മൈലാഞ്ചി രാവ്‌ ബ്രോഷര്‍ പ്രകാശനം ചെയ്തു

April 12th, 2012

ishal-emirates-brochure-release-thikkodi-ePathram
അബുദാബി : ഇശല്‍ എമിരേറ്റ്സ് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ മൈലാഞ്ചി രാവ്‌ ‘ വീഡിയോ ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഫാര്‍ എവേ ഗ്രൂപ്പ്‌ എം. ഡി. റസാഖ്‌ ചാവക്കാട്, എ. ഇ. ഗ്രൂപ്പ്‌ എം. ഡി. അബ്ദുല്‍ റഹിമാന് നല്‍കി യാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. ഇശല്‍ മര്‍ഹബ എന്ന  കലാ പരിപാടിക്കു ശേഷം ഫാര്‍ എവേ ഗ്രൂപ്പ്‌ കലാ സ്വാദകര്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമാണ് മൈലാഞ്ചി രാവ്‌.

brochure-mylanchi-ravu-ishal-thikkodi-ePathram

ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഗായകന്‍ ജമാല്‍ തിരൂര്‍, ബഷീര്‍ തിക്കോടി, അനില്‍ കുമ്പനാട്, ലത്തീഫ്‌ തിക്കോടി, നര്‍ത്തകിയും ഈ ആല്‍ബ ത്തിലെ അഭിനേത്രിയുമായ സനാ അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു.

‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന മൈലാഞ്ചി രാവ്‌ ഈ കൂട്ടായ്മ യുടെ പതിനഞ്ചാമത് കലോപ ഹാരമാണ്.

കേരള ത്തിലും ഗള്‍ഫി ലുമായി ചിത്രീകരി ക്കുന്ന ഈ സംഗീത ശില്‍പം മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി

April 10th, 2012

ദുബൈ: അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് (ജി.എഫ്.എഫ്) ഇന്ന് ദുബൈയില്‍ തുടങ്ങി. അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ഈ ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക നല്‍കുന്നത്. ഗള്‍ഫ് മത്സര വിഭാഗത്തില്‍ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കുന്നത്. ഒപ്പം ഗള്‍ഫ് മേഖല പശ്ചാത്തലമാക്കി മറ്റ് രാജ്യക്കാര്‍ എടുത്ത സിനിമകളും ഈ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. കുവൈത്ത് സംവിധായകന്‍ വലീദ് അല്‍ അവാദിയുടെ ‘തോറ ബോറ’ ആയിരിക്കും ഉദ്ഘാടന ചിത്രം. പ്രമുഖ ബഹ്റൈന്‍ ചലച്ചിത്രകാരനും ആദ്യ ബഹ്റൈന്‍ ഫീച്ചര്‍ ഫിലിമായ ‘ദ ബാരിയറി’ന്‍െറ സംവിധായകനുമായ ബസാം അദ്ദവാദിലെ മേളയില്‍ ആദരിക്കും.

നഗ്ഹം അബൂദ്‌ സവിധാനം ചെയ്ത ‘ദേറിഎരെ ല ഫെനിട്രെ’ (BEHIND THE WINDOW) ലബനീസ് ചിത്രം, ഷഹന്‍ അമീന്റെ  സൌദ്യ അറേബ്യന്‍ ചിത്രം ‘ലൈലസ് വിന്‍ഡോസ്‌’ (LEILA’S WINDOW), യന്ഗ് ചി ട്സേങ്ങിന്റെ തൈവാന്‍ ചിത്രമായ ‘ഷെന്‍ ഷെന്‍ഗ് ടെ ചിയ ജൂ’ (DIVINE INTERVENTION), കുവൈറ്റില്‍ നിന്നുള്ള സാദിഖ്‌ ബെഹ്ബെഹനിയുടെ ‘അല്‍ സാല്‍ഹിയ’ (AL SALHIYAH), യു എ ഇ യില്‍ നിന്നും ഫ്രാന്‍സിസ്കോ കാബ്രാസ്‌ – ആല്‍ബര്‍ട്ടോ മോളിനാരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ   ‘ദി അക്രം ട്രീ’, മുഹമ്മദ്‌ ഘാനം അല്‍ മാരിയുടെ ലഹ്ത (MOMENT), ഈസ സ്വൈന്‍ സംവിധാനം ചെയ്ത ഹസ്സാദ്‌ അല്‍ മൌത്, ലുഅയ് ഫാദിലിന്റെ ‘റെക്കോഡ്’,  ഇറാഖില്‍ നിന്നുള്ള കുര്‍ദ്ദിഷ് ചിത്രമായ ബൈസിക്കിള് (സംവിധാനം: റിസ്ഗര്‍ ഹുസെന്‍)‍, ഇറാഖില്‍ നിന്ന് തന്നെയുള്ള ഹാഷിം അല്‍ എഫാറിയുടെ  ‘സ്മൈല്‍ എഗൈന്‍’   സ്വീഡിഷ്‌ ചിത്രമായ ഐ ആം റൌണ്ട് (സംവിധാനം: മരിയോ അഡാംസന്‍), സാമിര്‍ സൈര്‍യാനിയുടെ  ലബനീസ് ചിത്രമായ ‘ടു ബാല്ബെക് ‘, തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ ഉണ്ട്.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  ഫെസ്റ്റിവല്‍ ഇന്‍റര്‍ കോണ്ടിനന്‍റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ളാസ, ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ് ഫെസ്റ്റിവല്‍ സിനിമാസ് എന്നിവിടങ്ങളിലാണ് അരങ്ങേറുക.ഗള്‍ഫ് ചലച്ചിത്ര മേഖലയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ജി.എഫ്.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും, സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിനുള്ള പിന്തുണ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മസ്ഊദ് അമറല്ലാഹ് അല്‍ അലി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ബാഗേജ് പത്ത് കിലോ കുറച്ചു

April 10th, 2012

air-india-epathram

ദുബൈ: ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ യാത്രക്കാരുടെ തിരക്കേറുന്ന അവധിക്കാലത്ത്‌ വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ബാഗേജ് 40 കിലോയില്‍ നിന്ന് 30 ആയി കുറച്ചു കൊണ്ട് പ്രവാസികള്‍ക്ക് മീതെ ഒരു ഇരുട്ടി കൂടി നല്‍കി. വേനലവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് നാടുകളിലെത്തിയ കുടുംബങ്ങള്‍ തിരിച്ചുപോകുന്ന സമയത്തെ ബാഗേജ് നിയന്ത്രണം ഒട്ടേറെ യാത്രക്കാര്‍ക്ക് തിരിച്ചടിയാവും. എന്നാല്‍ ബിസിനസ് ക്ളാസ് യാത്രക്കാരുടെ ബാഗേജ് പരിധി ഈ കാലയളവിലും 50 കിലോ തന്നെ ആയിരിക്കും. യാത്രാ നിരക്ക് കുത്തനെ കൂട്ടിയതിനു പിന്നാലെ ബാഗേജ്‌ അലവന്‍സ് കുറച്ചത്‌ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിടുണ്ട്. എന്നാല്‍ എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും എല്ലാ കാലത്തും ഇത്തരം നടപടികളുമായി എയര്‍ ഇന്ത്യ ഗള്‍ഫ്‌ മേഖലയിലുള്ള പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് പതിവാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

മുഹമ്മദ് റഫിക്ക് പ്രണാമം

April 10th, 2012

singer-muhammed-rafi-the legend-ePathram
അബുദാബി : അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് സൂര്യാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘പ്രണാമം’ എന്ന മെഗാ സ്റ്റേജ് ഷോ ഏപ്രില്‍ 12 വ്യാഴാഴ്ച രാത്രി 7.30 ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

pranaamam-soorya-festival-ePathram

യു. എ. ഇ. എക്‌സ്‌ചേഞ്ചും എക്‌സ്പ്രസ് മണിയും ചേര്‍ന്നൊരുക്കുന്ന ഷോ യില്‍ പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണന്റെ സംഗീത സംവിധാന ത്തില്‍ സിയാവുല്‍ ഹഖ്, ഷീലാ മണി തുടങ്ങിയ ഗായകരും കഥക് നര്‍ത്ത കരായ രാജേന്ദ്ര ഗംഗാനി, സോണിയ, ഭാരതി, ഭരതനാട്യ നര്‍ത്തകി ദക്ഷിണാ വൈദ്യനാഥന്‍ എന്നിവരും സമുദ്ര യുടെ മധു, സഞ്ജീവ് ദ്വയവും പങ്കെടുക്കുന്ന ബഹുതല സ്പര്‍ശിയായ അവതരണ മാണ് ‘പ്രണാമം’.

പ്രണാമം ഏപ്രില്‍ 13 വെള്ളിയാഴ്ച രാത്രി 7.30 ന് ദുബായ് വിമന്‍സ് കോളേജിലും നടക്കും. പ്രവേശന പ്പാസുകള്‍ ആവശ്യമുള്ളവര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈസ്റ്റര്‍ ആഘോഷവും ശുശ്രൂഷകളും

April 10th, 2012

jacobites-church-easter-2012-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളി യിലെ ഈസ്റ്റര്‍ ആഘോഷവും ശുശ്രൂഷ കളും ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവ യുടെ മുഖ്യ കാര്‍മിക ത്വത്തില്‍ നടന്നു.

വികാരി ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, ഫാദര്‍ സാബു കെ. പൗലോസ്, ഡീക്കണ്‍ മാരായ ഷാന്‍ കെ. പൗലോസ്, ബേസില്‍ പി. വി. എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. അബുദാബി സെന്റ് ജോസഫ് ദേവാലയ ത്തില്‍ നടന്ന ചടങ്ങില്‍ യേശുക്രിസ്തു വിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ സൂചിപ്പിക്കുന്ന സ്ലീബാ വാഴ്‌വും കുമ്പിടീലും ഉണ്ടായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ
Next »Next Page » മുഹമ്മദ് റഫിക്ക് പ്രണാമം »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine