ്റ്

July 13th, 2012

അബുദാബി : എക്യുമെനിക്കല്‍ സഭ കളുടെ കൂട്ടായ്മ യായ ‘ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ‘ അബുദാബി യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ അപ്പര്‍ ചാപ്പലില്‍ നടക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

പുതിയ കമ്മിറ്റിയില്‍ പ്രസിഡന്റ് : ഫാ. വി. സി. ജോസ്.
വൈസ് പ്രസിഡന്റുമാര്‍ : ഫാ. ഡോ. ജോണ്‍ ഫിലിപ്പ്, ഫാ. ഷാജി തോമസ്, ഫാ. ജോബി കെ. ജേക്കബ്, ഫാ. വര്‍ഗ്ഗീസ് അറക്കല്‍, ഫാ. ജോണ്‍ മാത്യു, ഫാ. മാത്യു മാത്യു.

സെക്രട്ടറി : ബിജു പാപ്പച്ചന്‍, ജോയിന്റ്റ്‌ സെക്രട്ടറി : എബ്രഹാം പോത്തന്‍, ട്രഷറര്‍ : റോബിന്‍ തോമസ്, ഓഡിറ്റര്‍ : അഡ്വ. മാത്യു അബ്രഹാം.

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ : ജോണ്‍ തോമസ്, അലക്‌സ് ഉമ്മന്‍, ഷാജി കെ. പി., ജിബു ഫിലിപ്പ്, ബിനു തോമസ് മാത്യു, സ്റ്റീഫന്‍ മല്ലേല്‍, പ്രിന്‍സ് ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.

25 വര്‍ഷം വൈദിക സേവനം പൂര്‍ത്തിയാക്കിയ മാര്‍ത്തോമാ സഭാ വികാരി ഡോ. ജോണ്‍ ഫിലിപ്പിനെ ചടങ്ങില്‍ വെച്ചു പൊന്നാട അണിയിച്ച് ആദരിച്ചു.
-അയച്ചു തന്നത് : ബിനു മാത്യു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം വെള്ളിയാഴ്ച

July 12th, 2012

tp-chandra-shekharan-ePathram
ദുബായ് : ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ജൂലായ്‌ 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ദുബായ് കറാമ യിലെ മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ മദീന വൈഡ്‌റേഞ്ച് റെസ്റ്റോരന്റില്‍ നടക്കും.

ടി. പി. യുടെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : കെ. കെ. ബിബിത്‌ – 055 33 155 69

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആരോഗ്യ ബോധവല്‍കരണ സെമിനാര്‍

July 11th, 2012

blood-donationan-camp-ahalia-epathram അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ അഹല്യ ആശുപത്രിയുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ ജൂലായ്‌ 11ബുധനാഴ്ച രാത്രി 9 മണിക്ക് നടക്കും. സെമിനാറിന്റെ ഭാഗമായി സൌജന്യ രക്ത പരിശോധനാ ക്യാമ്പും ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള സംവാദവും ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ പണത്തിന് സേവന നികുതി ഈടാക്കില്ല

July 11th, 2012

indian-rupee-epathram

ദുബായ് : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മേൽ സേവന നികുതി ഈടാക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതായി സൂചന. നാട്ടിലേക്ക് പണം അയക്കുമ്പോൾ ധന വിനിമയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ ഒരംശം നാട്ടിലെ ബാങ്കുകൾക്ക് ഉള്ളതാണ്. സാധാരണയായി പ്രവാസികളിൽ നിന്നും ഈടാക്കുന്ന 15 ദിർഹം ഫീസിൽ നിന്നും ഒന്നോ രണ്ടോ ദിർഹമാണ് നാട്ടിലെ ബാങ്കുകൾക്ക് നൽകു ന്നത്. ചില ബാങ്കുകൾ ഈ പണം ഈടാക്കാറുമില്ല. ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ഫീസിന്റെ (അതായത് ഒന്നോ രണ്ടോ ദിർഹത്തിന്റെ) 12.36 ശതമാനമാണ് സർക്കാർ സേവന നികുതിയായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെ സോഷ്യൽ മീഡിയകളും ചില മാദ്ധ്യമങ്ങളും ഏറെ പെരുപ്പിച്ചാണ് ചിത്രീകരിച്ചത്. അയയ്ക്കുന്ന പണത്തിന്റെ 2.36 ശതമാനം നികുതിയാണ് നൽകേണ്ടി വരിക എന്ന് പലരും തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം.

ഏതായാലും പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചതായി ദുബായ് സിറ്റി എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ്ങ് മാനേജർ എബി പൌലോസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റഫീക്ക് വാണിമേലിന് യാത്രയയപ്പ് നല്കി
Next »Next Page » ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine