അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ കീഴില്‍ സജീവമായി നടന്നു വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 2ആം തിയതി വെള്ളിയാഴ്ച മാധ്യമ സെമിനാറും കലാ സന്ധ്യയും സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന മാധ്യമ സെമിനാറില്‍ “ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക്” “പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും മാധ്യമ പക്ഷവും” എന്നീ വിഷയങ്ങളില്‍ ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി) എന്നിവര്‍ സംസാരിക്കും.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച 25 മാധ്യമ പ്രവര്‍ത്തകരെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ആദരിക്കും.
അബ്ദു ശിവപുരം (ഗള്‍ഫ് മാധ്യമം), അബ്ദുള്‍ മനാഫ് സി. (ജനയുഗം), അബ്ദുള്‍ റഹിമാന്‍ പി. എം. (e പത്രം), അനില്‍ സി. ഇടിക്കുള (ദീപിക), അഷ്‌റഫ് പന്താവൂര്‍, ധന്യലക്ഷ്മി (സൂപ്പര്‍ 94.7), ഗംഗാധരന്‍ ടി. പി. (മാതൃഭൂമി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ജലീല്‍ രാമന്തളി (ചന്ദ്രിക), ജമാല്‍ (കൈരളി), ജോണി ഫൈന്‍ ആര്‍ട്ട്സ് (കൈരളി), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), മീര ഗംഗാധരന്‍ (ഏഷ്യാനെറ്റ്), മൊയ്തീന്‍ കോയ കെ. കെ. (ഒലിവ് മീഡിയ), മുനീര്‍ പാണ്ട്യാല (സിറാജ്), നാസര്‍ ബേപ്പൂര്‍ (അമൃത), നിസാമുദ്ദീന്‍ ബി. എസ്. (ഗള്‍ഫ് മാധ്യമം), നിസാര്‍ സെയ്ദ്, പ്രമോദ് (മനോരമ), റോണി (മനോരമ), സഫറുള്ള പാലപ്പെട്ടി, സമദ് (മനോരമ), സമീര്‍ കല്ലറ (ജീവന്‍ ), സിബി കടവില്‍ (ജീവന്‍ ), താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവരെയാണ് ആദരിക്കുന്നത്.
ഇവര്‍ക്ക് പുറമേ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ച ഏഷ്യാനെറ്റ് റേഡിയോയെയും ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് രാത്രി 8 മണിക്ക് പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരുക്കുന്ന “റാഫി കി യാദ്” എന്ന കലാ സന്ധ്യയും ഒരുക്കുന്നു.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ജീവ കാരുണ്യ വിഭാഗം സെക്രട്ടറി ഷെരിഫ് കാളാച്ചാല്‍ എന്നിവര്‍ അറിയിച്ചു.