ബഷീര്‍ അനുസ്മരണം അബുദാബിയില്‍

July 4th, 2011

vaikom-muhammad-basheer-ePathram

അബുദാബി: പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 15, വെള്ളിയാഴ്ച 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ബഷീറിന്റെ കാരിക്കേച്ചറും ബഷീര്‍ ‍കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തും. ശശിന്‍ .സാ, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, ഷാബു, ഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്നു ബഷീര്‍ ‍അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും. എന്‍. എസ്‌. ജ്യോതികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് പാടൂര്‍, അസ്മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, ശിവപ്രസാദ്, രാജീവ്‌ ചേലനാട്ട്, പി. എം. അബ്ദുല്‍ റഹ്മാന്‍, ഫാസില്‍, ഫൈസല്‍ ബാവ, ദേവിക സുധീന്ദ്രന്‍, റൂഷ്‌ മെഹര്‍, കൃഷ്ണകുമാര്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച അനല്‍ഹഖ് എന്ന നാ‍ടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

-

വായിക്കുക: , ,

1 അഭിപ്രായം »

കൂട്ടുകുടുംബം അരങ്ങിലെത്തി

July 4th, 2011

 

drama-koottu-kudumbam-ePathramദുബായ് : അഗ്നി തിയ്യറ്റേഴ്സ് ഒരുക്കിയ ‘കൂട്ടുകുടുംബം’ അരങ്ങിലെത്തി. ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച കൂട്ടുകുടുംബം സംവിധാനം ചെയ്തത് ബാബു അരിയന്നൂര്‍.

koottukudumbam-drama-ePathram

വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലെ മൂല്യച്യുതികളെ ഒരു കുടുംബ ത്തില്‍ നടക്കുന്ന സംഭവ ങ്ങളിലൂടെ പ്രതിപാദിച്ച ഈ നാടകത്തില്‍ ചന്ദ്രഭാനു, അഷ്‌റഫ്‌ പെരിഞ്ഞനം, ബിനു ഹുസൈന്‍, ജാന്‍സി ജോഷി, ബിബാഷ്‌, സോണിയ, തങ്കം സുബ്രമണ്യം, സുരേഷ് പൊന്നറമ്പില്‍, എബിസന്‍ തെക്കെടം, സൌമ്യ, അന്‍സാര്‍ മാഹി, സജി സുകുമാരന്‍, ജോയ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

koottu-kudumbam-drama-in-dubai-ePathram

രമേശ്‌ കാവില്‍, രാജ്മോഹന്‍, ശംസുദ്ധീന്‍ ചേറ്റുവ എന്നിവരുടെ ഗാനങ്ങള്‍ക്ക് ക്ക്  സംഗീതം നല്‍കിയത്‌ സെബി നായരമ്പലം.  ആലാപനം :  ദലീമ, ഗണേഷ്‌ സുന്ദര്‍.  പിന്നണിയില്‍ ഗോകുല്‍, ജയന്‍, സന്തോഷ്‌ ആലക്കാട്ട് എന്നിവരും പ്രവര്‍ത്തിച്ചു.

agni-theaters-koottukudumbam-ePathram

2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ്‌ നേടിയിരുന്ന ‘കൂട്ടുകുടുംബം’ ദുബായില്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്.

(ചിത്രങ്ങള്‍ : ഖുറൈഷി ആലപ്പുഴ)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേനല്‍ തുമ്പികള്‍ 2011സമ്മര്‍ക്യാമ്പ് കെ.എസ്.സിയില്‍

July 3rd, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സമ്മര്‍ ക്യാംബ് “വേനല്‍ തുമ്പികള്‍ അബുദാബി കെ.എസ്.സിയില്‍ 2011 ” ജൂലൈ 8 ന് ആരംഭിക്കുന്നു. കേരളത്തിനകത്തും പുറത്തും യു .എ .ഇ, സൗദി, ഖത്തര്‍ തുടങ്ങി നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി വര്‍ഷങ്ങളുടെ അനുഭവസംബതിനുടമാകളായ ശ്രീ .നജീം കെ.സുല്‍ത്താനും ശ്രീ. നിര്‍മ്മല്‍ കുമാറുമാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
2011 രസതന്ത്രവാര്‍ഷമായി ലോകം ആച്ചരിക്കുന്നതുകൊണ്ട് ക്യാമ്പില്‍ ശാസ്ത്രവിഷയങ്ങക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവും. ഭാഷ, തീയറ്റര്‍, പാട്ടുകള്‍, കളികള്‍ തുടങ്ങിയവയിലൂടെ വിരസമായ വിദ്യാലയ അന്തരീഷത്തില്‍ നിന്നും മാറി കുട്ടികളില്‍ പഠനം രസകരമായ ഒരു അനുഭവമാക്കി മാറ്റാനും കുട്ടികളില്‍ അവരുടെ കഴിവികളെ സ്വയം തിരിച്ചറിഞ്ഞു അവ പ്രകടിപ്പിക്കാനും സഹായിക്കുന്ന തരത്തിലാണ് ക്യാംബ് ഒരുക്കിയിട്ടുള്ളത്. ജൂലൈ 29 ന് അവസാനിക്കുന്ന ക്യാംബ് വൈകിട്ട് 6 മുതല്‍ 9 സമയങ്ങളിലാവും നടത്തുക. 6 വയസുമുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. നിങ്ങളുടെ കുട്ടികളുടെ അഡ്മിഷന്‍ ഉറപ്പുവരുത്തുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 6314455 , 050 6210736 , 050 7720925 , ഫാക്സ് : 02 6314457

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 14 മുതല്‍

July 3rd, 2011

abudhabi-malayalee-samajam-logo-epathram

അബുദാബി :  മലയാളി സമാജം ബാലവേദി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ ജൂലായ് 14  മുതല്‍ 29 വരെ നടക്കും.

സമാജത്തിന്‍റെ മുസഫയിലെ പുതിയ ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം നല്‍കുക.

കേരളത്തില്‍ നിന്ന് എത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചിക്കൂസ് ശിവന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 642 82 48, 050 – 413 91 66, 050 – 570 03 14, 050 – 51 51 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മരണിക പ്രകാശനം

July 3rd, 2011

basheer-ali-thangal-in-kmcc-ePathram
ഷാര്‍ജ : കേരള ത്തിലെ മുസ്ലിംകളുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഉത്ഥാന ത്തിനു സീതി സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടെണ്ടതും പുതു തലമുറക്ക്‌ വഴി കാട്ടിയാണെന്നും സ്വാതന്ത്ര്യ സമര ത്തിനു ശേഷം സാമൂഹ്യ പിന്നോക്ക അവസ്ഥ യിലായ ഇന്ത്യന്‍ മുസ്ലിംകളില്‍ വിശിഷ്യാ കേരള മുസ്ലിംകളെ നവോത്ഥാന ത്തിലേക്ക് നയിക്കാന്‍ ജീവത്യാഗം ചെയ്ത അദ്ദേഹത്തോട് മുസ്‌ലിം സമൂഹം കടപ്പെട്ടിരിക്കുന്നു എന്നും പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സീതി സാഹിബിന്‍റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ, സ്മരണിക പ്രകാശന സമ്മേളന ത്തിന്‍റെ യു. എ. ഇ. തല പ്രചാര സമ്മേളനം ഷാര്‍ജ യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

രാഷ്ട്രീയ, മത സൌഹാര്‍ദ്ദ രംഗത്ത് മാതൃകാ പരമായ വ്യക്തിത്വ മായിരുന്നു സീതി സാഹിബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കരക്ക് നല്‍കിക്കൊണ്ട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ സ്മരണിക ബ്രോഷര്‍ പ്രകാശനം ചെയ്തു.

വി. പി. അഹമദ് കുട്ടി മദനി പരിപാടി കളെ കുറിച്ച് വിശദീകരണം നടത്തി. ഷാര്‍ജ കെ. എം. സി. സി. പ്രസിഡന്‍റ് പി. കെ. അലികുഞ്ഞി, അജ്മാന്‍ കെ. എം. സി. സി. പ്രസിഡന്‍റ് സൂപ്പി പാതിരിപറ്റ, ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട്, കുട്ടി കൂടല്ലൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, ഇര്‍ഷാദ് ഓച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സീതി സാഹിബ് വിചാര വേദി നടത്തിയ പ്രസംഗ മത്സര ത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ്‌ റഫീക്ക് പേരാമ്പ്ര, റഹീം കട്ടിപ്പാറ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

പ്രസിഡന്‍റ് കെ. എച്. എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം വനിതാ വേദി – ബാലവേദി പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
Next »Next Page » സമാജം സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 14 മുതല്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine