അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.
ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.
എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.