ചിറയിന്‍കീഴ് അന്‍സാര്‍ പുരസ്കാരം എം. എ. യൂസഫലിയും കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി

May 13th, 2012

ansar-endowment-and-life-time-achivement-award-2012-ePathram
അബുദാബി : മൂന്നു ദശാബ്ദക്കാലം അബുദാബി യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ജ്വലിച്ചു നിന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണക്കായി  ഫ്രണ്ട്സ് എ. ഡി. എം. എസ്. അന്‍സാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പദ്മശ്രീ എം. എ. യൂസഫലിയും അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്കിന്റെ ചെയര്‍മാന്‍ കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ അനുസ്മരണ സമ്മേളന ത്തില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. പുരസ്കാരങ്ങള്‍ സമ്മാനിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പ്രഭാഷണ ത്തില്‍ ഇരുവരുടെയും പ്രവര്‍ത്തന മേഖലകള്‍ മലയാളി സമൂഹത്തിനു നല്‍കിയ സംഭാവനകളെ വിശദീകരിച്ചു.

മലയാളി കള്‍ക്ക് തൊഴില്‍ നല്കുന്നതിലും കേരള ത്തിന്റെ വ്യവസായ വികസന ത്തിന് സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കുന്ന തിലും യൂസഫലി ശ്രദ്ധിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ ഏറ്റവും സുദൃഡവും പ്രശ്‌ന രഹിതവും ആയ സൗഹൃദങ്ങള്‍ ഉള്ളത് അറബ് രാജ്യങ്ങളു മായിട്ടാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. അറബ് രാഷ്ട്ര തലവന്മാരുമായുള്ള കൂടി ക്കാഴ്ചകളില്‍ യൂസഫലി വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്.

ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന സംഘടനയാണ് പാലിയേറ്റീവ് കെയര്‍. ആ സംഘടനയെ നയിക്കുന്ന നൂറുദ്ദീന്റെ സേവനവും വിലപ്പെട്ടതാണ്. ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ അര്‍ഹരായ വ്യക്തികള്‍ക്കാണ് ലഭിച്ചതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പാലിയേറ്റീവ് കെയറിന് ഒരു ലക്ഷം രൂപയാണ് ഫ്രണ്ട്സ് എ. ഡി. എം. എസ്. സമ്മാനമായി നല്കിയത്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ 50,000 രൂപയും സംഭാവനയായി നല്കി.

ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു

യൂസഫലിയും നൂറുദ്ദീനും മറുപടി പ്രസംഗം നടത്തി. ചിറയിന്‍കീഴ് അന്‍സാര്‍ തനിക്ക് സഹോദര തുല്യനായ വ്യക്തി യാണെന്നും അദ്ദേഹ ത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ഏറെ സന്തോഷം ഉണ്ടെന്നും യൂസഫലി പറഞ്ഞു.

കണിയാപുരം സൈനുദ്ദീന്‍ അന്‍സാര്‍ സ്മാരക പ്രഭാഷണം നടത്തി. പാലോട് രവി എം. എല്‍. എ., തോമസ് ജോണ്‍, പി. ബാവ ഹാജി, കെ. ബി. മുരളി, മനോജ് പുഷ്‌കര്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അഡ്വ. ഐഷാ ഷക്കീര്‍ അവതാരക യായിരുന്നു. ഫ്രണ്ട്സ് എ. ഡി. എം. എസ്.ജനറല്‍ സെക്രട്ടറി ജയരാജ്‌ സ്വാഗതവും ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ പരിശീലന ത്തിനായി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി

May 13th, 2012

ethihad-sports-academy-abudhabi-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ പരിശീലന ക്യാമ്പുകള്‍ തുടങ്ങും.

ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ അബുദാബി യില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി അധികൃതര്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘അബുദാബി യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ വിദേശ കോച്ചുകളെ യാണ് ചുമതല പ്പെടുത്തുക. അബുദാബി യിലെ മികച്ച ഫുട്‌ബേള്‍ സ്റ്റേഡിയങ്ങളില്‍ ആയിരിക്കും പരിശീലനം. ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് മികച്ച കളിക്കാരെ കണ്ടെത്തും.

al-ethihad-sports-ePathram

ലോക നിലവാര ത്തിലുള്ള കളികള്‍ കാണാനും കളിക്കാരെ പരിചയപ്പെടാനും അവസരം സൃഷ്ടിക്കും. ഏത് പ്രായ ത്തിലുള്ള കുട്ടികളെയും അവരുടെ പ്രതിഭ മനസ്സിലാക്കി പരിശീലനം നല്‍കും. അബുദാബി യില്‍ പ്രാദേശികവും അന്തര്‍ദേശീയ വുമായ നിരവധി മത്സരങ്ങള്‍ നടക്കാറുണ്ട്. ലോക പ്രശസ്തരായ ടീമുകളും കളിക്കാരും വരുന്നുണ്ട്. ഇതൊന്നും അറിയാനോ കളി കാണാനോ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കാറില്ല.

സര്‍ക്കാറിന് ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ അനേകം പദ്ധതികളുണ്ട്. അന്താരാഷ്ട്ര പ്രശസ്തരായ കോച്ചുമാരും അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതൊക്കെ എങ്ങനെ ഉപയോഗ പ്പെടുത്തണം എന്ന് ഇന്ത്യന്‍ സമൂഹത്തിന് ധാരണയില്ല’ അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി അബുദാബി ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്.

അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്‌ബോളിലെ സാദ്ധ്യത കള്‍ പരിചയപ്പെടുത്താനും പരിശീലനം നല്‍കാനും ആണ് ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ പദ്ധതികള്‍ ആരംഭിക്കുന്നത്.

രജിസ്‌ട്രേഷനു വേണ്ടിയും അക്കാദമി യുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അല്‍ മനാറ ജ്വല്ലറി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ത്തിലെ 02 633 39 20 എന്ന നമ്പറിലോ 050 32 32 277, 050 29 50 750 എന്നീ നമ്പറുകളിലോ വിളിക്കാം.

abudhabi-al-ethihad-sports-academy-press-meet-ePathram

വാര്‍ത്താ സമ്മേളന ത്തില്‍ അക്കാദമി സി. ഇ. ഒ. അറക്കല്‍ കമറുദ്ദീന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ അലൂ അലി ബിന്‍ തുര്‍ക്കി, മുഖ്യ പരിശീലകന്‍ കെയ്‌സ് ഖയാസ്‌, സണ്‍ റൈസ്‌ സ്കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറും അസിസ്റ്റന്റ് കോച്ചുമായ സാഹിര്‍ മോന്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഹാരിസ്, അസിസ്റ്റന്റ് കോച്ച് യാമാ ഷെരീഫി എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012

May 12th, 2012

mes-press-meet-epathram

എം. ഇ. എസ്. ദുബായിൽ എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012 നെ പറ്റി വിശദീകരിക്കാൻ നടത്തിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ സംസാരിക്കുന്നു. സി. മുനീർ, കരീം വെങ്കിടങ്ങ്, മനാഫ്, ഷാഹുൽ ഹമീദ്, കെ. കെ. നാസർ തുടങ്ങിയവർ സമീപം.

അയച്ചു തന്നത് : കെ. വി. എ. ഷുക്കൂർ

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എടക്കഴിയൂര്‍ സംഗമം ശ്രദ്ധേയമായി

May 12th, 2012

enora-uae-fest-2012-karthiyani-teacher-ePathram
ദുബായ് : തൃശൂര്‍ ജില്ല യിലെ ചാവക്കാട് എടക്കഴിയൂര്‍ നിവാസി കളുടെ യു. എ. ഇ. കൂട്ടായ്മ എനോറ യുടെ കുടുംബ സംഗമം വിവിധ തുറകളിലുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ എന്ന കുടുംബ സംഗമം കാര്‍ത്ത്യായനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

റസാഖ്‌ അമ്പലത്ത് എനോറയെ പരിചയപ്പെടുത്തി. മുഹമ്മദ്‌ താഹിര്‍ എനോറ യുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു സംസാരിച്ചു.

enora-uae-family-fest-2012-ePathram

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എ. ജബ്ബാരി (സലഫി ടൈംസ്), ടി. ജമാല്‍ ( കൈരളി ), രാജീവ് കോടമ്പള്ളി (ഏഷ്യാനെറ്റ്‌ റേഡിയോ ), പി. എം. അബ്ദു റഹിമാന്‍ ( ഇ – പത്രം ), കവി സൈനുദ്ദീന്‍ ഖുറൈഷി, സിനി ആര്‍ട്ടിസ് ഫൈസല്‍ കല്ലൂര്‍, വീപീസ് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സാംസ്‌കാരിക സംഗമ ത്തില്‍ പ്രസംഗിച്ചു.

enora-fest-2012-uae-audiance-ePathram

മുസ്തഫ, റംസീന്‍ ദാനിഫ്, ഷഹമ റഹിമാന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ സംഗീത വിരുന്ന്, നജം പാലേരി യുടെ മിമിക്‌സ് പരേഡ്, അംഗങ്ങളുടെ കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍, വെബ് സൈറ്റ് പ്രകാശനം, മുതിര്‍ന്ന പ്രവാസി കളെ ആദരിക്കല്‍, ഹ്രസ്വ സിനിമാ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.

കാസിം ചാവക്കാട്, ഓ. എസ്. എ. റഷീദ്‌, ഫലാല്‍, സലിം മനയത്ത്‌, അബ്ദുറഹിമാന്‍ ആനക്കോട്ടില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എനോറ പ്രസിഡന്റ് അബ്ദു റസാഖ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജംഷീര്‍ സ്വാഗതവും, എം. കെ. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫയര്‍ സേഫ്റ്റി രംഗത്ത് തൊഴില്‍ സാദ്ധ്യത

May 12th, 2012

ever-safe-fire-and-safety-equip-ePathram
അബുദാബി : ഫയര്‍ സേഫ്റ്റി രംഗത്ത് ഗള്‍ഫിലും ഇന്ത്യ യിലും തൊഴില്‍ സാദ്ധ്യത കൂടുന്നു എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫിലും ഇന്ത്യയിലും മാത്രമല്ല മറ്റു രാജ്യങ്ങളിലും ആധുനിക കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ‘ഫയര്‍ സേഫ്റ്റി’ ഉറപ്പു വരുത്തി ക്കൊണ്ടാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അതിലൂടെ പുതിയ തൊഴില്‍ അവസരങ്ങളും വര്‍ദ്ധിക്കുക യാണ്. ഈ അവസരം പ്രയോജന പ്പെടുത്തി മികച്ച ജോലി നേടാന്‍ വരും തലമുറ ശ്രദ്ധിക്കണം എന്ന്‍ അബുദാബി യില്‍ ‘ഫയര്‍ സേഫ്റ്റി’ രംഗത്ത് 24 വര്‍ഷത്തെ പാരമ്പര്യവുമായി ‘എവര്‍ സെയ്ഫ്’ എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സ്ഥാപന ത്തിന്റെ സാരഥി കളായ അറബ് വ്യവസായി മാനാ ഈസാ, മലയാളി യായ സജീവ് എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

മെയ്‌ 12 വ്യാഴാഴ്‌ച അബുദാബി മുറൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ‘എവര്‍ സെയ്ഫി’ ലൂടെ 60 പേര്‍ക്ക് തൊഴില്‍ നല്കും എന്നും ഇവര്‍ പറഞ്ഞു.

ഭാവി പദ്ധതികള്‍ ദുബായിലും സൗദിയിലും കൊച്ചി യിലുമാണ് ആസൂത്രണം ചെയ്യുന്നത്. കേരളത്തില്‍ നൂറു കണക്കിന് ബഹുനില കെട്ടിട ങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഫയര്‍ സേഫ്റ്റി ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ലോകത്ത് എവിടെ ആയാലും പുതിയ കെട്ടിട ങ്ങള്‍ക്ക് അനുമതി നല്കില്ല. അതിനാല്‍ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികളെയാണ് ഈ മേഖല യില്‍ ആവശ്യമുള്ളത് എന്നും എവര്‍ സെയ്ഫിന്റെ മാനേജിംഗ് ഡയറക്ടറായ സജീവന്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ക്ക്ഷോപ്പ് ഇടിഞ്ഞുവീണ് മലയാളി മരിച്ചു
Next »Next Page » യു. എ. ഇ. എടക്കഴിയൂര്‍ സംഗമം ശ്രദ്ധേയമായി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine