റിയാദ് : ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് തകര്‍ന്ന് മലയാളി യുവാവ് മരിച്ചു. റിയാദിന് അടുത്ത ശിഫ സനാഇയ്യയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അരീക്കോട് കാവന്നൂര്‍ ഏലിയാപറമ്പ് പടത്തലക്കുന്നില്‍ വേലുക്കുട്ടിയുടെ മകന്‍ സുമേഷ് കുമാര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന ഷെഡ് തകര്‍ന്നു വീണത്. ഹോളോബ്രിക്സില്‍ പണിത ചുമരിടിഞ്ഞു ദേഹത്തു പതിച്ചാണ് ഈ സ്ഥാപനത്തില്‍ തന്നെ മരപ്പണിക്കാരനായ സുമേഷിന്റെ മരണത്തിനു കാരണമായത്. മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതന്നായ സുമേഷ് അടുത്ത ആഴ്ച അവധിക്കു നാട്ടില്‍ പോകാനിരി ക്കുകയായിരുന്നു.




അബുദാബി : യുവ കലാ സാഹിതി അബുദാബി സമ്മേളനം മെയ് 11 വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും. കുടുംബ സംഗമം -2012 എന്ന രീതിയില്‍ ഒരുക്കുന്ന പരിപാടി യില്‍ യുവ കലാ സാഹിതി യു. എ. ഇ. നേതാക്കള്‍ പങ്കെടുക്കും.



























