ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം പ്രവര്‍ത്തക സമിതി

September 23rd, 2011

dubai-kmcc-logo-big-epathram

ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സെപ്തംബര്‍ 23 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 4200785, 050 5747636.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പൂവിളി 2011 ദുബായില്‍

September 23rd, 2011

ipt-&-gpt-shoranur-epathram

ദുബായ്‌ : ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ്‌ ജി.പി.ടി. യു.എ.ഇ. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക സംഗമവും, ഓണഘോഷവും സെപ്റ്റംബര്‍ 23ന് ഫ്ലോറ ഗ്രാന്‍ഡ്‌ പാര്‍ക്ക്‌ ഹോട്ടലില്‍ വെച്ച് നടത്തും. പൂവിളി 2011 എന്ന പേരില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ നാടന്‍ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ഈ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുലിക്കളി, നാടന്‍ പാട്ട്, വഞ്ചി പാട്ട് തുടങ്ങിയ കലാ പരിപാടികള്‍ മുഖ്യ ആകര്‍ഷണം ആണ്.

43 വര്‍ഷത്തെ പാരമ്പര്യമുള്ള ഷോര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ്‌ ജി.പി.ടി. കേരളത്തില്‍ പ്രിന്‍റിംഗ് ടെക്നോളജിയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ഏക സ്ഥാപനം ആണ് എന്നത് ശ്രദ്ധേയമാണ്.

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഈ സംഗമം അക്ഷരാര്‍ഥത്തില്‍ പഴയ ക്ലാസ്സ്‌ മുറികളുടെയും ക്യാമ്പസ്‌ വരാന്തകളുടെയും ഓര്‍മകളിലേക്കുള്ള ഒരു മടങ്ങി പോക്ക് ആയിരിക്കും എന്ന് ഭാരവാഹികള്‍ ഉറപ്പിച്ചു പറയുന്നു. 160 പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന “പൂവിളി 2011” രാത്രി 9 മണിക്ക് സമാപിക്കും. പിന്നണി ഗായകരുടെ ഗാനമേളയും, പഴയ കാലങ്ങളെ അനുസ്മരിപ്പിക്കുന്ന കലാ മത്സരങ്ങളും ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപെടുക: 050-8867624, 050-5055315

വാര്‍ത്ത അയച്ചു തന്നത് : ജോണ്‍സന്‍ മാത്യു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കുമ്പോല്‍ തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി

September 23rd, 2011

Kumbol-Thangal-epathram

ദുബായ്‌ :.ഇന്നലെ വ്യാഴാഴ്ച്ച വൈകീട്ട് ദുബായ്‌ എയര്‍പോര്‍ട്ടില്‍ എത്തിയ തങ്ങള്‍ക്ക്  സഅദിയ്യ കമ്മിറ്റി നേതാക്കളും സുന്നീ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. വെള്ളിയാഴ്ച്ച അബുദാബിയിലും ശനിയാഴ്ച്ച ഷാര്‍ജയിലും നടക്കുന്ന സഅദിയ്യ പ്രവര്‍ത്തക കണ്‍ വെന്‍ഷനില്‍  പങ്കെടുത്ത ശേഷം തങ്ങള്‍ ഞായറാഴ്ച്ച നാട്ടിലേക്കു തിരിക്കും.

ഏണിയാടി അബ്ദുല്‍ കരീം സഅദിയും തങ്ങളോടൊപ്പമുണ്ട്.

വാര്‍ത്ത അയച്ചത് : ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ കുടുംബ സംഗമം

September 21st, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കുവൈറ്റ്‌ കേരള ഇസ് ലാഹി സെന്റര്‍‍ മൈദാന്‍ ഹവല്ലി യൂനിറ്റിന്റെ കുടുംബ സംഗമം സെപ്തംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് 7.30 ന് നടക്കുന്നതാണെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാല്‍മിയ അമ്മാന്‍ സ്ട്രീറ്റിന് പിന്‍ വശത്തുള്ള അല്ഹിന്ദ് ട്രാവല്സിന് (സുലൈമാന്‍ അദസാനി സ്ട്രീറ്റ്) എതിര്‍ വശത്തുള്ള സാറ കോംപ്ലക്സില്‍ “ഒഴിവ് സമയവും ആരോഗ്യവും” എന്ന വിഷയം സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി അവതരിപ്പിക്കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്മാരേയും സ്വാഗതം ചെയ്യുന്നതായി ഇസ് ലാഹി സെന്റര്‍ മൈദാന്‍ ഹവല്ലി യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97200785 , 97686620, 66873431, 99392791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അയച്ചു തന്നത് : മുഹമ്മദ്‌ അസ്‌ലം കാപ്പാട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കണം : യുവ കലാ സാഹിതി

September 21st, 2011

yuvakalasahithy-epathram

അബുദാബി : ആഗോള വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള് വില വര്ദ്ധിപ്പിച്ച പെട്രോളിയം കമ്പനികളുടെയും അവര്ക്ക് കൂട്ട് നില്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്ക്കാരുകളുടെയും നിലപാട് രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില വര്ധിപ്പിക്കുമെന്നു യുവ കലാ സാഹിതി മുസഫ യുണിററ് പ്രവര്ത്തക യോഗം അഭിപ്രായപ്പെട്ടു. വില വര്‍ദ്ധന പിന്‍വലിച്ച് പ്രവാസി കുടുംബങ്ങള്‍ അടക്കമുള്ള കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് യോഗം സര്ക്കാരുകളോട് ആവശ്യപ്പെട്ടു. മുസഫയിലെ അബുദാബി മലയാളി സമാജത്തില്‍ ചേര്ന്ന പ്രവര്ത്തക യോഗം കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനം ചെയ്തു. സലിം കാഞ്ഞിരവിള അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി സെന്ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇ. ആര്‍. ജോഷി സംഘടന റിപ്പോര്ട്ടും, സുനില്‍ ബാഹുലേയന്‍ പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. അനില്‍ കെ. പി., കുഞ്ഞിലത്ത് ലക്ഷ്മണന്‍, കുഞ്ഞികൃഷ്ണന്‍, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. “നാട്ടില്‍ ഒരു ജനയുഗം” കാമ്പയിനും, യുവ കലാ സാഹിതി അംഗത്വ കാമ്പയിനും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംജിത്, ജിജേഷ്, സുഹാന സുബൈര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ബഷീര്‍ അലി, ഇസ്കന്തര്‍ മിര്സ, വിമല്‍ എന്നിവര്‍ ചര്ച്ചയില്‍ പങ്കെടുത്തു.. ഭാരവാഹികളായി വിജയന്‍ കൊല്ലം (പ്രസിഡന്റ്), വിമല്‍ പി. (വൈസ് പ്രസിഡന്റ്), സുനില്‍ ബാഹുലേയന്‍ (സെക്രട്ടറി), രവീഷ് കെ. (ജോയിന്റ് സെക്രട്ടറി), രഞ്ജിത് കായംകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രഞ്ജിത് കായംകുളം സ്വാഗതവും, രവീഷ് കെ. നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : ഇ. ആര്‍. ജോഷി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ കുടുംബ സംഗമം
Next »Next Page » കുവൈറ്റില്‍ കുടുംബ സംഗമം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine