ദുബായ് : ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ കുടുംബ സമ്മേളനം നടത്തുന്നു. ഈ വര്‍ഷത്തെ പ്രധാന ചിന്താ വിഷയം “അഗപ്പെ” എന്നതാണ്. അഗാപ്പെ എന്നാല്‍ നിര്‍വ്യാജ സ്നേഹം. സെപ്റ്റംബര്‍ 23, 24 വെള്ളി ശനി എന്നീ രണ്ടു ദിവസങ്ങളിലായി പള്ളി അങ്കണത്തിലാണ് സമ്മേളനം നടത്തുന്നത്. പ്രമുഖ ഗ്രന്ഥ കര്‍ത്താവും ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാമിലി കൌണ്‍സിലറും ആയ റവ. ഫാ. ജോണി ജോണ്‍, പ്രാസംഗികനും കൌണ്‍സിലറും ആയ റവ. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍ എന്നിവര്‍ വിഷയത്തെ ആസ്പദം ആക്കിയും ഡോ. അജിത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും, സാമ്പത്തിക വിദഗ്ദ്ധനായ ബി. മുഹമ്മദ് കുടുംബ സാമ്പത്തിക ഭദ്രത – വിനിയോഗം എന്നിവയെ കുറിച്ചും ക്ലാസുകള്‍ നയിക്കുന്നതാണ് എന്ന് ഫാദര്‍ ടി. ജെ. ജോണ്സണ് അറിയിച്ചു. കോണ്‍ഫറന്‍സിന്റെ നടത്തിപ്പിലേയ്ക്കായി സഹ വികാരി ഫാ. ബിജു ഡാനിയേല്‍ ജനറല്‍ കണ്‍വീനര്‍ ആയി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2063395 എന്ന നമ്പരില്‍ ബന്ധപ്പെടുക.
– അയച്ചു തന്നത് : പോള്‍ ജോര്‍ജ്ജ്