ദുബായ് : കലാ- സാംസ്കാരിക സംഘടനയായ ദുബായ് ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (ദല) മുപ്പത്തിയൊന്നാം വാര്‍ഷിക ആഘോഷം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കും.
മുന്‍ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം. പി. സിംഗ്, ഡോ. ബി. ആര്‍. ഷെട്ടി, ഐ സി ഡബ്ലിയു സി കണ്‍വീനര്‍ കെ. കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ അതിഥികള്‍ ആയി പങ്കെടുക്കും.
ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ ’മൃദു മല്‍ഹാര്‍ ആണു മുഖ്യ ആകര്‍ഷണം. വിവിധ സംഗീത ധാരകളുടെ സമന്വയമായ പരിപാടിയില്‍ രവിഛാരി, പ്രഫുല്ല അതയ്യ, പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ്, മധുവന്തി, മധുശ്രീ എന്നിവരും അണി നിരക്കുന്നു.
കരിവെള്ളൂര്‍ മുരളിയുടെ ’ഒരു ധീര സ്വപ്നം’ എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ഒരുക്കുന്ന രംഗഭാഷ്യം, സ്വാതന്ത്യ്രത്തിനു മുന്‍പുള്ള ഭാരതത്തിന്റെ പോരാട്ട സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതാകുമെന്നു സംഘാടകര്‍ പറഞ്ഞു. ദല ബാലവേദി കരിവെള്ളൂര്‍ മുരളിയുടെ തന്നെ ’ഭൂമി എന്ന കവിത’ സംഗീത ശില്‍പമായി അവതരിപ്പിക്കും രാസയ്യാരോ എന്ന നൃത്തമാലിക നാടന്‍ പാട്ടിന്റെ രുചി പകരും
മഞ്ജുളന്‍, പ്രദീപ് കാശി നാഥ്, രാജേഷ് ദാസ് എന്നിവരാണ് പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.
- pma