അബുദാബി : യു. എ. ഇ. യിലെ എടക്കഴിയൂര്‍ നിവാസി കളുടെ കൂട്ടായ്മയായ എനോറ നടത്തുന്ന കലാ പരിപാടി കളും ഫാമിലി മീറ്റും വിജയിപ്പി ക്കുന്നതി നായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.
പി. എച്ച്. സലീം, കാസിം ചാവക്കാട് എന്നിവരുടെ നേതൃത്വ ത്തില്‍ 2012 ഏപ്രില്‍ 27 ന് ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിക്ക് ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ എന്ന് പേരിട്ടിരിക്കുന്നു. പരിപാടി കളോട് അനുബന്ധിച്ച് എനോറ യുടെ ഔദ്യോഗിക വെബ് സൈറ്റ് ഉത്ഘാടനവും നടക്കും.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ എനോറ യു. എ. ഇ. പ്രസിഡന്റ് എം. കെ. ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ദാനിഫ് കാട്ടിപറമ്പില്‍, സലിം മനയത്ത്, ഫൈസല്‍ തഹാനി, ഒ. എസ്. എ. റഷീദ്, റസാക്ക് അമ്പലത്ത്, ജംഷീര്‍ എ. ഹംസ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.
പരിപാടി യുടെ കൂടുതല്‍ വിവര ങ്ങള്‍ക്കായി സലീം പി. എച്ച് (055 – 53 06 821), അബ്ദുല്‍ റസാക്ക് കളത്തില്‍ (055 -12 36 941) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.