ഷാര്‍ജ : യുവ കലാ സാഹിതി ഷാര്‍ജ -അജ്മാന്‍ ഘടകം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 23 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ വെച്ച് ചേരുന്നു. സമ്മേളനം യുവ കലാ സാഹിതി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍ ഉദ്ഘാടനം ചെയ്യും.
ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം കൊടുക്കുന്ന സമ്മേളനം പുതിയ വര്‍ഷ ത്തേക്കുള്ള പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കും. ‘പ്രവാസവും പ്രതി സന്ധികളും’ എന്ന വിഷയ ത്തില്‍ 2 മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ സംഗീത സുമിത് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അസോസി യേഷന്‍ പ്രസിഡന്‍റ് അഡ്വ: വൈ.എ റഹീം ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരിക സമ്മേളന ത്തിന് ശേഷം യുവ കലാ സാഹിതി ‘ പാട്ടരങ്ങ് ‘ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 63 53 899 – 055 38 400 38