ഗള്‍ഫിലെ വിദ്യാര്‍ത്ഥി കള്‍ക്ക് കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കും : മന്ത്രി

December 8th, 2011

minister-abdu-rubb-at-dala-youth-festival-ePathram
ദുബായ് : യു. എ. ഇ. യിലെ 70 ഓളം ഇന്ത്യന്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് 100 ഓളം ഇനങ്ങളിലായി 2500 ഓളം വിദ്യാര്‍ത്ഥി കള്‍ക്ക് അവരുടെ കലാമേന്മ മാറ്റുരയ്ക്കുന്നതിനുള്ള വിപുലമായ വേദി ഒരുക്കിയ ദലയെ കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുള്‍ റബ് അഭിനന്ദിച്ചു.

സാങ്കേതികമായി കേരള ത്തില്‍ നടക്കുന്ന സംസ്ഥാന യൂത്ത്‌ ഫെസ്റ്റിവെലില്‍ എങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ള കലാപ്രതിഭ കളെ പങ്കെടുപ്പിക്കുക എന്ന കാര്യത്തെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അല്ലെങ്കില്‍ നോര്‍ക്ക യുടെ ആഭിമുഖ്യ ത്തില്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി പ്രത്യേക യുവജനോത്സവം സംഘടിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും മന്ത്രി പറഞ്ഞു. ദല യുവജനോത്സവ ത്തില്‍ രണ്ടാം ദിവസം ചേര്‍ന്ന പൊതുസമ്മേളന ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടര്‍ക്കും മന്ത്രി അഭിവാദ്യങ്ങളര്‍പ്പിച്ചു.

dala-youth-festival-2011-ePathram

മത്സര വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. പൊതു സമ്മേളന ത്തില്‍ ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. വി. സജീവന്‍ സ്വാഗതം പറഞ്ഞു.

രണ്ടാം ദിവസത്തെ യുവജനോത്സവം സമാപിക്കുമ്പോള്‍ പോയന്‍റ് അടിസ്ഥാന ത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നില്‍ എത്തിയിരിക്കുന്നത് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ആണ്. റാസല്‍ഖൈമ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു.

ഡിസംബര്‍ 9 വെള്ളിയാഴ്ച നടക്കുന്ന മത്സര പരിപാടി കളോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദല യുവജനോത്സവ ത്തിന് തിരശ്ശീല വീഴും. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന സ്‌കൂളിന് റോളിംഗ് ട്രോഫിയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന മത്സരാര്‍ഥി കള്‍ക്ക് കലാപ്രതിഭ, കലാതിലക പട്ടവും നല്കും. സമാപന സമ്മേളന ത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്, ദുബായ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേര ഒപ്പു ശേഖരണം തുടങ്ങി

December 7th, 2011

kera-kuwait-save-mullaperiyar-ePathramകുവൈത്ത് സിറ്റി : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസ്സോസിയേഷന്‍ ഒപ്പു ശേഖരണം ആരംഭിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ല കളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണി യായി മാറിയ മുല്ലപ്പെരിയാര്‍ ഡാം വിഷയ ത്തില്‍ സത്വര സുരക്ഷാ നടപടി കളുമായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ഡാമിലെ ജലനിരപ്പ് താഴ്ത്തുക, യുദ്ധ കാലാടി സ്ഥാന ത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക, ഡാമിന്‍റെ നിയന്ത്രണാ വകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, ഇരു സംസ്ഥാന ങ്ങളും തമ്മിലുള്ള ബന്ധം ശക്തി പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ഒപ്പ് ശേഖരണ മാണ് ആരംഭിച്ചിരിക്കു ന്നതെന്ന് കേര ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ പ്രവാസി സമൂഹ ത്തിന്‍റെ പതിനായിര ത്തില്‍ പരം ഒപ്പുകള്‍ ശേഖരിച്ച മെമ്മോറാണ്ടം രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, കേന്ദ്ര ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നതിനാണ് കേരയുടെ ഭാരവാഹികള്‍ തീരുമാനി ച്ചിരിക്കുന്നത്

ദുര്‍ബ്ബലമായ ഡാം പ്രദേശത്ത് തുടരെ ഉണ്ടായി കൊണ്ടിരിക്കുന്ന ഭൂചലന ങ്ങളില്‍ ഭയാശങ്കയില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യ നിര്‍മ്മിതമാകുന്ന ഒരു മഹാദുരന്തം ഒഴിവാക്കു ന്നതിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, നീതി പീഠ ങ്ങളും,മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാന ങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായ അവസ്ഥയാണ് ഇതെന്നും, അതിനു വേണ്ടിയുള്ള ഒപ്പുശേഖരണ ത്തിനു വളരെ ആവേശകരമായ പ്രതികരണ മാണ് കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും സെക്രട്ടറി ജോമി അഗസ്റ്റിനും ജനറല്‍ കണ്‍വീനര്‍ സുബൈര്‍ അലമനയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

കലാസന്ധ്യ

December 7th, 2011

imcc-dhwani-musical-eve-ePathram
ഷാര്‍ജ : ഐ. എം. സി. സി. യുടെ പതിനെട്ടാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി ഡിസംബര്‍ 23 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഐ. എം. സി. സി. കലാവിഭാഗമായ ധ്വനി കലാവേദി അവതരിപ്പിക്കുന്ന കലാസന്ധ്യ 2011 അരങ്ങേറും. പ്രശസ്ത ഗായകന്‍ വി. എം. കുട്ടി നയിക്കുന്ന ഗാനമേളയും മറ്റ് കലാ പരിപാടി കളും കലാ സന്ധ്യയില്‍ അരങ്ങേറും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ് പണത്തിന്‍റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി

December 7th, 2011

yks-ladies-wing-convention-ePathram
ദുബായ് : ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങളില്‍നിന്നു വിഭിന്നമായി കേരള ത്തില്‍ ഉണ്ടായ സ്ത്രീ ശാക്തീ കരണ ത്തിന് ഗള്‍ഫിലേക്ക് പോയ മലയാളികള്‍ കേരള ത്തില്‍ എത്തിച്ച പണത്തിന്‍റെ പങ്കിനെ ചെറു തായി കാണാനാവില്ല എന്ന് കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും നാട്ടിക എം. എല്‍. എ. യുമായ ഗീത ഗോപി പറഞ്ഞു. ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ യുവ കലാ സാഹിതി യു. എ. ഇ. യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീത ഗോപി.

ഗള്‍ഫ് പ്രവാസി കളുടെ കുടുംബ ങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തരാകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചത് ഇതുമൂലമാണ്. കേരള ത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍ നടപ്പാ ക്കിയ പദ്ധതി കളാണ് സ്ത്രീകളെ സമൂഹ ത്തിന്‍റെ പൊതു ധാരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. ത്രിതല പഞ്ചായത്ത് തല ത്തിലെ സ്ത്രീ സംവരണം കേരളത്തില്‍ നടപ്പാക്കിയ പരിപാടി കളില്‍ വിപ്ലവകര മായതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന പല നല്ല കാര്യങ്ങളും ജനങ്ങളില്‍ എത്തുന്നതില്‍ തടയുന്നത് ഉദ്യോഗസ്ഥ മേധാവിത്വം മൂലമാണ്. ജനാധിപത്യത്തിന്‍റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെതിരെ മുന്നേറാനാവൂ. ശുചിത്വ ത്തിന്‍റെ കാര്യത്തില്‍ യു. എ. ഇ. കേരളത്തിന് മാതൃകയാണ്. വീടിന്‍റെയും നാടിന്‍റെയും വൃത്തിക്ക് മുന്‍കൈ എടുത്ത് ഇറങ്ങേണ്ടത് സ്ത്രീ സമൂഹമാണ് എന്നും ഗീത ഗോപി പറഞ്ഞു

യു. എ. ഇ. ജനത യോടുള്ള യുവ കലാ സാഹിതി യുടെ ഐക്യദാര്‍ഢ്യ പ്രമേയം വിജയന്‍ നണിയൂര്‍ അവതരിപ്പിച്ചു. സംഗീത സുമിത് അദ്ധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, യു. വിശ്വനാഥന്‍, ബിന്ദു സതീഷ് എന്നിവര്‍ പ്രസംഗിച്ചു. റോജ പ്രകാശ് സ്വാഗതവും ശ്രീലത വര്‍മ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുധീര്‍കുമാര്‍ ഷെട്ടിക്ക് അക്ഷയ ഗ്ലോബല്‍ പുരസ്കാരം

December 5th, 2011

akshya-award-to-sudheer-shetty-ePathram
അബുദാബി : അക്ഷയ ഗ്ലോബല്‍ പുരസ്കാരം വൈ. സുധീര്‍കുമാര്‍ ഷെട്ടിക്ക് സാമൂഹ്യ ക്ഷേമ – പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ബാവഹാജി, രമേഷ് പണിക്കര്‍, കെ. ബി. മുരളി, കെ. എച്ച്. താഹിര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ബി. യേശുശീലന്‍, വി. ടി. വി. ദാമോദരന്‍, കെ. കെ. മൊയ്തീന്‍ കോയ, നളിനി ബേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്ലോറിയസ് 40 സമാജം സല്യൂട്‌സ് യു. എ. ഇ.
Next »Next Page » സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ് പണത്തിന്‍റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine