സുധീര്‍കുമാര്‍ ഷെട്ടിക്ക് അക്ഷയ ഗ്ലോബല്‍ പുരസ്കാരം

December 5th, 2011

akshya-award-to-sudheer-shetty-ePathram
അബുദാബി : അക്ഷയ ഗ്ലോബല്‍ പുരസ്കാരം വൈ. സുധീര്‍കുമാര്‍ ഷെട്ടിക്ക് സാമൂഹ്യ ക്ഷേമ – പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ബാവഹാജി, രമേഷ് പണിക്കര്‍, കെ. ബി. മുരളി, കെ. എച്ച്. താഹിര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ബി. യേശുശീലന്‍, വി. ടി. വി. ദാമോദരന്‍, കെ. കെ. മൊയ്തീന്‍ കോയ, നളിനി ബേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്ലോറിയസ് 40 സമാജം സല്യൂട്‌സ് യു. എ. ഇ.

December 5th, 2011

minister-mk-muneer-at-samajam-ePathram
അബുദാബി : മലയാളി സമാജം, യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ‘ഗ്ലോറിയസ് 40, സമാജം സല്യൂട്ട്‌സ് യു. എ. ഇ. ‘ എന്ന 40 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി കളുടെ ഉദ്ഘാടനം കേരള സാമൂഹ്യക്ഷേമ -പഞ്ചായത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു.

ഇതിനായി പ്രത്യേകം രൂപ കല്പന ചെയ്ത ലോഗോ ഉള്‍ക്കൊള്ളുന്ന കുറിപ്പ് പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ തെളിയിച്ചു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന സമയം കത്തിച്ച മെഴുകുതിരിയും യു. എ. ഇ. യുടെ ദേശീയ പതാക യുമായി വേദിക്ക് മുന്നിലെത്തി ദേശീയ ഗാനമാലപിച്ച 40 കുട്ടികള്‍ സദസ്സിന് വേറിട്ടൊരു അനുഭവമായി. ചടങ്ങിന് മുന്‍പായി, നടന്ന ഫ്യൂഷന്‍ നൃത്തം ഇന്ത്യന്‍ അറബ് സാംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.

samajam-uae-40th-national-day-ePathram

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ നേതൃത്വം നല്‍കി. ബി. യേശുശീലന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതവും ട്രഷറര്‍ അമര്‍സിംഗ് നന്ദിയും പറഞ്ഞു.

എം. എ. യൂസഫ് അലി, വൈ. സുധീര്‍കുമാര്‍ ഷെട്ടി, അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍, രമേശ് പണിക്കര്‍, ബാവ ഹാജി, കെ. ബി. മുരളി, മൊയ്തു ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ ജനവരി 13 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ അബുദാബി യുടെ വിവിധ ഭാഗങ്ങളി ലായാണ് നടക്കുന്നത്. കഥയരങ്ങ്, മാധ്യമ സെമിനാര്‍, ഇന്തോ അറബ് സാംസ്‌കാരിക സമ്മേളനം, ഫോട്ടോഗ്രാഫി മത്സരം, സീനിയര്‍ കുട്ടികളുടെ പ്രസംഗ മത്സരം, ആര്‍ട്ടിസ്സാ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലെ 40 കലാകാരന്മാരുടെ നിറച്ചാര്‍ത്ത് എന്നിവ 40 ദിന പരിപാടികളില്‍ ചിലത് മാത്രമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോഹന്‍ റോയിക്ക് സ്വീകരണം

December 4th, 2011

dam-999-director-sohan-roy-ePathram
അബുദാബി : മുല്ലപ്പെരിയാര്‍ ആശങ്കയും പ്രതിവിധികളും എന്ന വിഷയ ത്തില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. അതോടൊപ്പം ഡാം 999 എന്ന സിനിമ യിലെ പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ 8 വ്യാഴാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന പരിപാടിയില്‍ ഡാം 999 സിനിമ യുടെ സംവിധായകന്‍ സോഹന്‍ റോയിക്ക് സ്വീകരണം നല്‍കും. അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക് : സുരേഷ് പാടൂര്‍ / 050 57 08 191

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ദേശീയദിന ആഘോഷം

December 2nd, 2011

gvr-nri-national-day-salute-uae-ePathram
ദുബായ് : ഗള്‍ഫിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മ ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. യുടെ ദേശീയദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സല്യൂട്ട് യു. എ. ഇ. 2011 എന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍ പേഴ്സനും ഗുരുവായൂര്‍ നിവാസിയും നാട്ടിക എം. എല്‍. എ. യുമായ ഗീതാ ഗോപി, ചലച്ചിത്ര സംവിധായകന്‍ സിദ്ധീഖ്‌, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍, പ്രമുഖ വ്യവസായി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഗുരുവായൂര്‍ ചേംബര്‍ പ്രസിഡന്‍റ് മുഹമ്മദ്‌ യാസീന്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ദുബായിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാല്‍, വിവേക്‌, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 57 40 808, 050 80 60 821

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പകല്‍ കിനാവന്‍റെ ചിത്ര പ്രദര്‍ശനം

December 2nd, 2011

day-dreamer-pakal-kinavan-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഫോട്ടോ ഗ്രാഫറും ബ്ലോഗറു മായ പകല്‍ കിനാവന്‍ ഒരുക്കുന്ന ചിത്ര പ്രദര്‍ശനം through a glass darkly ദുബായ് ഫെസ്റ്റിവെല്‍ സെന്‍ററിലെ ഫെസ്റ്റിവെല്‍ സിറ്റി യില്‍ ഡിസംബര്‍ 2 വെള്ളിയാഴ്ച ഉച്ചക്ക്‌ 12 മുതല്‍ രാത്രി 9 മണി വരെ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒരുമ ഈദ് മീറ്റ്‌ – 2011
Next »Next Page » ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ദേശീയദിന ആഘോഷം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine