- ലിജി അരുണ്‍
വായിക്കുക: expat, personalities, ദുബായ്, പ്രവാസി
പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന് പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന് മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി
അഴീക്കോട് മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട് മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.
അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട് മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ മുന്നില്‍ നിന്ന് നയിച്ച സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് പി.എന്‍ വിനയചന്ദ്രനും ജനറല്‍ സെക്രെട്ടെറി ഇ.ആര്‍.ജോഷിയും അനുശോചിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭയെയാണ് അഴീക്കോടിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ , അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത് ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാവുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍ നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍ ശ്രീ സുകുമാർ അഴീക്കോട് മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ് അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അബുദാബി, യു.എ.ഇ., യുവകലാസാഹിതി, സംഘടന

മനാമ:തണുപ്പകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു. ബഹ്റൈനിലെ ഹമദ് ടൌണിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് . കൊല്ലം സ്വദേശി ലാലു, കോഴിക്കോട് വടകര സ്വദേശികളായ ബാബു, നകുലന്‍, പ്രിയേഷ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി സുനിലിനെയാണ് പുക ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. താമസ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍ തണുപ്പകറ്റാനായി കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇവരുടെ മുറിയിലെത്തിയ ഒരു സുഹൃത്താണ് അഞ്ച് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും നാലും പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായിട്ടാണ് വിവരം.
- ന്യൂസ് ഡെസ്ക്

കുവൈത്ത്: അതി ശൈത്യത്തിന്റെ പിടിയിലായ കുവൈത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യം സമീപകാലത്തെങ്ങും അനുഭവിക്കാത്തത്ര അതി ശൈത്യത്തിന്റെ പിടിയിലായതോടെ ജന ജീവിതം ദുസ്സഹമാക്കി യിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളായ സാന്‍മിയില്‍ മൈനസ് 3 ഡിഗ്രിയും അബ്ദലയില്‍ മൈനസ് 2 ഡിഗ്രിയും വിമാനത്താവളത്തിലും മറ്റ് പ്രദേശങ്ങളിലും പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അനുഭവപ്പെട്ട ശക്തമായ ശീതക്കാറ്റും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ശീതക്കാറ്റ് അതോടൊപ്പം ഉണ്ടായ പൊടിക്കാറ്റും ജനജീവിതത്തെ തടസ്സപ്പെടുത്തി. കടുത്ത തണുപ്പ് വരും ദിവസങ്ങളില്‍ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികളുമായി പുറത്ത് പോകുന്ന കുടുംബങ്ങള്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് അതിശക്തമായി ആഞ്ഞടിക്കുന്നതിന്റെ ഫലമായിട്ടാണ് ഗള്‍ഫ് മേഖലയിലുടനീളം കടുത്ത ശൈത്യം അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ധിച്ച് ജനുവരി 27 വെള്ളിയാഴ്ച അല്‍ ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിക്കുന്നു. ഉച്ച കഴിഞ്ഞ് ഒന്നര മണി മുതല്‍ രാത്രി ഒന്‍പതര വരെ അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി. നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന മേളയാണ് ഇത് . കളറിംഗ്, പെയിന്റിംഗ്, കവിതാലാപനം, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയും ഉണ്ടായിരിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹ ത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തിത്വ ങ്ങളും പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 39 233, 050 67 43 090.
- pma