പുസ്തക പ്രകാശനം

July 21st, 2011

jaleel-ramanthali-new-book-cover-ePathram
അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ പത്താമത്തെ പുസ്തകമായ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ പ്രകാശനം ചെയ്യുന്നു.

ജൂലായ്‌ 22 വെള്ളിയാഴ്ച വൈകീട്ട് 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് യു. എ. ഇ. യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശൈഖ അല്‍ മസ്കരി, പാര്‍ക്കോ ഗ്രൂപ്പ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി. എ. റഹിമാന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യും.

ഗ്രീന്‍ വോയ്സ് യു. എ. ഇ. ചാപ്ടര്‍ പ്രസിദ്ധീകരിക്കുന്ന 300 പേജുകളുള്ള ഈ പുസ്തകം തികച്ചു സൌജന്യ മായിട്ടാണ് വായനക്കാരില്‍ എത്തിക്കുന്നത്.

ജലീല്‍ രാമന്തളി യുടെ ശൈഖ് സായിദ്‌, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവയും സൗജന്യ മായി തന്നെയാണ് വായനക്കാരില്‍ എത്തിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും

July 21st, 2011

അബു ദാബി: കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജൂലെ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ -8. വരെ കെ. എസ്. സി. സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നു. കുട്ടികളും വനിതകളും തങ്ങളുടെ രചനകള്‍ കൊണ്ട് ഈ പരിപാടിക്ക് പിന്തുണ നല്‍കും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന് പ്രമുഖ കലാ നിരൂപകന്‍ വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തും. സദസ്സില്‍ നിന്ന് ഹുസൈന്‍ സ്മരണ പറയാനും ഉള്ള അവസരം നല്‍കും.

എട്ടുമണിയോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരത്തിന്റെ സി ഡി പ്രകാശനവും കവിതകളുടെ ചൊല്‍ കാഴ്ചയും ഉണ്ടാകും.
താല്പര്യമുള്ളവര്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂറിനെ നമ്പരില്‍ ബന്ധപ്പെടുക. 050 5708191

-

വായിക്കുക: , ,

1 അഭിപ്രായം »

വിമാന കമ്പനികള്‍ പ്രവാസി കളെ ചൂഷണം ചെയ്യുന്നു : കെ. എം. സി. സി.

July 21st, 2011

air-india-express-epathramദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്കി രംഗത്ത് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇരട്ടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ ആണെന്നും വര്‍ഷ ങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് കോടി ക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്‍റെ പുരോഗതി യിലും സമ്പദ്ഘടന യിലും മുഖ്യ പങ്ക് വഹിക്കുന്ന ഇന്ത്യക്കാരോട് വിമാന കമ്പനികള്‍ കാണിക്കുന്ന ക്രൂരത യ്‌ക്കെതിരെ കേരള സര്‍ക്കാരും കേരള ത്തില്‍ നിന്നുള്ള എം. പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യു ന്നതില്‍ നിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിക്കണം എന്നും ചെലവു കുറഞ്ഞ വിമാന യാത്ര യാഥാര്‍ത്ഥ്യം ആക്കണമെന്നും പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.

ചെലവ് കുറഞ്ഞ എയര്‍ലെനായ യു. എ. ഇ. യുടെ ഫ്‌ളൈ ദുബൈയ്ക്കു കേരള ത്തിലേക്ക് സര്‍വ്വീസ് നടത്താനുള്ള താല്പര്യം യു. എ. ഇ. അംബാസിഡര്‍ മുഹമ്മദ് സുല്‍്ത്താന്‍ അബ്ദുല്ല അല്‍ ഉഖൈസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അറിയിച്ച സ്ഥിതിക്ക് ഇതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാവന യുടെ ‘കഥയരങ്ങ്’ ദുബായില്‍

July 21st, 2011

bhavana-arts-logo-epathramദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനി യുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ‘കഥയരങ്ങ്’ ദുബായിലെ ഖിസൈഡ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും.

ജൂലായ് 22 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്ന കഥയരങ്ങില്‍ പ്രമുഖ സാഹിത്യ കാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഈ ചടങ്ങില്‍ ഭാവന യുടെ കഥാരചനാ മത്സര ത്തിന്‍റെ വിജയി കളെയും പ്രഖ്യാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാവനാ ആര്‍ട്സ് സൊസൈറ്റി സാഹിത്യ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാടു മായി ബന്ധപ്പെടുക. : 050 73 83 524

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രണയ ഗാനങ്ങള്‍’ കെ. എസ്. സി. യില്‍

July 20th, 2011

romantic-90's-yks-music-night-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടി പ്പിക്കുന്ന ‘പ്രണയ ഗാനങ്ങള്‍’ ജൂലൈ 22 വെള്ളിയാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമ കളിലെ പ്രണയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടി യില്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം പാര്‍വ്വതി ചന്ദ്രമോഹനും യു. എ. ഇ. യിലെ പ്രമുഖ ഗായകരും പങ്കെടുക്കും.

എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ഗിരീഷ് പുത്തഞ്ചേരി എന്നീ സംഗീത പ്രതിഭ കള്‍ക്കുള്ള സമര്‍പ്പണം കൂടിയായിരിക്കും ഈ പരിപാടി എന്ന്‍ മ്യൂസിക് ക്ലബ്ബ് കണ്‍വീനര്‍ യൂനുസ് ബാവ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 87 44 272 – 050 31 60 452

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എഴുത്തും വായനയും മനുഷ്യ മനസ്സുകളെ സംസ്‌കരിക്കും : അംബികാസുതന്‍ മാങ്ങാട്
Next »Next Page » ഭാവന യുടെ ‘കഥയരങ്ങ്’ ദുബായില്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine