അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ‘സീതാ സ്വയംവരം’ കഥകളിയില്‍ പരശുരാമന്റെ തീക്ഷ്ണ ഭാവങ്ങള്‍ക്ക് അസാധാരണമായ ചാരുത പകര്‍ന്ന് കലാനിലയം ഗോപിയാശാന്‍ നിറഞ്ഞാടി.
പരശുരാമനൊപ്പം ശ്രീരാമനായി കലാനിലയം രാജീവ്, ദശരഥനായി ഇ. കെ. വിനോദ് വാര്യര്‍ എന്നിവര്‍ വേഷമിട്ടു. കല അബുദാബിയിലെ ഗോപികാ ദിനേശ്ബാബു സീതയായും മഹേഷ് ശുകപുരം ലക്ഷ്മണനായും രംഗത്ത് എത്തി.
ചുട്ടികുത്തിയത് പ്രശസ്ത കഥകളി കലാകാരനും ശില്പിയുമായ കലാനിലയം ജനാര്‍ദ്ദനന്‍. സീതാ സ്വയംവര ത്തിന്റെ കഥ ജനാര്‍ദ്ദനന്‍ ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് അബുദാബിയില്‍ കഥകളി അരങ്ങേറിയത്. രാജീവ്, കൂടല്ലൂര്‍ നാരായണന്‍ എന്നിവര്‍ സംഗീത വിഭാഗവും കലാമണ്ഡലം ശിവദാസ് (ചെണ്ട),കലാനിലയം ഓമനക്കുട്ടന്‍ (മദ്ദളം)ആസ്തികാലയം ഗോപന്‍, പ്രദീപ്‌വര്‍മ, സുരേഷ് നമ്പൂതിരി എന്നിവരും തിരശ്ശീലയ്ക്ക് പിന്നിലുണ്ടായിരുന്നു.
- pma