സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

March 25th, 2012

ദുബായ് : ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസി അവാര്‍ഡിന് അര്‍ഹമായത് ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ എ. പി. അബ്ദുസ്സമദ്. എക്‌സലന്‍സി അവാര്‍ഡ് യു. എ. ഇ. യിലെ പൊതു രംഗത്ത് സജീവമായ ഡോ. പുത്തൂര്‍ റഹിമാന് നല്‍കും. നാട്ടിലെ സേവന പ്രതിബദ്ധത ക്കുള്ള അവാര്‍ഡ് നേടിയത്‌ വയനാട് മുട്ടില്‍ അനാഥശാല യുടെ കാര്യദര്‍ശി എം. എ. മുഹമ്മദ് ജമാല്‍ സാഹിബ്.

ദുബായില്‍ നടന്ന പത്ര സമ്മേളന ത്തില്‍ ജൂറി അംഗങ്ങളായ ഇ. സതീഷ്, വി. പി. അഹമ്മദു കുട്ടി മദനി, ഷീല പോള്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പത്ര സമ്മേളന ത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്. എം. അഷ്‌റഫ്, പ്രസിഡന്റ് സീതി പടിയത്ത്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് മാരായ ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍, സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഏപ്രില്‍ 6 ന് ദുബായ് ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ പി അബ്ദു സ്സമദ്, ഡോ. പുത്തൂര്‍ റഹിമാന്‍ എന്നിവര്‍ക്ക്‌ മുസ്ലീം ലീഗ് നേതാവും പാര്‍ലിമെന്റ് മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കൊടുങ്ങല്ലുരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ സെമിനാറില്‍ എം. എ. മുഹമ്മദ് ജമാല്‍ സാഹിബിനുള്ള അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന് പ്രവാസ ലോക ത്തിന്റെ സ്നേഹാദരം

March 25th, 2012

yks-sharjah-ck-chandrappan-ePathram
ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ സി. കെ. ചന്ദ്രപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.

സി. കെ. ചന്ദ്രപ്പനുമായി വ്യക്തി ബന്ധമുള്ള നിരവധി പേര്‍ തേങ്ങ ലോടെ ആയിരുന്നു അനുസ്മരണ സമ്മേളന ത്തില്‍ പങ്കെടുത്തത്.

രാജ്യത്തെ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കളുടെയും പുനരേകീകരണം ആയിരുന്നു സി. കെ. യുടെ സ്വപ്നം എന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി അംഗവും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി യുമായ ഇ. എം. സതീശന്‍ അനുസ്മരിച്ചു.

രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറി യന്മാരില്‍ ഒരാളായിരുന്നു ചന്ദ്രപ്പന്‍ എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശ ത്തിനു വേണ്ടിയും തൊഴില്‍ മൗലികാ വകാശം ആക്കുന്നതിനു വേണ്ടിയും സി. കെ. ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വല മായി പോരാടി.

ഉത്തമനായ കമ്യൂണിസ്റ്റിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹ ത്തില്‍ ഉണ്ടാ യിരുന്നു. പൊതു ജീവിത ത്തിലും വ്യക്തി ജീവിത ത്തിലും ഒരു പോലെ സുതാര്യത കാത്തു സൂക്ഷിച്ച സി. കെ. യെ പോലുള്ള വര്‍ രാഷ്ട്രീയ രംഗത്ത് അപൂര്‍വ്വമാണ് എന്നും വിലയിരുത്തി.

യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. അജിത് വര്‍മ അനുശോചന പ്രമേയം അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

March 25th, 2012
nadaka-souhrudam-epathram
അബുദാബി : നാടക സൌഹൃദം അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സോഷ്യല്‍ സെന്റെറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രെട്ടറി സജ്ജാദ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ്‌  പി. കൃഷ്ണകുമാറിനെയും, വൈസ് പ്രസിഡന്റ്‌ സാലിഹ് കല്ലട, സെക്രെട്ടറി ഷാബു, ജോ: സെക്രെട്ടറി അന്‍വര്‍ ബാബു, ട്രഷറര്‍ അനൂപ്‌, രക്ഷാധികാരി ഷെരീഫ് മാന്നാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്ത് കൊണ്ട് കമ്മറ്റി രൂപീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള : ചിത്രങ്ങള്‍ ക്ഷണിക്കുന്നു

March 24th, 2012

short-film-competition-epathram
അബുദാബി : ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

ടൈറ്റില്‍ ഉള്‍പ്പെടെ അഞ്ച് മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യമുള്ളതും യു. എ. ഇ. യില്‍ നിന്ന് ‘പ്രവാസം’ ആസ്പദമാക്കി ചിത്രീകരി ച്ചിട്ടുള്ളതുമായ മലയാള ചിത്രങ്ങള്‍ ആയിരിക്കും മത്സര ത്തിനു പരിഗണിക്കുക.

മത്സര ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ് എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നകം ചിത്ര ത്തിന്റെ കോപ്പി എത്തിക്കണം എന്ന്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 78 90 398 – 050 75 13 609 – 050 68 99 494 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ സത്യ ത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

March 24th, 2012

ima-media-seminar-with-sebastian-paul-ePathram
അബുദാബി: മാധ്യമ ങ്ങള്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അത് സത്യ ത്തിന്റെ പക്ഷം ആയിരിക്കണമെന്നും മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ സെബാസ്റ്റ്യന്‍ പോള്‍ അബുദാബി യില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ അബുദാബി – ഇമ – സംഘടി പ്പിച്ച മാധ്യമ സംവാദ ത്തില്‍ ‘മാധ്യമ ങ്ങളുടെ ധാര്‍മികത’ എന്ന വിഷയ ത്തില്‍ സംസാരിക്കുക യായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.

ഇ – മെയില്‍ ചോര്‍ത്തല്‍ കേരള ത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ട വിഷയ മായിരുന്നു. പക്ഷേ, അതില്‍ നിന്ന് മറ്റ് മതസ്തരുടെ പേരുകള്‍ നീക്കം ചെയ്ത് വാര്‍ത്ത എഴുതിയത് മാധ്യമ ധാര്‍മികത യ്ക്ക് നിരക്കാത്ത തായിരുന്നു. അതേ സമയം, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന ചൊല്ല് മാധ്യമ ങ്ങളുടെ കാര്യങ്ങളില്‍ ചില സമയ ങ്ങളില്‍ നാം അംഗീകരിക്കേണ്ടി വരും. ലക്ഷ്യം നല്ലതാവുമ്പോള്‍ ചില തെറ്റായ മാര്‍ഗ ങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നു.

ബാലകൃഷ്ണ പിള്ള യുടെ സംഭാഷണം റെക്കോഡ് ചെയ്യണമെങ്കില്‍ അദ്ദേഹ ത്തിന്റെ സമ്മതം ആവശ്യമാണ്. ഏത് ടെലിഫോണ്‍ സംഭാഷണ ത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഒരാള്‍ സ്വന്തം മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും എന്ത് കാണുന്നു എന്നത് അയാളുടെ ധാര്‍മികതയുടെ പ്രശ്‌നമാണ്.

ഗവര്‍ണറുടെ കിടപ്പു മുറിയിലും ഒളിക്യാമറ യുമായി കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തു ന്നത് അധാര്‍മിക മാണെങ്കിലും ഗവര്‍ണര്‍ ഉത്തര വാദിത്വമുള്ള ഒരു ഭരണാധി കാരിയാണ്. അയാള്‍ അധാര്‍മികമായി പ്രവര്‍ത്തി ക്കുമ്പോള്‍ അതിനെ വെളിച്ചത്ത് കൊണ്ടു വരേണ്ടത് മാധ്യമ പ്രവര്‍ത്തകരുടെ ഉത്തര വാദിത്വമാണ്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വലിയ ഉത്തരവാദിത്വ ങ്ങള്‍ ഇപ്പോഴുണ്ട്.

കോടാനു കോടികളുടെ അഴിമതിയും വന്‍ വെട്ടിപ്പുകളും നടക്കുമ്പോള്‍ മാധ്യമ ങ്ങളെയും കോടതി കളെയുമാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ആരോഗ്യ കരമായ മത്സരം ഉണ്ടാവുകയും നല്ല പരിപാടി കള്‍ ഉണ്ടാവു കയും ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മാധ്യമ സംവാദ ത്തില്‍ സദസ്സില്‍ നിന്നുയര്‍ന്ന നിരവധി ചോദ്യ ങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ പോള്‍ മറുപടി പറഞ്ഞു. അബുദാബി യിലെ രജിസ്‌ട്രേഡ് സംഘടന കളുടെയും സാംസ്‌കാരിക സംഘടന കളുടെയും പ്രാദേശിക കൂട്ടായ്മ കളുടെയും പ്രതിനിധി കളാണ് സംവാദത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ) പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ മാമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, മലയാളി സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

ഇമ വൈസ് പ്രസിഡന്റ് ജലീല്‍ രാമന്തളി സെബാസ്റ്റ്യന്‍ പോളിന് ബൊക്കെ നല്‍കി. ജോയിന്റ്റ്‌ സെക്രട്ടറി താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം സംവാദ ത്തിന്റെ മോഡറേറ്ററായി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതവും ഇമ പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല അനുസ്മരണ സമ്മേളനം : സെബാസ്റ്റ്യന്‍ പോള്‍ പങ്കെടുക്കും
Next »Next Page » അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള : ചിത്രങ്ങള്‍ ക്ഷണിക്കുന്നു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine