അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവം മാര്‍ച്ച് 22, 23, 24, 29, 30, ഏപ്രില്‍ 1 തിയ്യതി കളില്‍ മുസഫയിലെ സമാജം അങ്കണ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന ഈ യുവജനോല്‍സവ ത്തില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത് എന്ന് സമാജം ഭാരവാഹി കള്‍ മലയാളി സമാജ ത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, സിനിമാ ഗാനം, കരോക്കെ , നാടന്‍ പാട്ട്, ഏകാഭിനയം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കലാതിലകം ആകുന്ന വിദ്യാര്‍ത്ഥിക്ക് ശ്രീദേവി സ്മാരക ട്രോഫി സമ്മാനിക്കും.
സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യുവജനോത്സവ ത്തിന്റെ മുഖ്യ പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ , ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ , വൈസ് പ്രസിഡന്റ് യേശുശീലന്‍ , കലാ വിഭാഗം സെക്രട്ടറി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
മാര്‍ച്ച് 20 ന് മുന്‍പായി അപേക്ഷാ ഫോറം സമാജത്തില്‍ എത്തിച്ചിരിക്കണം. സമാജം വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭ്യമാണ്. മെമ്പര്‍ മാരുടെ കുട്ടികള്‍ക്ക് പ്രവേശന ഫീസ് 50 ദിര്‍ഹവും അല്ലാത്തവര്‍ക്ക് 75 ദിര്‍ഹ വുമാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 – 55 37 600, 050 – 27 37 406 എന്നീ നമ്പറു കളില്‍ വിളിക്കണം.