അബുദാബി : ഇശല്‍ എമിറേറ്റ്സ് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ സംഗീത നൃത്ത പരിപാടി ‘ ഇശല്‍ മര്‍ഹബ 2012’ ജൂണ്‍ 8 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.
മാപ്പിളപ്പാട്ടു ഗാനശാഖയിലെ സുല്‍ത്താന്‍ ഇരഞ്ഞോളി മൂസ്സ, യുവ തലമുറയിലെ ശ്രദ്ധേയ ഗായകരായ താജുദ്ദീന്‍ വടകര, കൈരളി യുവ ഫെയിം മന്‍സൂര്‍, മാപ്പിളപ്പാട്ടു റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയരായ സജല സലിം, ഗോള്‍ഡി ഫ്രാന്‍സിസ്, ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി കൂടിയായ പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായകന്‍ ബഷീര്‍ തിക്കോടി എന്നിവര്‍ ആസ്വാദകരുടെ ഇഷ്ട ഗാനങ്ങള്‍ അവതരിപ്പിക്കും.
അതോടൊപ്പം സിനിമാ സീരിയല്‍ താരം ശാലു മേനോന്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും സിനിമാറ്റിക് ഡാന്‍സും ഒപ്പനയും അരങ്ങിലെത്തും. പ്രശസ്ത സംഗീത സംവിധായകന്‍ കമറുദ്ധീന്‍ കീച്ചേരി ലൈവ് ഓര്‍ക്കസ്ട്ര നിയന്ത്രിക്കും.
മലയാളത്തിലെ വിവിധ ചാനലുകളില്‍ സംഗീത ആല്‍ബങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇശല്‍ എമിറേറ്റ്സ് അബുദാബി, 55 വര്‍ഷങ്ങളായി സംഗീത സപര്യ തുടരുന്ന ഗായകന്‍ ഇരഞ്ഞോളി മൂസ്സയെ ചടങ്ങില്‍ ആദരിക്കും.
പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും : (വിളിക്കുക 055 23 17 87)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഗീതം