ദുബായ് ആനപ്രേമി സംഘം മാടമ്പ് ഉദ്‌ഘാടനം ചെയ്തു

October 16th, 2011
madampu inaugurating dubai anapremisamgam-epathram
ദുബായ്:ഹസ്ത്യായുര്‍വ്വേദത്തിലൂടെ ലോകത്ത് ആദ്യമായി ഒരു ജീവിക്ക് ചികിത്സാ പദ്ധതി ആവിഷ്കരിച്ചത് ഭാരതത്തിലാണെന്നും പ്രാചീന കാലം  മുതല്‍ ആനയെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഭാരതീയര്‍ എന്നും  പ്രമുഖ ആനപണ്ഡിതനും പ്രശസ്ത സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍. ഇന്റര്‍നെറ്റിലൂടെയും ഉത്സവപ്പറമ്പുകളിലൂടെയും പരിചിതരായ യു.എ.ഈ യിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘത്തിന്റെ (ദാസ്) ഉദ്ഘാടനം നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മാടമ്പ് . വെള്ളിയഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കരാമയിലെ കരാമ ഹോട്ടലില്‍ വച്ചുനടത്തിയ പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ആനയുടമയും പ്രമുഖ വ്യവസായിയുമായ സുന്ദര്‍മേനോന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നാരായണന്‍ വെളിയങ്കോട്, ആനപാപ്പാന്‍ ശ്രീജിത്ത് മാന്നാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ചുമ്മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.  ഉച്ചക്ക് ഓണസദ്യയ്ക്ക് ശേഷം രണ്ടരയോടെ ആരംഭിച്ച ചടങ്ങില്‍ ദുബായ് ആനപ്രേമി സംഘത്തിന്റെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷത വഹിച്ചു. ആനകളെ കുറിച്ചുള്ള അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതോടൊപ്പം ആനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ശിവകുമാര്‍ പറഞ്ഞു.  വേണുഗോപാല്‍ സംഘടനയെ കുറിച്ച് സദസ്സിനു പരിചയപ്പെടുത്തി.
stage-epathram(ഫോട്ടോയില്‍ ഇടത്തുനിന്നും – നാരായണന്‍ വെളിയങ്കോട്, സുന്ദര്‍ മേനോന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ശിവകുമാര്‍ (പ്രസിഡണ്ട്))
ആനയെ സ്വന്തമാക്കിയാല്‍ മാത്രം പോര അതിനെ നല്ലരീതിയില്‍ പരിചരിക്കണമെന്നും, ആന പരിപാലനം ബിസിനസ്സായി കാണാനാകില്ലെന്നും സുന്ദര്‍ മേനോന്‍ പറഞ്ഞു. ആന പ്രശ്നം ഉണ്ടാക്കിയാല്‍ പാപ്പാന്മാരെ മാത്രം പഴിചാരുന്നത് ശരിയല്ല്ലെന്നും, പാപ്പാന്മാര്‍ ആനകളെ അനാവശ്യമായി പീഠിപ്പിക്കരുതെന്നും, അഥവാ ആനയെ തല്ലേണ്ടിവരികയാണെങ്കില്‍ അത് എന്തിനാണെന്ന് ആനയും പാപ്പാനും അറിയണം എന്നായിരുന്നു ആനപാപ്പാന്‍ കൂ‍ടെയായ ശ്രീജിത്തിനു പറയുവാനുണ്ടായിരുന്നത്.   ഉദ്ഘാടനത്തിനു ശേഷം മാടമ്പ് കുഞ്ഞുകുട്ടനും ശ്രീ സുന്ദര്‍ മേനോനുമായി ആനപ്രേമികള്‍ നടത്തിയ മുഖാമുഖം പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും അനുഭവങ്ങളും അറിവുകളും ആനക്കഥകളും പറഞ്ഞും മാടമ്പും സുന്ദര്‍മേനോനും കാണികളെ കയ്യിലെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ബാലുവും സംഘവും അവതരിപ്പിച്ച ഗാനമേളയുണ്ടായിരുന്നു.അനീഷ് തലേക്കര നന്ദി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ദുബായ് ആനപ്രേമി സംഘം മാടമ്പ് ഉദ്‌ഘാടനം ചെയ്തു

സീതി സാഹിബ് വിചാരവേദി അംഗത്വ പ്രചരണം

October 16th, 2011

ഷാര്‍ജ : നവംബര്‍ മാസ ത്തില്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. നാഷണല്‍ കെ. എം. സി. സി. ഭാരവാഹി കളായി തെരഞ്ഞെടുക്കപെട്ട വേദി പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്, ട്രഷറര്‍ റസാക്ക് അല്‍വാസല്‍ എന്നിവരെ യോഗം അനുമോദിച്ചു.

വിദ്യാര്‍ത്ഥി കള്‍ക്ക് രാഷ്ട്രീയ അവബോധം നല്‍കുക, നവോത്ഥാന നേതാക്കളെ പരിചയ പ്പെടുത്തുക, സംശയ നിവാരണ ങ്ങള്‍ക്ക് സാഹചര്യ മൊരുക്കുക, വിജ്ഞാന മത്സരം സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഫെബ്രുവരി 16 ന് വിദ്യാര്‍ഥി സമ്മേളനം നടത്താനും തീരുമാനിച്ചു.

കെ. എച്ച്.എം അഷ്‌റഫ് ആദ്ധ്യക്ഷം വഹിച്ചു. സഅദ് പുറക്കാട് ഉത്ഘാടനം നിര്‍വഹിച്ചു. വി. പി. അഹമ്മദ് കുട്ടി മദനി, ബഷീര്‍ ഇരിക്കൂര്‍, കുട്ടി കൂടല്ലൂര്‍, നാസര്‍ കുറുമ്പതുര്‍, ബാവ തോട്ടത്തില്‍, ഹാഫിള് തൃത്താല, റസാക്ക് തൊഴിയൂര്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു

– വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി റാസല്‍ ഖൈമ യുണിറ്റ് രൂപീകരിച്ചു

October 16th, 2011

yks-rak-committee-ePathram
റാസല്‍ ഖൈമ : യുവ കലാ സാഹിതി റാസല്‍ ഖൈമ യുണിറ്റ് രൂപീകരിച്ചു. റാസല്‍ ഖൈമ IRC യില്‍ നടന്ന രൂപീകരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ ഉല്‍ ഘാടനം ചെയ്തു.

ഭാരവാഹി കളായി കെ.രഘു നന്ദനന്‍ (പ്രസിഡന്‍റ്). എം. ഷാഹുല്‍ ഹമീദ്, എ. അലിയാര്‍ കുഞ്ഞ് (വൈസ് പ്രസിഡണ്ടുമാര്‍), പി. എം. മുഹമ്മദ്‌ ഷാനിക് (സെക്രട്ടറി), ഷാജി, നജീബ് (ജോയിന്‍റ് സെക്രട്ടറിമാര്‍), ശിഹാബ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എം. ഷാഹുല്‍ ഹമീദ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ. എ. നജുമുദ്ധീന്‍ പുന്നവിള സ്വാഗതവും പി. എം. മുഹമ്മദ്‌ ഷാനിക് നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എസ്. സി. നാടകോത്സവം : സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു

October 16th, 2011

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ സംഘടി പ്പിക്കുന്ന മൂന്നാമത് സമ്പൂര്‍ണ്ണ കെ. എസ്. സി. നാടകോത്സവ ത്തിന് സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു.

ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളതും യു. എ. ഇ. യില്‍ അവതരണ യോഗ്യ മായതുമായ സൃഷ്ടികള്‍ നവംബര്‍ 20 നകം സെന്‍റര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55 – 050 44 62 791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന്‍ സെന്‍റര്‍ കലാവിഭാഗം സെക്രട്ടറി ഗോപാല്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസക്തി യുടെ വയലാര്‍ അനുസ്മരണം

October 15th, 2011

prasakthi-uae-aswamedham-ePathram

ഷാര്‍ജ : അശ്വമേധം എന്ന പേരില്‍ പ്രസക്തി യു. എ. ഇ. സംഘടിപ്പിക്കുന്ന വയലാര്‍ അനുസ്മരണം വിവിധ പരിപാടി കളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 3 മണിക്ക് നടക്കും.
 
ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ സംഘ ചിത്രരചന യോടെ 3 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ വൈകീട്ട് 5 മണിക്ക് കവിയരങ്ങ്, 6.30ന് സെമിനാര്‍, 8.30ന് ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും.
 
പ്രവാസ ലോകത്തെ ശ്രദ്ധേയരായ സൈനുദ്ധീന്‍ ഖുറൈഷി, ശിവപ്രസാദ്‌, നസീര്‍ കടിക്കാട്, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര,  ടി. എ. ശശി, അസ്മോ പുത്തഞ്ചിറ, അഷ്‌റഫ്‌ ചമ്പാട്‌ തുടങ്ങിയവര്‍ കവിയരങ്ങില്‍ സംബന്ധിക്കും.
 
‘നവോത്ഥാനം മലയാള സാഹിത്യത്തില്‍’ എന്ന   വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ ജി. എസ്. പത്മ കുമാര്‍ വിഷയം അവതരിപ്പിക്കും. രാജീവ്‌ ചേലനാട്ട് ഉദ്ഘാടകനും, ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ്‌ പ്രസിഡണ്ടു മായ ഫൈസല്‍ ബാവ അദ്ധ്യക്ഷനും ആയിരിക്കും.  വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
 

basheer-narayani-epathram

തുടര്‍ന്ന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ മതിലുകള്‍ എന്ന കൃതിയെ ആസ്പദമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘മതിലു കള്‍ക്കപ്പുറം’ എന്ന ചിത്രീകരണം അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി കെ. സി. വേണു ഗോപാല്‍ അബുദാബി യില്‍
Next »Next Page » കെ. എസ്. സി. നാടകോത്സവം : സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine