
ദുബായ് : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭി മുഖ്യത്തില്‍ ദുബായില്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് നടത്തുന്നു. ജനുവരി 14 ശനിയാഴ്‌ച ദുബായ് മുനിസി പ്പാലിറ്റി യുടെ സഹകരണ ത്തോടെ മുനിസി പ്പാലിറ്റി ഓഡിറ്റോറിയ ത്തില്‍ ഗൈഡന്‍സ് ഓഫ് നോളജ് ആന്‍ഡ് ഹ്യൂമന്‍ അതോറിറ്റിയു ടെ നേതൃത്വ ത്തില്‍ ബാല ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി ക്കുന്നത്. കേരള ത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തി വരുന്ന ബാല ശാസ്ത്ര കോണ്‍ഗ്രസ് മാതൃക യിലാണ് യു. എ. ഇ. യിലും സംഘടിപ്പിക്കുന്നത്.
12 വയസ്സ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ അന്വേഷണ ത്വരയും സര്‍ഗ്ഗ ശേഷിയും വികസിപ്പിച്ച് സമൂഹ ത്തിലെ പ്രശ്‌ന ങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യ ത്തിലാണ് ബാല ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി ക്കുന്നത്. ഓരോ സ്‌കൂളു കളിലെയും പത്തോളം വിദ്യാര്‍ത്ഥി കളും അദ്ധ്യാ പകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം മാലിന്യ നിര്‍മ്മാജ്ജന ത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദ മാക്കിയുള്ള വിവിധ പ്രോജക്ടുകള്‍ സമര്‍പ്പിക്കും. പ്രോജക്ടു കള്‍ ചെയ്യേണ്ട രീതികളെ ക്കുറിച്ചു കുട്ടികള്‍ക്കും അദ്ധ്യാപ കര്‍ക്കും പരിശീലനം നല്‍കും. ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബൈ എന്‍വിറോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഹംദാന്‍ ഖലീഫ അല്‍ ഷായര്‍ നിര്‍വ്വഹിക്കും. ഡോ. ഹരിരി, ഡോ. ആര്‍. വി. ജി. മേനോന്‍, ഡോ. അബ്ദുല്‍ ഖാദര്‍, ഡോ. കെ. പി. ഉണ്ണികൃഷ്ണന്‍ തുടങ്ങി യവര്‍ വിവിധ വിഷയ ങ്ങളില്‍ ക്ലാസു കള്‍ക്ക് നേതൃത്വം നല്‍കും.



അബുദാബി : 2012 ലെ അബുദാബി ശക്തി അവാര്‍ഡു കള്‍ക്കും തായാട്ട് അവാര്‍ഡിനും പരിഗണി ക്കുന്നതിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. 2009 ജനവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിവര്‍ത്തന ങ്ങളോ അനുകരണ ങ്ങളോ സ്വീകാര്യമല്ല. നോവല്‍ , ചെറുകഥ, നാടകം, കവിത, സാഹിത്യ വിമര്‍ശനം, ബാല സാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ), ഇതര സാഹിത്യ വിഭാഗം (ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗ ങ്ങളില്‍പ്പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡു കള്‍ നല്കുന്നത്. സാഹിത്യ വിമര്‍ശന കൃതിക്കാണ് തായാട്ട് അവാര്‍ഡ്. ബാലസാഹിത്യ ത്തിന് ഏഴായിരത്തി അഞ്ഞൂറ് രൂപയും മറ്റു സാഹിത്യ ശാഖ കള്‍ക്ക് പതിനായിരം രൂപ വീതവുമാണ് അവാര്‍ഡ് തുക. ഇതിനു മുമ്പ് അബുദാബി ശക്തി അവാര്‍ഡോ തായാട്ട് അവാര്‍ഡോ കിട്ടിയിട്ടുള്ള വരുടെ കൃതികള്‍ അവാര്‍ഡിന് പരിഗണി ക്കുന്നതല്ല. അവാര്‍ഡു കള്‍ക്ക് പരിഗണി ക്കുന്നതിനായി പുസ്തക ങ്ങളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍ , അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി , ദേശാഭിമാനി, കൊച്ചി – 17. എന്ന വിലാസ ത്തില്‍ ജനവരി 31 നകം കിട്ടത്തക്ക വിധം അയയേ്ക്കണ്ടതാണ്.


























