വെയ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം

January 2nd, 2012

wake-logo-epathramദുബായ്: കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ‘വെയ്ക്’ ഒന്‍പതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് അല്‍ ഖിസ്സൈസ് മായ് ടവറിലുള്ള Ettiquitte Cafe പാര്‍ട്ടി ഹാളില്‍ 2012 ജനുവരി 13 ന് വൈകീട്ട് 6 മണിക്ക് നടക്കും. പ്രസ്തുത യോഗത്തില്‍ 2010 – 2011 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതര ണവും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടുത്ത രണ്ടു വര്‍ഷ കാലയള വിലേക്കുള്ള പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 59 52 195

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചേറ്റുവ മഹല്ല് റിലീഫ് കമ്മറ്റി കുടുംബ സംഗമം

January 2nd, 2012

ദുബായ് : ചേറ്റുവ മഹല്ല് നിവാസി കളുടെ ദുബായിലെ പ്രവാസി കൂട്ടായ്മ ‘ചേറ്റുവ മഹല്ല് റിലീഫ് കമ്മറ്റി’ യുടെ കുടുംബ സംഗമവും ജനറല്‍ ബോഡി യോഗവും 2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഖിസൈസ് അല്‍ – തവാര്‍ പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 59 46 009

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമവും പുസ്തക പ്രകാശനവും

January 2nd, 2012

ദുബായ് : മുസ്‌രിസ് ഹെരിറ്റേജിന്‍റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) യും പെരിയാര്‍ യൂണി വേഴ്‌സിറ്റി യുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമം സംഘടിപ്പിക്കുന്നു.

2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ഇത്തിസലാത്തിനു എതിര്‍വശം സിറ്റി ബാങ്ക് ബില്‍ഡിംഗിലെ അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് പ്രൊഫ. ഡോ. വി. എ അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ്ലാം ഫില്‍ ഹിന്ദ്’ എന്ന പുസ്തക ത്തിന്‍റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന നിര്‍വ്വഹിക്കും.

പ്രസ്തുത സംഗമ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 74 62 946 ( സൈഫ് കൊടുങ്ങല്ലൂര്‍).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം കേരളോത്സവം : ഒന്നാം സമ്മാനം 13334 എന്ന നമ്പറിന്

January 2nd, 2012

samajam-keralolsavam-2011-raffle-draw-ePathram
അബുദാബി : മലയാളി സമാജം, കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ സംഘടിപ്പിച്ച കേരളോത്സവം ആയിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും വൈവിദ്ധ്യ മാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.

സമാജ ത്തിന്‍റെയും മറ്റു സാംസ്കാരിക കൂട്ടായ്മ കളുടെയും തട്ടുകടകളും നാടന്‍ ഭക്ഷ്യ വിഭവങ്ങളും ചന്തയും സ്‌കില്‍ ഗെയിമുകളും ഹലുവ ബസാറും ബുക്ക് സ്റ്റാളുകളും ബിരിയാണി ചന്തയും തട്ടു പൊളിപ്പന്‍ നൃത്ത സംഗീത പരിപാടി കളും ലേലം വിളികളും കേരളോത്സവത്തെ ആഘോഷ പൂരമാക്കി.

രണ്ടു ദിവസ ങ്ങളിലായി അബുദാബി യിലെ ആയിരക്കണക്കിന് മലയാളി കളാണ് സമാജം കേരളോ ത്സവ വേദിയില്‍ നിറഞ്ഞൊഴുകിയത്. അബുദാബി മലയാളി സമാജ ത്തിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ നൃത്ത ച്ചുവടുകളും പാട്ടുകച്ചേരിയും ഒരുക്കി ആഘോഷം വര്‍ണ്ണാഭമാക്കി.

മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ട്രഷറര്‍ അമര്‍കുമാര്‍, കലാവിഭാഗം സെക്രട്ടറി ബഷീര്‍, ബിജു കിഴക്കനേല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡിസംബര്‍ 31 ന്‍റെ രാത്രിയില്‍ നടന്ന മെഗാ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ നിസ്സാന്‍ സണ്ണി കാര്‍ 13334 എന്ന നമ്പറിനാണ് ലഭിച്ചത്. മാത്രമല്ല മറ്റു ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകള്‍ക്കും ലഭ്യമായി.

47863, 30243, 03697, 30537, 41722, 49659, 20278, 53720, 37426, 56595, 17018, 14313, 15483, 47067, 32734, 26888, 41164, 19094, 45082, 53835, 43918, 28571, 43693, 18189.

സമ്മാന ജേതാക്കള്‍ സമാജം ഓഫീസുമായി 02 66 71 400 എന്ന നമ്പരില്‍ ബന്ധപ്പെടുക

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവീരനും കണ്ണൂര്‍ വാസുട്ടിക്കും സ്വീകരണം

January 1st, 2012

suveeran-kannur-vasootty-epathram

ദുബായ്‌ : പ്രശസ്ത നാടക സംവിധായകനും നടനുമായ സുവീരനും കണ്ണൂര്‍ വാസുട്ടിക്കും ദല ഗംഭിര സ്വീകരണം നല്‍കി. പ്രശസ്ത നാടകകൃത്ത് പി. എം. ആന്‍റണി യുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ക്കൊണ്ടാണു യോഗം ആരംഭിച്ചത്. പി. പി. അഷറഫ് സ്വഗതം പറഞ്ഞു. നാരായണന്‍ വെളിയംകോട് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ സുവിരനും രാജന്‍ മാഹി കണ്ണൂര്‍ വാസുട്ടിക്കും ദലയുടെ ഉപഹാരം കൊടുത്തു. സ്വീകരണത്തിന് നന്ദിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു കൊണ്ട് സുവീരനും കണ്ണൂര്‍ വാസുട്ടിയും സംസാരിച്ചു. മനോഹര്‍ ലാല്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായില്‍ വന്‍ തിരക്ക്‌
Next »Next Page » സമാജം കേരളോത്സവം : ഒന്നാം സമ്മാനം 13334 എന്ന നമ്പറിന് »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine