ദുബായ് : കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അദ്ധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം കേരളത്തിന് തീരാനഷ്ടമാണ്. അനീതിക്കും അധര്‍മ്മത്തിനും അഴിമതിക്കും ആര്‍ഭാടത്തിനും സ്വജനപക്ഷപാതത്തിനും വര്‍ഗ്ഗീയത ക്കും ജാതീയതക്കും എന്നു വേണ്ട മനുഷ്യ കുലത്തിന് ഹാനികരമായ എന്തിനെയും എതിര്‍ക്കാന്‍ നിര്‍ഭയം പടവാള്‍ ഉയര്‍ത്തിയ ആ പോരാളിയുടെ സ്മരണക്കു മുന്നില്‍ ദല ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ദല അവാര്‍ഡ് ജേതാവു കൂടിയായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ ദല ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ദല പ്രസിഡണ്ട് കെ. ജെ. മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി, മണികണ്ഠന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പി. പി. അഷറഫ് സ്വാഗതം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, ദല, സാംസ്കാരികം, സാഹിത്യം
നിങളുടെ ഈ സ്നീഹത്തിനെ നിങളെ ഞാന്‍ അഭിനന്നിക്കുന്നു !