അബുദാബി : ഇരുപത്തി രണ്ടാം പുസ്തക മേളക്ക് തുടക്കമായി. അബുദാബി ഇന്റര്നാഷണല് എക്സിബിഷന് സെന്ററില് (അഡ്നെക്) നടക്കുന്ന പുസ്തകോത്സവം ഏപ്രില് 2 ന് അവസാനിക്കും. അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ മുഖ്യ കാര്മ്മികത്വത്തില് നടക്കുന്ന പുസ്തകമേള അബുദാബി ടൂറിസം & കള്ച്ചറല് അതോറിട്ടിയാണ് സംഘടിപ്പിക്കുന്നത്.
അതോറിട്ടി ചെയര്മാന് ശൈഖ് സുല്ത്താന് ബിന് തഹ്നൂന് ആല് നഹ്യാന് മേളയുടെ ഉദ്ഘാടനം നിര്വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന് മുബാറക് ആല് നഹ്യാന്, അതോറിറ്റി ഡയറക്ടര് ജനറല് മുബാറക് അല് മുഖൈരി എന്നിവരും സന്നിഹിത രായിരുന്നു. 54 രാജ്യങ്ങളില് നിന്നുള്ള 33 ഭാഷ കളിലായി 904 പ്രസാധകരുടെ 10 ലക്ഷം പുസ്തക ങ്ങളാണ് മേളക്ക് എത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര പുസ്തകോത്സവ ത്തില് ഇപ്രാവശ്യവും മലയാള ത്തിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് പുസ്തകമേളയുടെ സാംസ്കാരിക പരിപാടി യുടെ ഔദ്യോഗിക മാധ്യമ മായ സിറാജ് ദിനപത്രം പവലിയനും ഹാള് നമ്പര് 12 ല് എമിരേറ്റ്സ് ഹെരിറ്റേജ് ക്ലബ്ബിന്റെ പിന് വശത്ത് 12 B 55 ലും, ഡി സി ബുക്സ് 11 A 27 ലും ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല് ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹാള് 11 A 18 ലും ദല്ഹി രാജ്യാന്തര പുസ്തകമേള യുടെ പ്രസാധകര് ദല്ഹി പ്രസ്സ് 11A 32 ലും പുസ്തക ചന്ത ഒരുക്കിയിട്ടുണ്ട്
എക്സിബിഷന് സെന്ററില് 21,741 ചതുരശ്ര മീറ്റര് വിസ്തൃതി യിലാണ് സ്റ്റാളുകള് ഒരുക്കിയത്. വൈവിധ്യമാര്ന്ന കലാ സാംസ്കാരിക പരിപാടി കളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.